കൂടിയാട്ട മഹോത്സവത്തിൽ “കല്യാണ സൗഗന്ധികം” കൂടിയാട്ടം

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ എട്ടാം ദിവസമായ വ്യാഴാഴ്ച നീലകണ്ഠ കവിയുടെ “കല്യാണ സൗഗന്ധികം” കൂടിയാട്ടത്തിൻ്റെ പുറപ്പാട് അരങ്ങേറും.

പാഞ്ചാലിയുടെ ആവശ്യാർത്ഥം സൗഗന്ധിക പുഷ്പം അന്വേഷിച്ച് പുറപ്പെട്ട ഭീമൻ ഗന്ധമാദന പർവ്വതത്തിലെത്തുന്നതും പർവ്വതം വിസ്തരിച്ച് കാണുന്നതുമാണ് കഥാഭാഗം.

ഭീമനായി ഗുരുകുലം തരുൺ രംഗത്തെത്തും.

ഏഴാം ദിവസമായ ബുധനാഴ്ച ആതിര ഹരിഹരൻ്റെ “അക്രൂരഗമനം” നങ്ങ്യാർകൂത്ത് അരങ്ങേറി.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം അഭിഷേക്, ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളത്തിൽ സരിത കൃഷ്ണകുമാർ, തുമോയെ എന്നിവർ പങ്കെടുത്തു.