ഇരിങ്ങാലക്കുട : നാദോപാസന സംഗീതസഭയുടെ ആഭിമുഖ്യത്തിൽ 4 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന സ്വാതി തിരുനാൾ നൃത്തസംഗീതോത്സവം മാർച്ച് 12ന് ആരംഭിക്കും.
ഇരിങ്ങാലക്കുട നഗരസഭ ടൗൺഹാളിലാണ് സംഗീതോത്സവത്തിന്‍റെ വേദി.
ഗാന രചയിതാവ് ബി.കെ. ഹരിനാരായണൻ ഉദ്‌ഘാടനം നിർവഹിക്കും.
നാദോപാസനയുടെ രക്ഷാധികാരിയും പ്രശസ്ത മൃദംഗ വിദ്വാനുമായ പാലക്കാട് ടി.ആർ. രാജാമണി അധ്യക്ഷനാകും.
അഷ്ടവൈദ്യൻ ഇ.ടി. ദിവാകരൻ മൂസ്സ്, എ.യു. രഘുരാമപണിക്കർ എന്നിവർ മുഖ്യാതിഥികളായിരിക്കും.
ചടങ്ങിൽ വയലിൻ വിദ്വാൻ നെടുമങ്ങാട് ശിവാനന്ദനും, മൃദംഗ വിദ്വാൻ ആലപ്പുഴ ജി. ചന്ദ്രശേഖരൻ നായർക്കും ഈ വർഷത്തെ നാദോപാസന- ഗാനാഞ്ജലി പുരസ്കാരം പാലക്കാട് ടി.ആർ. രാജാമണി സമർപ്പിക്കും.
കേരള കലാമണ്ഡലം ഡെപ്യൂട്ടി രജിസ്ട്രാറും പ്രശസ്ത കലാനിരൂപകനുമായ വി. കലാധരൻ സ്വാതി തിരുനാൾ അനുസ്മരണ പ്രഭാഷണം നടത്തും.
നഗരസഭ കൗൺസിലർ സ്മിത കൃഷ്ണകുമാർ, കെ.എസ്.ഇ. ജനറൽ മാനേജർ എം.അനിൽ എന്നിവർ ആശംസകൾ അർപ്പിക്കും.
വൈകിട്ട് 4.30ന് സുന്ദരനാരായണ കൃതികളെ ഉൾപ്പെടുത്തി പെട്രിഷാ സാബു സംഗീതകച്ചേരി അവതരിപ്പിക്കും.
വൈകീട്ട് 7 മണിക്ക് കെ.എസ്. വിഷ്ണുദേവ് , ഗോകുൽ ആലങ്കോട്, വിജയ് നടേശൻ, തിരുവനന്തപുരം ആർ. രാജേഷ് എന്നിവർ ചേർന്നവതരിപ്പിക്കുന്ന സ്വാതിതിരുനാൾ കൃതികളുടെ സംഗീത കച്ചേരിയും അരങ്ങേറും.
മാർച്ച് 12 മുതൽ 15 വരെ ദിവസവും വൈകിട്ട് 6 മണിക്കാണ് സംഗീതോത്സവം തുടങ്ങുക.
Leave a Reply