ആവേശമായി ഡോ. ആർ. ബിന്ദുവിന്റെ സ്ഥാനാർഥി പര്യടനം

ഇരിങ്ങാലക്കുട : എൽഡിഎഫ് സ്ഥാനാർഥി ഡോ. ആർ. ബിന്ദു ഇരിങ്ങാലക്കുട നഗരത്തിലും പടിയൂർ, പൂമംഗലം പഞ്ചായത്തുകളിലും നടത്തിയ പര്യടനത്തിന് ആവേശപൂർവ്വമായ സ്വീകരണമാണ് ലഭിച്ചത്.

36 കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ പര്യടനം ഇരിങ്ങാലക്കുട എകെപി ജങ്ഷനിൽ നിന്ന് ആരംഭിച്ച് എടക്കുളം മരപ്പാലത്തിന് സമീപം സമാപിച്ചു.

മുന്നണി നേതാക്കളായ പി. മണി, എൻ.കെ. ഉദയപ്രകാശ്, ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ.ആർ. വിജയ, ബിജു ആൻ്റണി, ടി.കെ. വർഗ്ഗീസ്, വി.എ. മനോജ് കുമാർ, ആർ.എൽ. ശ്രീലാൽ എന്നിവർ ഒപ്പമുണ്ടായി.

സ്വീകരണ കേന്ദ്രങ്ങളിൽ ടി.ജി. ശങ്കരനാരായണൻ, എ.വി. അജയൻ, മിഥുൻ പോട്ടക്കാരൻ, കെ.കെ. ശിവൻ, നവ്യ കൃഷ്ണ, വത്സല ബാബു, റഷീദ് കാറളം എന്നിവർ പ്രസംഗിച്ചു.

വേളൂക്കരയിലും മുരിയാടും അമ്പതോളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി തോമസ് ഉണ്ണിയാടൻ്റെ സ്ഥാനാർത്ഥി പര്യടനം

ഇരിങ്ങാലക്കുട: സ്ഥാനാർഥി പര്യടനത്തിന്റെ മൂന്നാം ദിനത്തിൽ വേളൂക്കരയിലും മുരിയാടും വോട്ടഭ്യർത്ഥിച്ച് എത്തിയ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടന് അമ്പതോളം കേന്ദ്രങ്ങളിൽ ഉജ്ജ്വലമായ സ്വീകരണം ലഭിച്ചു.

വേളൂക്കരയിലെ ഐക്കരകുന്നിൽ നിന്നും ആരംഭിച്ച പര്യടനം രാത്രി ഏറെ വൈകി പുല്ലൂരിലാണ് സമാപിച്ചത്.

മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ, ജില്ലാ പ്രസിഡന്റ് ടി. നിർമ്മല, ഡിസിസി സെക്രട്ടറിമാരായ കെ.കെ. ശോഭനൻ, ആന്റോ പെരുമ്പുള്ളി, അഡ്വ. സതീഷ് വിമലൻ, ബ്ലോക്ക് പ്രസിഡന്റുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റൊ കുര്യൻ, മണ്ഡലം പ്രസിഡന്റുമാരായ അഡ്വ. ശശികുമാർ ഇടപ്പുഴ, സാജു പാറേക്കാടൻ, ജോണി കാച്ചപ്പിള്ളി, ശ്രീജിത്ത് പട്ടത്ത്, ബിബിൻ തുടിയത്ത്, വി.കെ. മണി, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റുമാരായ ഗീത മനോജ്, മോളി ജേക്കബ്, വിനീഷ്, ഷെൽബിൻ പെരേര എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

പ്രചരണം ശക്തമാക്കി എൻഡിഎ സ്ഥാനാർത്ഥി സന്തോഷ് ചെറാക്കുളം

ഇരിങ്ങാലക്കുട : പ്രചരണം ശക്തമാക്കി ഇരിങ്ങാലക്കുട നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കഴിഞ്ഞ ദിവസം പര്യടനം ആരംഭിച്ചത് സെൻ്റ് ജോസഫ് കോളെജിൽ വോട്ട് അഭ്യർത്ഥിച്ചുകൊണ്ടാണ്.

തുടർന്ന് ഇരിങ്ങാലക്കുട പുത്തൻവെട്ടുവഴിയിൽ സെൻ്റ് തോമസ് പള്ളിയുടെ കീഴിലുള്ള അമ്മമാരുടെ ശാന്തിസദനത്തിലും ഷണ്മുഖം കനാൽ കോളനി, സെൻ്റ് ജോസഫ്സ് കന്യാസ്ത്രീ മഠം, കെപിഎൽ വെളിച്ചെണ്ണ കമ്പനി, അക്കര ടെക്സ്റ്റൈൽസ്, സേവാഭാരതി വാനപ്രസ്ഥാശ്രമം എന്നിവിടങ്ങളിലും സന്ദർശനം നടത്തി.

ബിജെപി സൗത്ത് ജില്ലാ സെക്രട്ടറി അജീഷ് പൈക്കാട്ട്, മഹിളാ മോർച്ച ജില്ല വൈസ് പ്രസിഡന്റ്‌ റീജ സന്തോഷ്‌, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ്‌ സിക്സൺ മാളക്കാരൻ, മഹിളാ മോർച്ച ജില്ല സമിതി അംഗം സിന്ധു സോമൻ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.