ഇരിങ്ങാലക്കുട : ഷാഫി പറമ്പിൽ എംപിയെ പൊലീസ് മൃഗീയമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സോമൻ ചിറ്റേത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.
മുൻ ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാർളി, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, മണ്ഡലം പ്രസിഡൻ്റുമാരായ അബ്ദുൽ ഹഖ്, സാജു പാറേക്കാടൻ, പി.കെ. ഭാസി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് സനൽ കല്ലൂക്കാരൻ, ബ്ലോക്ക് സെക്രട്ടറി വി.സി. വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.





