“പരിസര ശുചിത്വം മുഖ്യം” : കൂടൽമാണിക്യത്തിൽ ഫ്ലാഷ് മോബുമായി എൻ.എസ്.എസ്. വൊളൻ്റിയർമാർ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം തിരുവുത്സവാഘോഷ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ ജവാന്മാർക്ക് അഭിവാദ്യം അർപ്പിച്ചും പരിസര ശുചിത്വ ബോധവൽക്കരണം ലക്ഷ്യമാക്കിയും ഇരിങ്ങാലക്കുട ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വൊളൻ്റിയർമാർ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

പകൽ ശീവേലിക്ക് ശേഷം കിഴക്കേ നടയിൽ 30ഓളം വൊളൻ്റിയർമാർ അണിനിരന്ന ഫ്ലാഷ് മോബ് ഭക്തജനങ്ങളുടെ ശ്രദ്ധയാകർഷിച്ചു.

ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, ദേവസ്വം ഭരണസമിതി അംഗം അഡ്വ. കെ.ജി. അജയ്കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

അധ്യാപകരായ ഇന്ദുകല രാമനാഥ്, സി.സി. സ്വപ്ന, ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി കൺവീനർ നരേന്ദ്രൻ, ഭാരവാഹികളായ രമേഷ് മേനോൻ, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.

“റാഫ” സൗജന്യ മഹാ മെഡിക്കൽ ക്യാമ്പ് 18ന്

ഇരിങ്ങാലക്കുട : കെ.സി.വൈ.എം. സെന്റ് തോമസ് കത്തീഡ്രൽ റൂബി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മാ കെയർ ഡയഗ് ണോസ്റ്റിക്സ് & പോളി ക്ലിനിക്കിൻ്റെ സഹകരണത്തോടെ മെയ് 18ന് “റാഫ” സൗജന്യ മഹാ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 9 മണി മുതൽ ഉച്ചതിരിഞ്ഞ് 2 മണി വരെ സെന്റ് മേരീസ് ഹൈസ്കൂളിൽ നടക്കുന്ന ക്യാമ്പ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും.

ജെറിയാട്രിക്സ്, ജനറൽ മെഡിസിൻ, കാർഡിയോളജി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓർത്തോപെഡിക്സ്, ന്യൂറോളജി, ഗ്യാസ്ട്രോ എൻ്ററോളജി, ഡയബറ്റോളജി, ഡയബറ്റിക് ഫുഡ്, എൻഡോക്രൈനോളജി, ഒഫ്ത്താൽമോളജി, ആയുർവേദ, യുനാനി, ഹോമിയോ, ഇ.എൻ.ടി., ഡെന്റൽ തുടങ്ങിയ വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കും.

ക്യാമ്പിൽ 15ലധികം വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകും.

40 പേർക്കാണ് ഓരോ ഡിപ്പാർട്ട്മെൻ്റിലെയും ഡോക്ടർമാരെ നേരിൽ കാണാൻ അവസരം ലഭിക്കുക.

200 പേർക്ക് ഐ വിഷൻ ടെസ്റ്റും, ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റും നടത്തും.

ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾക്ക് 10% കിഴിവും ആയുർവേദ മരുന്നുകൾ തികച്ചും സൗജന്യമായും ലഭിക്കും.

സ്കാനിംഗ്, എക്സ്-റേ എന്നിവയ്ക്ക് 30% കിഴിവും ഡോക്ടർ നിർദ്ദേശിക്കുന്ന എല്ലാ ടെസ്റ്റുകൾക്കും 30 മുതൽ 50 ശതമാനം വരെ കിഴിവും ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 18001203803, 9946679801, 7736908675 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

മണപ്പുറം സി.ഇ.ഒ. ജോർജ്ജ് ഡി. ദാസ്, വർക്കിംഗ് ഡയറക്ടർ ഫാ. ബെൽജിൻ കോപ്പുള്ളി, ഇരിങ്ങാലക്കുട മാകെയർ ബിസിനസ് ഹെഡ് ഐ. ജെറോം, കെ.സി.വൈ.എം. പ്രസിഡന്റ് ഗോഡ്സൺ റോയ്, കെ.സി.വൈ.എം. ആനിമേറ്റർ ജോസ് മാമ്പിള്ളി, പ്രോഗ്രാം കൺവീനർ സഞ്ജു കൂരാൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഹജ്ജ് കർമ്മത്തിന് പോകുന്ന ഹാജിമാർക്ക് യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂരിൽ പരിശുദ്ധ ഹജ്ജ് കർമത്തിന് പോകുന്ന ഹാജിമാർക്ക് എം.ഇ.എസ്. യാത്രയയപ്പ് നൽകി.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സലിം അറക്കൽ അധ്യക്ഷത വഹിച്ചു.

യോഗം ജില്ലാ പ്രസിഡന്റ്‌ പി.കെ. മുഹമ്മദ്‌ ഷമീർ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൾ ജമാൽ, അയൂബ് കരൂപ്പടന്ന, ബഷീർ തോപ്പിൽ, നിസാർ മുറിപ്പറമ്പിൽ, അബ്ദുൾ സലാം, സുരാജ് ബാബു, അബ്ദുൾ ഹാജി, അൽഅറഫ അബൂബക്കർ, മജീദ് ഇടപ്പുള്ളി, മുഹമ്മദാലി മാതിരിപ്പിള്ളി, ഷംസു ഹാജി, ഹുസൈൻഹാജി എന്നിവർ പ്രസംഗിച്ചു.

ബഷീർ തോപ്പിൽ മറുപടി പ്രസംഗം നടത്തി.

കർഷക കോൺഗ്രസ്സ് ബഹുജന കർഷകമാർച്ച്

ഇരിങ്ങാലക്കുട : കേരളത്തിലെ കേരകൃഷി സംരക്ഷണത്തിന് ലോക ബാങ്ക് നൽകിയ 139 കോടി രൂപ വകമാറ്റി ചിലവഴിച്ചതിലും നെൽ കർഷകരോട് സംസ്ഥാന സർക്കാർ കാട്ടുന്ന കടുത്ത അവഗണനയിലും പ്രതിഷേധിച്ച് കർഷക കോൺഗ്രസ്സ് കൊടുങ്ങല്ലൂർ നിയോജക
മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളാങ്ങല്ലൂർ കൃഷിഭവനിലേക്ക്
ബഹുജന കർഷകമാർച്ച് നടത്തി.

യൂത്ത് കോൺഗ്രസ്സ് അഖി
ലേന്ത്യാ കോർഡിനേറ്റർ ഷോൺ പെല്ലിശ്ശേരി ഉദ്
ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡണ്ട് സാനി ചക്കാലക്കൽ അദ്ധ്യക്ഷനായി.

കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെ.എൻ. സജീവൻ മുഖ്യപ്രഭാഷണം നടത്തി.

കർഷക കോൺഗ്രസ്സ്
സംസ്ഥാനകമ്മിറ്റി അംഗം
എ.ആർ.ബൈജു, വെള്ളാങ്ങല്ലൂർബ്ലോക്ക്
പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ശശികുമാർ ഇടപ്പുഴ, വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എ.മുസമ്മിൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ കമാൽ കാട്ടകത്ത്, ഇ.വി. സജീവൻ, അയൂബ് കരൂപ്പടന്ന, വി.വി. ധർമ്മജൻ, എം.പി. സോണി, ഐ എൻ ടി യു സി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോപ്പി മങ്കിടിയൻ, വി. മോഹൻ
ദാസ്‌, സലീം അറക്കൽ, വി.ജി.സുമേഷ്
കുമാർ, രാഹുൽ വിജയൻ
അനൂപ് ആനപ്പാറ, ഇ.കെ.
ജോബി തുടങ്ങിയവർ പ്രസംഗിച്ചു.

കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ രമേശ് മാടത്തിങ്കൽ സ്വാഗതവും നോബൽ കണ്ണത്ത് നന്ദിയും പറഞ്ഞു .

സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷയിൽ 100% വിജയം നേടി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ

ഇരിങ്ങാലക്കുട : സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് തിളക്കമാർന്ന 100% വിജയം.

ആകെ പരീക്ഷയെഴുതിയ 89 കുട്ടികളിൽ 74 പേർ ഡിസ്റ്റിങ്ഷൻ നേടി.

24 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക്‌ നേടി. 9 പേർ എല്ലാ വിഷയങ്ങളിലും A1 നേടി.

കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ 99.2% മാർക്കോടെ ഹരികിഷൻ ബൈജു, ബയോളജി വിഭാഗത്തിൽ 98.8% മാർക്കോടെ അക്ഷയ സജീവ്, കോമേഴ്സ് വിഭാഗത്തിൽ 97.6% മാർക്കോടെ നിരഞ്ജന രഞ്ജിത്ത്, ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 94% മാർക്കോടെ അഞ്ജലി രവീന്ദ്രൻ, എഫ്.എം.എം. വിഭാഗത്തിൽ 91.6% മാർക്കോടെ ആൽവിൻ പി. മെൽവിൻ എന്നിവർ ഒന്നാമതെത്തി.

കല്ലേറ്റുംകരയിൽ സർവ്വജന സമരമുന്നണി പ്രഖ്യാപന പൊതുസമ്മേളനം നടത്തി

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോട് മൂന്നര പതിറ്റാണ്ടായി അധികൃതർ തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ച് മാർച്ച്‌ 15ന് ആരംഭിച്ച റെയിൽവേ സ്റ്റേഷൻ വികസന സമരം ”സമരാഗ്നി ജ്വലനം” 60 ദിവസം പൂർത്തിയായതിൻ്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ സർവ്വജന സമരമുന്നണി രൂപീകരണ പ്രഖ്യാപന പൊതുസമ്മേളനം നടത്തി.

കല്ലേറ്റുംകര റെയിൽവേ മേൽപ്പാലത്തിനു മുന്നിൽ നടന്ന സമ്മേളനം കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ജനകീയ സമര പ്രചോദകനുമായ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.

വർക്കിംഗ്‌ പ്രസിഡന്റ്‌ കെ.എഫ്. ജോസ് അധ്യക്ഷത വഹിച്ചു.

തൃശൂർ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും സാമൂഹ്യപ്രവർത്തകനുമായ ടി.എം. ചന്ദ്രൻ സമരസന്ദേശം നൽകി.

മുഖ്യസംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ ആമുഖ പ്രഭാഷണം നടത്തി.

സോമൻ ചിറ്റേത്ത്, സോമൻ ശാരദാലയം, ഡോ. മാർട്ടിൻ പോൾ തുടങ്ങിയവർ പ്രസംഗിച്ചു.

ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ സ്വാഗതവും ഡേവിസ് ഇടപ്പിള്ളി നന്ദിയും പറഞ്ഞു.

ആന്റോ പുന്നേലിപറമ്പിൽ, ഐ.കെ. ചന്ദ്രൻ, പി.എൽ. ജോസ്, ശശി ശാരദാലയം, ജോസ് കുഴിവേലി, കുമാരൻ കൊട്ടാരത്തിൽ, സണ്ണി, കെ.പി. വിൻസെന്റ്, ബാബു റാഫേൽ, പോൾസൺ പുന്നേലി, പി.എ. ജോൺസൺ, ജോസ് പോട്ട തുടങ്ങിയവർ നേതൃത്വം നൽകി.

ലഹരിക്കെതിരെ കുടുംബയോഗങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കും : മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : ലഹരിക്കെതിരെ കുടുംബയോഗങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ചിറ്റിലപ്പിള്ളി ചാരിറ്റബിൾ ഫാമിലി ട്രസ്റ്റിൻ്റെ 26-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ലഹരിക്കെതിരെ ഉണർന്ന് പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡന്റ് ജെക്‌സൻ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.

കുടുംബത്തിലെ 103 വയസ്സായ കുഞ്ഞിലക്കുട്ടി അമ്മ, ബിസിനസ്സ് അച്ചീവ്‌മെൻ്റ് അവാർഡ് നേടിയ ടി.വി. ജോർജ്ജ്, പി.എച്ച്.ഡി. നേടിയ ജെസ്റ്റിൻ ജോസഫ്, ട്രസ്റ്റ് ചെയർമാൻ ടി.എൽ. ജോസഫ്, നവ വൈദികനായ അഖിൽ തണ്ട്യേക്കൽ എന്നിവരെ യോഗത്തിൽ ആദരിച്ചു.

ഫാ. ജോസ് ചിറ്റിലപ്പിള്ളി, ഫാ. സിൻ്റോ ചിറ്റിലപ്പിള്ളി, ഫാ. സിൻ്റോ ആലപ്പാട്ട്, സിസ്റ്റർ ഗ്രീഷ്‌മ, സിസ്റ്റർ ആഗ്‌നസ്, ബ്രദർ ജിതിൻ, മഹാ കുടുംബയോഗം പ്രസിഡന്റ് സാന്റി ഡേവിഡ്, ടി.ജെ. പിയൂസ്, ടി.ജെ. അരുൺ, ജോബി മാത്യു, വിൽസൻ തണ്ട്യേക്കൽ, ടി.ഒ. പോളി എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ടി.പി. ആന്റോ (പ്രസിഡന്റ്), ജോബി മാത്യു (വൈസ് പ്രസിഡന്റ്), ടി.ജെ. പിയൂസ് (സെക്രട്ടറി), ടി.എ. ഷിബു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂർ : മേത്തല കണ്ടംകുളം കനാൽ പരിസരത്തു താമസിക്കുന്ന എറമംഗലത്തു വീട്ടിൽ നിസാറിന്റെയും ചെന്ത്രാപ്പിന്നി വീട്ടിൽ സിൻസിയുടെയും മകൻ നിസാമിനെ (30) കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

പൊലീസ് എത്തി മൃതദേഹം കൊടുങ്ങല്ലൂർ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി.

പോസ്റ്റ്മോർട്ടത്തിന് ശേഷം എടമുക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തും.

സഹോദരൻ : നസ്മൽ (ദുബായ്)

കൂടൽമാണിക്യം ഉത്സവത്തിന് സംഭാര വിതരണവുമായി യൂത്ത് കോൺഗ്രസ്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ഉത്സവത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്ക് സംഭാര വിതരണം നടത്തി.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.എസ്. അബ്‌ദുൾ ഹക്ക് സംഭാര വിതരണം ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മുൻ നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർളി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, സെക്രട്ടറി എബിൻ ജോൺ, മുൻ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.

പാചകപ്പുര നിര്‍മ്മാണോദ്ഘാടനം

ഇരിങ്ങാലക്കുട : കോണത്തുകുന്ന് ഗവ. യു.പി. സ്കൂളിലെ പുതിയ പാചകപ്പുരയുടെ നിര്‍മ്മാണ ഉദ്ഘാടനം വി.ആര്‍. സുനില്‍കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.

എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 44 ലക്ഷം രൂപ ഉപയോഗിച്ചാണ് പാചകപ്പുരയും ഭക്ഷണത്തിനായുള്ള ഹാളും ഒരുക്കുന്നത്.

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്
നിഷ ഷാജി അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല സജീവന്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, വാര്‍ഡ് അംഗം കെ. കൃഷ്ണകുമാര്‍, പ്രധാന അധ്യാപിക പി.എസ്. ഷക്കീന, പിടിഎ പ്രസിഡന്റ് എ.വി. പ്രകാശ്, പി ടി എയുടെ മുൻ ഭാരവാഹികളായിരുന്ന മൈഷൂക്ക് കരൂപ്പടന്ന, എ.എം. ഷാജഹാന്‍, വി.ബി. ഷാലി തുടങ്ങിയവര്‍ പ്രസംഗിച്ചു.