വേലു
ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി വീവൺ നഗറിൽ കണ്ണനാകുളം ശങ്കുണ്ണി മകൻ വേലു (82) നിര്യാതനായി.
സംസ്കാരം ശനിയാഴ്ച (മാർച്ച് 29) ഉച്ചയ്ക്ക് 12.30ന് തറവാട്ടുവളപ്പിൽ.
മക്കൾ : ബാബുരാജ്, സുരേഷ് കുമാർ, അജിത്ത് കുമാർ
മരുമക്കൾ : സുനിത, ബീന, ദിവ്യ
വേലു
ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി വീവൺ നഗറിൽ കണ്ണനാകുളം ശങ്കുണ്ണി മകൻ വേലു (82) നിര്യാതനായി.
സംസ്കാരം ശനിയാഴ്ച (മാർച്ച് 29) ഉച്ചയ്ക്ക് 12.30ന് തറവാട്ടുവളപ്പിൽ.
മക്കൾ : ബാബുരാജ്, സുരേഷ് കുമാർ, അജിത്ത് കുമാർ
മരുമക്കൾ : സുനിത, ബീന, ദിവ്യ
ഇരിങ്ങാലക്കുട : മാലിന്യമുക്ത ഇരിങ്ങാലക്കുട നഗരസഭ എന്ന ലക്ഷ്യവുമായി നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ ഒഴിഞ്ഞ ബോട്ടിലുകൾ നിക്ഷേപിക്കുന്നതിനായി 20 ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.
നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
ഇരിങ്ങാലക്കുട : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പൊതുസമ്മേളനവും മെമ്പർമാരുടെ ഐഡി കാർഡ് വിതരണവും ഇരിങ്ങാലക്കുട പ്രിയ ഹാളിൽ സംഘടിപ്പിച്ചു.
മേഖലയിലെ ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ മെമ്പർമാർക്കുള്ള ഐഡി കാർഡുകളുടെ വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് അനിൽ തുമ്പയിൽ മേഖലാ പ്രസിഡന്റ് എൻ.എസ്. പ്രസാദിന് നൽകി നിർവഹിച്ചു.
മേഖല പ്രസിഡന്റ് എൻ.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് എ.സി. ജോൺസൺ മുഖ്യാതിഥിയായിരുന്നു.
സാന്ത്വനം പദ്ധതിയുടെ സംസ്ഥാന കോർഡിനേറ്ററും മേഖല ഇൻചാർജുമായ പി.വി. ഷിബു, ജില്ലാ സ്പോർട്സ് കോർഡിനേറ്റർ വേണു വെള്ളാങ്ങല്ലൂർ, ജില്ലാ കമ്മിറ്റിയംഗം സുരേഷ് കിഴുത്താണി എന്നിവർ പ്രസംഗിച്ചു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷനിലേക്ക് പുതിയതായി അംഗത്വം സ്വീകരിച്ച 13 മെമ്പർമാർക്ക് കൂടി ചടങ്ങിൽ ഐഡി കാർഡ് വിതരണം ചെയ്തു.
മേഖല സെക്രട്ടറി സജയൻ കാറളം സ്വാഗതവും ട്രഷറർ ടി.സി. ആന്റോ നന്ദിയും പറഞ്ഞു.
ഇരിങ്ങാലക്കുട : തച്ചുടകൈമളുടെ ദുരധികാരം അവസാനിപ്പിച്ച സി. അച്യുതമേനോൻ കൊമ്പൊടിച്ച ബ്രാഹ്മണ്യം വീണ്ടും തലപൊക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. അമൽ സി. രാജൻ അഭിപ്രായപ്പെട്ടു.
കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ എ.ഐ.വൈ.എഫ്.- യുവകലാസാഹിതി- എ.ഐ.ഡി.ആർ.എം. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ “ഇനിയും തീണ്ടൽ പലകകൾ ഉയരാൻ അനുവദിക്കില്ല” എന്ന മുദ്രാവാക്യമുയർത്തി കുട്ടംകുളം സമരഭൂമിയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രതിഷേധ സദസ്സ് എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു.
ജാതി ഉച്ചനീചത്വങ്ങൾക്ക് വഴങ്ങിക്കൊടുത്താൽ അത് ചരിത്രത്തെ നൂറ്റാണ്ടിൻ്റെ പുറകിലേക്ക് വലിച്ചെറിയലാകുമെന്ന് എൻ. അരുൺ പറഞ്ഞു.
യുവകലാസാഹിതി മണ്ഡലം സെക്രട്ടറി അഡ്വ. രാജേഷ് തമ്പാൻ അധ്യക്ഷത വഹിച്ചു.
എ.ഐ.വൈ.എഫ്. ജില്ല പ്രസിഡന്റ് ബിനോയ് ഷബീർ, യുവകലാസാഹിതി ജില്ല സെക്രട്ടറി സോമൻ താമരക്കുളം, എ.ഐ.ഡി.ആർ.എം. സംസ്ഥാന ട്രഷറർ ബാബു ചിങ്ങാരത്ത്, സി.പി.ഐ. ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ സുധീഷ്, കെ.എസ്. ജയ, സി.പി.ഐ. മണ്ഡലം അസി. സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, സി.പി.ഐ. മുതിർന്ന നേതാവ് കെ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി ടി.വി. വിബിൻ സ്വാഗതവും എ.ഐ.ഡി.ആർ.എം. നേതാവ് കെ.എസ്. പ്രസാദ് നന്ദിയും പറഞ്ഞു.
ഇരിങ്ങാലക്കുട :
ആശാവർക്കർമാരുടെ സമരം ഒത്തു തീർപ്പാക്കുക, അംഗൻവാടി ജീവനക്കാർക്ക് അധികവേതനം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പൂമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ കൂട്ട ധർണ്ണ നടത്തി.
ധർണ്ണ മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എൻ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ടി.ആർ. ഷാജു, ടി.ആർ. രാജേഷ്, ബ്ലോക്ക് ട്രഷറർ ടി.എസ്. പവിത്രൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ. പ്രഭാകരൻ, പി.പി. ജോയ്, പഞ്ചായത്ത് മെമ്പർമാരായ കത്രീന ജോർജ്, ജൂലി ജോയ്, വി.ജി. അരുൺ, നിക്സൺ വർഗ്ഗീസ്, സോണി പാറക്കൽ എന്നിവർ പ്രസംഗിച്ചു.
ലാലി വർഗ്ഗീസ് സ്വാഗതവും, കെ.എസ്. അജി നന്ദിയും പറഞ്ഞു.
ഇരിങ്ങാലക്കുട : എസ്.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിന്റെ മുന്നോടിയായി സംഘാടകസമിതി യോഗം ചേർന്നു.
യോഗം സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
എസ്.എഫ്.ഐ. ഏരിയ പ്രസിഡന്റ് സിജിൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു പ്രഭാകരൻ പ്രസംഗിച്ചു.
യോഗത്തിൽ ഏപ്രിൽ 12ന് കാട്ടൂരിൽ പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും നടത്താൻ തീരുമാനിച്ചു.
സി.പി.എം. കാട്ടൂർ ലോക്കൽ സെക്രട്ടറി ടി.വി. വിജീഷ് (ചെയർമാൻ), എസ്.എഫ്.ഐ. ഏരിയ സെക്രട്ടറി നവ്യകൃഷ്ണ (കൺവീനർ), പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
വിഷ്ണു സ്വാഗതവും അനുശ്രുതി നന്ദിയും പറഞ്ഞു.
ഇരിങ്ങാലക്കുട : ഇറിഡിയം തട്ടിപ്പ് കേസിലെ 2 പ്രതികൾക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു.
മാപ്രാണം സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ ഹരി സ്വാമി എന്ന് വിളിക്കുന്ന ഹരി, ജിഷ എന്നിവർക്കെതിരെയാണ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തത്.
കൽക്കത്തയിലുള്ള മഠത്തിലെ മരിച്ചുപോയ ആളുകളുടെ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന പണം ലഭിക്കുന്നതിനു വേണ്ടി ടാക്സും മറ്റും അടക്കുന്നതിനായി പണം നൽകിയാൽ പത്തിരട്ടിയിലധികം തുക തിരിച്ചു നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2016 ഡിസംബർ മുതൽ 2021 മാർച്ച് മാസം വരെ പല തവണകളായി പരാതിക്കാരനിൽ നിന്നും 10,00000 (പത്ത് ലക്ഷം) രൂപ വാങ്ങിയ ശേഷം പണം തിരികെ നൽകാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
ഇരിങ്ങാലക്കുട : സ്വജന സമുദായ സഭ മുകുന്ദപുരം യൂണിയന്റെ 12-ാം വാർഷിക സമ്മേളനം ആഘോഷിച്ചു.
ആളൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മുതിർന്ന അംഗവും മുൻ യൂണിയൻ സെക്രട്ടറിയും മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ എം.വി. കുട്ടൻ പതാക ഉയർത്തി.
ഇന്ദു സജീവനും പദ്മിനിയും ചേർന്നാലപിച്ച സംഘടനാ ഗാനത്തോടെ തുടക്കം കുറിച്ച പൊതുസമ്മേളനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ വൈസ് പ്രസിഡന്റ് പി.സി. കുമാരൻ അധ്യക്ഷത വഹിച്ചു.
വി.കെ. സുഭാഷ് സ്വാഗതം പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാജൻ മുഖ്യപ്രഭാഷണം നടത്തി.
ആളൂർ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ജിഷ ബാബു, ഇ.പി.സി. യൂണിയൻ പ്രസിഡന്റ് വി.എസ്. മോഹനൻ എന്നിവർ ആശംസകൾ നേർന്നു.
സെക്രട്ടറി സുമേഷ് കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ഖജാൻജി എം.എൻ. മണികണ്ഠൻ വരവ് – ചെലവ് കണക്കുകളും അവതരിപ്പിച്ചു.
കോടതിവിധിയെയും മറ്റു സമകാലിക വിഷയങ്ങളെയും ആസ്പദമാക്കി സംസ്ഥാന സെക്രട്ടറി വി.എ. ദിനേശൻ വിഷയാവതരണം നടത്തി.
ഇരിങ്ങാലക്കുട പൊലീസ് സൂപ്രണ്ട് ഓഫീസിലെ ഉദ്യോഗസ്ഥൻ മണി “മയക്കുമരുന്നിന്റെ അതിവ്യാപനത്തെയും അത് തിരിച്ചറിയുകയും തടയുകയും ചെയ്യുന്നതിന്റെ ആവശ്യകതയെയും” സംബന്ധിച്ച ക്ലാസ്സ് നയിച്ചു.
യൂണിയൻ പരിധിയിലെ വിവിധ ശാഖകളിൽ നിന്നും കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി., പ്ലസ്ടു, ഡിഗ്രി ക്ലാസ്സുകളിൽ മികച്ച വിജയം കൈവരിച്ചവരെയും, കലാ കായിക മത്സരങ്ങളിൽ ജില്ലാ/ സംസ്ഥാന തലങ്ങളിൽ വിജയം നേടിയവരെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
ഇരിങ്ങാലക്കുട : സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ഇന്നസെന്റ് അനുസ്മരണം നടത്തി.
അയ്യങ്കാളി സ്ക്വയറിൽ നടന്ന അനുസ്മരണം മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
മുൻ എം.എൽ.എ. പ്രൊഫ. കെ.യു. അരുണൻ അനുസ്മരണ പ്രഭാഷണം നടത്തി.
ഡോ. കെ.പി. ജോർജ് സ്വാഗതവും ജയൻ അരിമ്പ്ര നന്ദിയും പറഞ്ഞു.
ഇരിങ്ങാലക്കുട : മനുവാദ ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലുള്ള ജാത്യാധികാരഘടന തകര്‍ക്കപ്പെടണമെന്ന് കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് പറഞ്ഞു.
ഇരിങ്ങാലക്കുട യൂണിയന് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതീയ വിവേചനത്തില്‍ അഖില കേരള തന്ത്രി സമാജം ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന ജാത്യാധികാര ഘടന നിലനിര്‍ത്തണമെന്നാണ്. ശാസ്ത്രസാങ്കേതിക മേഖലയിലെ പുരോഗതി കണ്ട് ലോകം തരിച്ച് നില്ക്കുന്ന സന്ദര്‍ഭത്തിലാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നത്. കാരായ്മ വാദത്തിന്റെ പുറകിലുള്ള താല്പര്യങ്ങള് പടച്ചോറിൻ്റെയും നാമമാത്രമായ സമ്പത്തിലും ഒതുങ്ങുന്നതല്ലെന്ന് പകല്‍പോലെ വെളിച്ചമാണ്. പാരമ്പര്യവാദവും കുലമഹിമയും നവോത്ഥാന കേരളം പിഴുതെറിഞ്ഞതാണെന്നും ശ്രേണീബന്ധമായ ജാതി ഘടന നിലനിര്‍ത്തണമെന്ന ചിന്തകള്‍ ആധുനിക സമൂഹത്തിന് ഭൂഷണമല്ലെന്നും പി.എ. അജയഘോഷ് കൂട്ടിച്ചേര്‍ത്തു.
യൂണിയന് പ്രസിഡന്റ് കെ.സി. രാജീവ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ പി.എന്‍. സുരന്, ഷാജു ഏത്താപ്പിള്ളി, പി.സി. രഘു, രഞ്ജിത്ത് കരാഞ്ചിറ, വി.എം. ലളിത, പി.സി. രാജീവ്, കെ.വി. സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കെ.വി. രഞ്ജിത്ത് (പ്രസിഡന്റ്), കെ.സി. രാജീവ് (സെക്രട്ടറി), വി.എം. ലളിത (ഖജാന്‍ജി) എന്നിവര്‍ ഭാരവാഹികളായി പുതിയ ഭരണസമിതിയെ സമ്മേളനം തെരഞ്ഞെടുത്തു.