ഇരിങ്ങാലക്കുട : കരുവന്നൂർ തളിയക്കോണം സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തികൾ തിങ്കളാഴ്ച പുന:രാരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
തിരുവനന്തപുരത്ത് കായികമന്ത്രിയുടെ കൂടി സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത ഉന്നത തല യോഗത്തിലാണ് നിർമ്മാണ പ്രവർത്തികൾ വീണ്ടും ആരംഭിക്കാൻ തീരുമാനമായത്.
പത്ത് ദിവസത്തിനുള്ളിൽ ഗ്രൗണ്ടിൽ മണ്ണ് നിരത്തി കളിക്കാൻ പറ്റുന്ന രീതിയിലാക്കുന്നതിന് ഉദ്യോഗസ്ഥർക്കും കരാറുകാരനും നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു. സമാന്തരമായി സ്റ്റേഡിയത്തിന്റെ മറ്റ് പുന:രുദ്ധാരണ പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനും ധാരണയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.











Leave a Reply