ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെയും കല്ലേറ്റുംകര വികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനു മുന്നിൽ ജനകീയ പ്രതിഷേധ സമര സദസ്സ് സംഘടിപ്പിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.കെ. പോളി സമര സദസ്സ് ഉദ്ഘാടനം ചെയ്തു.
വർഗ്ഗീസ് പന്തല്ലൂക്കാരൻ അധ്യക്ഷത വഹിച്ചു.
മുഖ്യ സംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ സമര പ്രമേയം അവതരിപ്പിച്ചു.
യോഗം അംഗീകരിച്ച പ്രമേയം നിയമസഭാംഗമായ മന്ത്രി ഡോ. ആർ. ബിന്ദു, ലോക്സഭാംഗമായ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ, ആളൂർ പഞ്ചായത്ത് അധ്യക്ഷൻ എന്നിവർക്ക് അയച്ചു നൽകി.
കെ.എഫ്. ജോസ് സ്വാഗതവും ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ നന്ദിയും പറഞ്ഞു.
അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ഡേവിസ് തുളുവത്ത്, പി.എൽ. ജോസ്, കെ.കെ. ബാബു, കെ.വി. സുരേഷ് കൈതയിൽ, കെ.കെ. റോബി, ജോസ് കുഴിവേലി, കുമാരൻ കൊട്ടാരത്തിൽ, ഡേവിസ് കണ്ണംകുന്നി തുടങ്ങിയവർ പ്രസംഗിച്ചു.







