ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ ദേശക്കാഴ്ച 2025 കലാ സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി മാള ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സ്ക്കൂളുകളിലെ കുട്ടികൾക്ക് 2 സൗജന്യ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
ഏപ്രിൽ 23,24,25 തിയതികളിൽ നടക്കുന്ന കേരള ലളിതകലാ അക്കാദമിയുടെ ‘ദിശ’ ചിത്രകലാ ക്യാമ്പിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിലെ 30 കുട്ടികൾക്കാണ് പ്രവേശനം.
ഏപ്രിൽ 26 മുതൽ മെയ് 2 വരെ നടക്കുന്ന
‘വേനൽമഴ’ നാടക പരിശീലന കളരിയിൽ 7മുതൽ 12 വരെ ക്ലാസ്സുകളിലെ 40 കുട്ടികൾക്ക് പ്രവേശനം നൽകും.
സലീഷ് പത്മിനി സുബ്രഹ്മണ്യനാണ് ക്യാമ്പ് ഡയറക്റ്റർ.
മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യേണ്ട നമ്പർ : 9447086932, 828128 1898
Leave a Reply