സേവാഭാരതിയുടെ നേത്ര- തിമിര പരിശോധന ക്യാമ്പ് 26ന്

ഇരിങ്ങാലക്കുട : സേവാഭാരതി, കൊമ്പടിഞ്ഞാമക്കൽ ലയൺസ് ക്ലബ്ബിന്റെയും കൊച്ചിൻ ഐ ഫൗണ്ടേഷൻ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ എല്ലാ മാസവും നടത്തിവരാറുള്ള നേത്ര- തിമിര പരിശോധന ക്യാമ്പ് ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 9 മുതൽ 1 മണി വരെ ഇരിങ്ങാലക്കുട സേവാഭാരതി ഓഫീസിൽ വച്ച് നടത്തും.

സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു അധ്യക്ഷത വഹിക്കും.

ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9496649657

കേരള സിറ്റിസൺ ഫോറം നിയോജകമണ്ഡലം സമ്മേളനം

ഇരിങ്ങാലക്കുട : കേരള സിറ്റിസൺ ഫോറത്തിന്റെ ഇരിങ്ങാലക്കുട നിയോജക മണ്ഡലം സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം കെ.കെ. ബാബു അധ്യക്ഷത വഹിച്ചു.

കെ.പി. കുര്യൻ, ഇ.ബി. മോഹൻ, മാർട്ടിൻ പി. പോൾ എന്നിവർ പ്രസംഗിച്ചു.

കെ.എഫ്. ജോസ് (സംസ്ഥാന കമ്മിറ്റിയംഗം), അനിൽ നായർ (ജില്ലാ കമ്മിറ്റിയംഗം), പി.കെ. സുബ്രഹ്മണ്യൻ (നിയോജകമണ്ഡലം പ്രസിഡന്റ്), സുനിത സജീവൻ (നിയോജകമണ്ഡലം സെക്രട്ടറി) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

കൂടൽമാണിക്യം തിരുവുത്സവം : പന്തലിൻ്റെയും ദീപാലങ്കാരത്തിൻ്റെയും കാൽനാട്ടു കർമ്മം നടന്നു

ഇരിങ്ങാലക്കുട : മേയ് 8 മുതൽ 18 വരെ നടക്കുന്ന കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചു നിർമ്മിക്കുന്ന പന്തലിൻ്റെയും, ദീപാലങ്കാരത്തിൻ്റെയും കാൽനാട്ടു കർമ്മം കുട്ടംകുളം പരിസരത്ത് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ.സി. കെ. ഗോപി, നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയി, ഐസിഎൽ ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു.

ഇതോടനുബന്ധിച്ചു നടന്ന ചടങ്ങുകൾക്ക് തന്ത്രി ഗോവിന്ദൻ നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിച്ചു.

അറുപതോളം അടി ഉയരത്തിൽ നാല് നിലകളിലായിട്ടാണ് പന്തൽ ഒരുങ്ങുന്നത്.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ.ജി. അജയകുമാർ, രാഘവൻ മുളങ്ങാടൻ, ബിന്ദു, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഉഷാനന്ദിനി, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, നഗരസഭാ കൗൺസിലർമാരായ ടി.വി. ചാർലി, ജെയ്സൺ പാറേക്കാടൻ, ഡിവൈഎസ്പി കെ.ജി. സുരേഷ്, സർക്കിൾ ഇൻസ്പെക്ടർ എം.എസ്. ഷാജൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ദേവസ്വം ജീവനക്കാർ, ജനപ്രതിനിധികൾ, ഭക്തജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്.

ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ പ്രമുഖ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനികളിൽ ഒന്നായ ഐസിഎൽ ഫിൻകോർപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാറാണ് കഴിഞ്ഞ എട്ടു വർഷങ്ങളായി കൂടൽമാണിക്യം ഉത്സവത്തിൻ്റെ ദീപാലങ്കാരവും, പന്തലും സ്പോൺസർ ചെയ്യുന്നത്.

കളത്തുംപടി ദുർഗ്ഗാദേവി ക്ഷേത്രം : നവീകരണകലശത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൻ്റെ ശ്രീകോവിൽ സമർപ്പണം, പുനപ്രതിഷ്ഠ, നവീകരണ കലശം എന്നിവയോട് അനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം പ്രമുഖ പ്രവാസി വ്യവസായി തോട്ടപ്പിള്ളി വേണുഗോപാല മേനോൻ നിർവഹിച്ചു.

അനുഷ്ഠാന കലാരൂപങ്ങളായ പടയണി, കുത്തിയോട്ടം, മുടിയേറ്റ്, തോൽപ്പാവക്കൂത്ത്, പാവക്കഥകളി, ഓട്ടംതുള്ളൽ, ചാക്യാർകൂത്ത്, ശീതങ്കൻ തുള്ളൽ, കുറത്തിയാട്ടം, പാഠകം, ബ്രാഹ്മണിപ്പാട്ട്, മൃദംഗമേള എന്നിവയോടൊപ്പം ഭരതനാട്യം, ഒഡീസി, മോഹിനിയാട്ടം, തായമ്പക, പഞ്ചാരിമേളം, കഥകളി തുടങ്ങിയ നിരവധി പരിപാടികളാണ് നവീകരണത്തോടനുബന്ധിച്ച് നടക്കുന്നത്.

ചടങ്ങിൽ നവീകരണ സമിതി രക്ഷാധികാരി നളിൻ ബാബു എസ് മേനോൻ അധ്യക്ഷത വഹിച്ചു.

ക്ഷേത്ര ഊരാളനും മുകുന്ദപുരം താലൂക്ക് എൻ എസ് എസ് കരയോഗം യൂണിയൻ ചെയർമാനുമായ അഡ്വ ഡി ശങ്കരൻകുട്ടി വിശിഷ്ടാതിഥിയായിരുന്നു.

ക്ഷേത്രം തന്ത്രി നെടുവത്ത് കൃഷ്ണൻ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി.

ക്ഷേത്രക്ഷേമ സമിതി പ്രസിഡണ്ട് ശിവദാസ് പള്ളിപ്പാട്ട്, മുകുന്ദപുരം താലൂക്ക് എൻ എസ് എസ് കരയോഗം യൂണിയൻ സെക്രട്ടറി എസ് കൃഷ്ണകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രോഗ്രാം കമ്മിറ്റി കൺവീനർ ആശാ സുരേഷ് കലാപരിപാടികളുടെ സംഗ്രഹം നടത്തി.

നവീകരണ സമിതി ജനറൽ കൺവീനർ മനോജ് കല്ലിക്കാട്ട് സ്വാഗതവും, ക്ഷേത്രക്ഷേമ സമിതി സെക്രട്ടറി മനോജ്കുമാർ മാടശ്ശേരി നന്ദിയും പറഞ്ഞു.

മാർപാപ്പക്ക് പ്രണാമം അർപ്പിച്ച് കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട : ഫ്രാൻസിസ് പാപ്പക്ക് കേരള കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി പ്രണാമം അർപ്പിച്ചു.

ചടങ്ങ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം ഭാരവാഹികളായ സേതുമാധവൻ, പി.ടി. ജോർജ്, മാഗി വിൻസെന്റ്, അഡ്വ.ഷൈനി ജോജോ,കെ.സതീഷ്, അജിത സദാനന്ദൻ, ഫിലിപ്പ് ഓളാട്ടുപുറം, ലാസർ കോച്ചേരി, ലിംസി ഡാർവിൻ, ലില്ലി തോമസ്, ശങ്കർ പഴയാറ്റിൽ, ബാബു ചേലേക്കാട്ടുപറമ്പിൽ,ജോസ് തട്ടിൽ, ഷക്കീർ മങ്കാട്ടിൽ, ആന്റോ ഐനിക്കൽ എന്നിവർ പ്രസംഗിച്ചു.

ഡിജിറ്റൽ സർവ്വേ : നെല്ലായി, പറപ്പൂക്കര വില്ലേജ് നിവാസികൾ ക്യാമ്പ് ഓഫീസിൽ എത്തി ഭൂരേഖകൾ ഒത്തു നോക്കണം

ഇരിങ്ങാലക്കുട : സംസ്ഥാന വ്യാപകമായുള്ള ഡിജിറ്റൽ സർവ്വേ പ്രവർത്തനങ്ങളുടെ ഭാഗമായി മുകുന്ദപുരം താലൂക്കിലെ നെല്ലായി വില്ലേജിൻ്റെ റെക്കോർഡുകളുടെ 9(2) പ്രദർശനം നെല്ലായി വില്ലേജ് ഡിജിറ്റൽ സർവ്വേ ക്യാമ്പ് ഓഫീസിൽ (കൗസ്തുഭം കോംപ്ലക്സ്, NHന് സമീപം, നെല്ലായി) വെച്ച് നടത്തും.

പറപ്പൂക്കര വില്ലേജിന്റെ റെക്കോർഡുകളുടെ 9(2) പ്രദർശനം പറപ്പൂക്കര വില്ലേജ് ഡിജിറ്റൽ സർവ്വേ ക്യാമ്പ് ഓഫീസിൽ (വില്ലേജ് ഓഫീസിന് സമീപമുള്ള കാട്ടൂക്കാരൻ കോംപ്ലക്സിന്റെ ഫസ്റ്റ് ഫ്ലോർ, മുത്രത്തിക്കര) വെച്ച് നടത്തും.

എല്ലാ ഭൂവുടമകളും തങ്ങളുടെ ഭൂമി സംബന്ധമായ അസ്സൽ രേഖകളുമായി എത്തി പ്രദർശന ഹാളിലെ റെക്കോർഡുകളുമായി ഒത്തു നോക്കേണ്ടതാണ്.

അപാകതകൾ സംബന്ധിച്ച് ക്യാമ്പിൽ തന്നെ പരാതി നൽകാം.

വില്ലേജിൽ ഇനിയും ഭൂവിവരങ്ങൾ പരിശോധിക്കാത്തവരും, ഭൂരേഖകൾ ഹാജരാക്കാത്തവരുമായ നെല്ലായി വില്ലേജ് നിവാസികൾ ഏപ്രിൽ 26-ാം തിയ്യതിക്കകവും പറപ്പൂക്കര വില്ലേജ് നിവാസികൾ മെയ് 2-ാം തിയ്യതിക്കകവും രേഖകൾ സഹിതം ക്യാമ്പ് ഓഫീസിൽ നേരിട്ടെത്തി ഈ സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് തഹസിൽദാർ അറിയിച്ചു.

ആധുനിക ജനാധിപത്യ സമൂഹത്തിനായി പ്രവര്‍ത്തിക്കണം : പുന്നല ശ്രീകുമാർ

ഇരിങ്ങാലക്കുട : ആധുനിക ജനാധിപത്യ സമൂഹം കെട്ടിപ്പെടുക്കുവാന്‍ നമുക്ക് കഴിയണമെന്ന് കെ പി എം എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു.

കെപിഎംഎസ് സ്ഥാപക നേതാവ് പി.കെ. ചാത്തന്‍ മാസ്റ്ററുടെ 37-ാം അനുസ്മരണ ദിനാചാരണം മാപ്രാണത്തെ സ്മൃതി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിഷ്‌കൃത സമൂഹത്തിനു യോജിക്കാന്‍ കഴിയാത്ത പ്രതിലോമകരമായ പല പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ നടക്കുകയാണ്. നവോത്ഥാന പാരമ്പര്യമുള്ള നാട് കാത്തു സൂക്ഷിക്കുന്ന മാനവിക മൂല്യങ്ങളെ സംരക്ഷിക്കാനും ജീര്‍ണ്ണതകളെ പ്രതിരോധിക്കാനും സമൂഹം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് അധ്യക്ഷത വഹിച്ചു.

സംഘടനാ സെക്രട്ടറി പി.വി. ബാബു, വൈസ് പ്രസിഡന്റുമാരായ പി.എന്‍. സുരന്‍, രമ പ്രതാപന്‍, സെക്രട്ടറിയേറ്റ് അംഗം ടി.എ. വേണു, പി.സി. രഘു തുടങ്ങിയവർ പ്രസംഗിച്ചു.

മുകുന്ദപുരം പബ്ലിക് സ്കൂളിൽ വിദ്യാധരൻ മാസ്റ്ററുടെ സംഗീത ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ സമ്മർ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത ശിൽപ്പശാല പ്രശസ്ത ഗായകനും സംഗീത സംവിധായകനും മുകുന്ദപുരം പബ്ലിക് സ്കൂൾ അഡ്വൈസറി കമ്മിറ്റി അംഗവുമായ വിദ്യാധരൻ മാസ്റ്റർ നയിച്ചു.

പ്രിൻസിപ്പൽ ജിജി കൃഷ്ണ അധ്യക്ഷത വഹിച്ചു.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലളിത ആശംസകൾ അർപ്പിച്ചു.

ക്യാമ്പിലെ കുരുന്ന് പ്രതിഭയായ അർജുൻ ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമാ ഗാനം ആലപിച്ചു.

കൂടാതെ കുട്ടികളുടെ മനോഹരമായ മലയാളത്തനിമയുള്ള സംഘഗാനവും അരങ്ങേറി.

ശില്പശാലയുടെ ഭാഗമായി വിദ്യാധരൻ മാസ്റ്റർ കുട്ടികളെ സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിച്ചു.

ടി.എസ്. ശ്രീദേവി സ്വാഗതവും ക്യാമ്പ് കോർഡിനേറ്റർ എക്സ്. ഷീബ നന്ദിയും പറഞ്ഞു.

കെ.ജി. കോർഡിനേറ്റർ ആർ. രശ്മി സന്നിഹിതയായിരുന്നു.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് എൻ. എസ്. എസ്.

ഇരിങ്ങാലക്കുട : ലോകത്തെ നടുക്കിയ ജമ്മു കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മുകുന്ദപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ അനുശോചന യോഗം ചേർന്നു.

ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു.

ജീവൻ നഷ്ടപ്പെട്ട 26 പേരുടെയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും യോഗം അഭിപ്രായപ്പെട്ടു.

ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ. രാമചന്ദ്രന്റെ ശവസംസ്കാര ചടങ്ങുകളിൽ യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ യൂണിയനെ പ്രതിനിധീകരിച്ച് നാളെ എറണാകുളം ഇടപ്പള്ളിയിൽ നടക്കുന്ന ചടങ്ങുകളിൽ സംബന്ധിക്കും.

കമ്മറ്റി അംഗങ്ങളായ രവീന്ദ്രൻ കണ്ണൂർ, വിജയൻ ചിറ്റേത്ത്, സുനിൽ കെ. മേനോൻ, എൻ. ഗോവിന്ദൻകുട്ടി, ആർ. ബാലകൃഷ്ണൻ, പി.ആർ. അജിത്കുമാർ, ബിന്ദു ജി. മേനോൻ, എ.ജി. മണികണ്ഠൻ എന്നിവർ സംസാരിച്ചു.

യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതവും, എൻ എസ് എസ് ഇൻസ്പെക്ടർ ബി. രതീഷ് നന്ദിയും പറഞ്ഞു.

മാർപാപ്പക്ക് പ്രണാമം അർപ്പിച്ച് കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട : ഫ്രാൻസിസ് പാപ്പക്ക് കേരള കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി പ്രണാമം അർപ്പിച്ചു.

ചടങ്ങ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം ഭാരവാഹികളായ സേതുമാധവൻ, പി.ടി. ജോർജ്, മാഗി വിൻസെന്റ്, അഡ്വ.ഷൈനി ജോജോ,കെ.സതീഷ്, അജിത സദാനന്ദൻ, ഫിലിപ്പ് ഓളാട്ടുപുറം, ലാസർ കോച്ചേരി, ലിംസി ഡാർവിൻ, ലില്ലി തോമസ്, ശങ്കർ പഴയാറ്റിൽ, ബാബു ചേലേക്കാട്ടുപറമ്പിൽ,ജോസ് തട്ടിൽ, ഷക്കീർ മങ്കാട്ടിൽ, ആന്റോ ഐനിക്കൽ എന്നിവർ പ്രസംഗിച്ചു.