നിര്യാതയായി

സീമന്തിനി

ഇരിങ്ങാലക്കുട : പട്ടേപ്പാടം കൈതവളപ്പിൽ സീമന്തിനി (83) നിര്യാതയായി.

സംസ്കാരം നടത്തി.

ഭർത്താവ് : പരേതനായ കുമാരൻ

മക്കൾ : ഷീജ, പരേതനായ ഷാജു, ഷൈജു

മരുമക്കൾ : സുരേന്ദ്രൻ, ജിഷ, സംഗീത (പട്ടേപ്പാടം റൂറൽ സഹകരണ ബാങ്ക്)

ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : കാട്ടൂർ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിലെ മൂന്നു പേരെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു.

ഇല്ലിക്കാട് ഒറ്റാലി വീട്ടിൽ കിരൺ (37), ഇല്ലിക്കാട് പുളിന്തറ വീട്ടിൽ വിപിൻ(39), കാട്ടൂർ വേത്തോടി വീട്ടിൽ ഗോകുൽ (18) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ മാർച്ച് 11-ാം തിയ്യതി കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടൂർ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ കിരൺ, വിപിൻ, ഗോകുൽ എന്നിവരും കമ്മിറ്റിക്കാരുമായി തർക്കമുണ്ടാവുകയും തുടർന്ന് ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ച നരിക്കുഴി ദേശത്ത് എടക്കാട്ടുപറമ്പിൽ വീട്ടിൽ സജിത്ത് (43) നെ പള്ളിവേട്ട നഗറിനു സമീപം വച്ച് കിരൺ, വിപിൻ, ഗോകുൽ എന്നിവർ കയ്യിലുണ്ടായിരുന്ന കരിങ്കല്ല് കൊണ്ട് തലയിലും മുഖത്തും അടിച്ച് ഗുരുതരമായ പരിക്കേൽപ്പിക്കുകയായിരുന്നു.

സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടുപിടിക്കുന്നതിനായി നടത്തിയ അന്വേഷണങ്ങളിൽ ഇവർ ജില്ല വിട്ട് പുറത്തു പോയിയെന്ന് മനസിലാക്കുകയും തുടർന്നു നടത്തിയ അന്വേഷണത്തിലും തൃശ്ശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലും മാഹി പോലീസിന്റെ സഹായത്താൽ മാഹിയിൽ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു.

കാട്ടൂർ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ ആർ ബൈജു, പ്രൊബേഷൻ എസ് ഐ സി സനദ്, സബ്ബ് ഇൻസ്പെക്ടർമാരായ ബാബു ജോർജ്, നൗഷാദ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, ഷൗക്കർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കിരൺ കാട്ടൂർ പോലീസ് സ്റ്റേഷനിൽ അടിപിടികേസുകളിലെയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ തട്ടിപ്പ് കേസിലെയും പ്രതിയാണ്.

വിപിൻ കാട്ടൂർ പോലിസ് സ്റ്റേഷനിൽ അടിപിടികേസിലെ പ്രതിയാണ്.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമര പരമ്പര : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്ത് നൽകി മുഖ്യ സംഘാടകൻ വർഗീസ് തൊടുപറമ്പിൽ

ഇരിങ്ങാലക്കുട : മധ്യകേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള നിരന്തരമായ അവഗണനയ്ക്കെതിരെ കലേറ്റുംകരയിൽ റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന സമരപരമ്പരയിൽ എത്തിച്ചേരണമെന്നും, വിഷയം ചർച്ച ചെയ്യണമെന്നും അറിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മുഖ്യ സംഘാടകൻ വർഗീസ് തൊടുപറമ്പിൽ കത്തയച്ചു.

വിഷയത്തിൽ സുരേഷ്ഗോപി ശക്തമായി ഇടപെടുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും കത്തിൽ പറയുന്നുണ്ട്.

സമരം ഏതെങ്കിലും ഒരു രാഷ്ട്രീയകക്ഷിയുടെ സ്വാധീനത്തിൽ മറ്റൊരു രാഷ്ട്രീയ കക്ഷിക്ക് എതിരായി നടത്തുന്നതല്ലെന്നും, 35 വർഷത്തെ അവഗണനയ്ക്കെതിരെയാണ് സമരമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

1989ൽ രൂപംകൊണ്ട റെയിൽവേ സ്റ്റേഷൻ വികസന സമിതി നിലവിലെ പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാര നടപടികൾ പ്രതീക്ഷിക്കുന്നതായും അന്ന് നടന്ന സമരങ്ങളുടെ ഭാഗമായി കെ. കരുണാകരനും കെ. മോഹൻദാസും ഡിവിഷണൽ റെയിൽവേ മാനേജരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി നടത്തിയ ചർച്ചകളുടെയും തീരുമാനങ്ങളുടെയും ഫലമാണ് ഇന്ന് ഈ സ്റ്റേഷനിൽ കാണുന്ന വികസനങ്ങളെന്നും കൂടുതൽ ജനകീയതയുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് വിഷയത്തിൽ കൂടുതൽ ഇടപെടൽ നടത്താൻ കഴിയുമെന്ന് കരുതുന്നതായും വർഗീസ് തൊടുപറമ്പിലിൻ്റെ കത്തിൽ പറയുന്നു.

നിര്യാതയായി

ദേവയാനി

ഇരിങ്ങാലക്കുട : പുല്ലൂർ കുഞ്ഞുമാണിക്യൻമൂല കയ്യാലപ്പറമ്പിൽ വീട്ടിൽ പരേതനായ കുട്ടൻ ഭാര്യ ദേവയാനി (81) നിര്യാതയായി.

സംസ്കാരം മാർച്ച് 13 (വ്യാഴാഴ്ച) വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

മകൻ : ജിതിൻ

മരുമകൾ : വിനീത

നിര്യാതയായി

ഏല്യ

ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി കോമ്പാറക്കാരൻ ഔസേഫ് ഭാര്യ ഏല്യ(95) നിര്യാതയായി.

സംസ്കാരം ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് 4 മണിക്ക് കാരൂർ സെൻറ് മേരീസ് റോസറി ദേവാലയ സെമിത്തേരിയിൽ.

മക്കൾ : പരേതനായ ജോൺസൻ, ജോസ്,
ഫ്രാൻസിസ്, റോസി,
ഡെയ്സി

മരുമക്കൾ : മേരി, പരേതയായ സിസിലി, ഉഷ, ഡേവീസ്

കോണത്തുകുന്ന് ഗവ.യു.പി. സ്കൂളിൽ പഠനോത്സവം

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരളയുടെ ഭാഗമായി കോണത്തുകുന്ന് ഗവ.യു.പി. സ്കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് തല പഠനോത്സവം സംഘടിപ്പിച്ചു.

പഠനോത്സവം പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല സജീവന്‍ അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂര്‍ ബിആര്‍സി ബിപിസി ഗോഡ് വിന്‍ റോഡ്രിഗ്സ്, പഞ്ചായത്ത് അസി. സെക്രട്ടറി സുജന്‍ പൂപ്പത്തി, പി.എസ്. ഷക്കീന, കെ.എ. സദക്കത്തുള്ള, എ.വി. പ്രകാശ്, പി.കെ. സൗമ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വിവിധ പഠനപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.

ചാലക്കുടിയിൽ മൊബൈൽ മോഷ്ടാവ് പിടിയിൽ

ഇരിങ്ങാലക്കുട : ചാലക്കുടി പാലസ് റോഡിലുള്ള അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ മൂർഷിദാബാദ് സ്വദേശിയായ ആഷിക്കി(26)നെ ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാൾ കഴിഞ്ഞ 2 വർഷമായി ഷൊർണ്ണൂരിൽ ഹോട്ടൽ ജോലി ചെയ്തു വരികയായിരുന്നു. 2 ദിവസം മുമ്പാണ് ചാലക്കുടിയിൽ വന്നത്.

മോഷണത്തിനിടെ റൂമിലെ താമസക്കാർ ഇയാളെ പിടികൂടി തടഞ്ഞ് വച്ചു. തുടർന്ന് ചാലക്കുടി പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചാലക്കുടി പൊലീസ് ഇൻസ്പെക്ടർ എം.കെ. സജീവ്, സബ് ഇൻസ്പെക്ടർമാരായ പ്രദീപ്, ഋഷിപ്രസാദ്, അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്, ബിനു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അയ്യങ്കാവ് താലപ്പൊലി : സാംസ്കാരിക സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം നടത്തി.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി സമ്മേളനം ഉദ്ഘാടനം ചെയ്തു.

അഡ്വ. കെ.ജി. അജയ്കുമാർ അധ്യക്ഷത വഹിച്ചു.

ഡോ. മുരളി ഹരിതം മുഖ്യപ്രഭാഷണം നടത്തി.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അലങ്കാര ദീപങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

കിഷോർ പള്ളിപ്പാട്ട്, മധു പി. മേനോൻ, ജനാർദ്ദനൻ കാക്കര, കെ.എസ്. സുധാമൻ, ഭാസുരംഗൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് തൃശ്ശൂർ ശിവരഞ്ജിനി ബാലാജി കലാഭവൻ അവതരിപ്പിച്ച ”ജാനകീയം” നൃത്താവിഷ്കാരം അരങ്ങേറി.

സ്കോളർഷിപ്പ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : രൂപതയുടെ കീഴിലുള്ള മേഴ്സി ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൽകുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ് വിതരണം ചെയ്തു.

രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ വിതരണോദ്ഘാടനം നിർവഹിച്ചു.

രൂപതയിലെ 56 ഇടവകകളിൽ നിന്ന് 112 വിദ്യാർഥികളാണ് സ്കോളർഷിപ്പിന് അർഹത നേടിയത്.

ഈ സാമ്പത്തിക വർഷത്തിൽ 5,40,000 രൂപയുടെ സ്കോളർഷിപ്പ് വിതരണം ചെയ്തു.

മുഖ്യ വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ, വിദ്യാർഥി പ്രതിനിധി സ്നേഹ ബാബു പൂവത്തുശ്ശേരി എന്നിവർ പ്രസംഗിച്ചു.

ട്രസ്റ്റിന്റെ കൺവീനറും ഇൻചാർജ് വികാരി ജനറാളുമായ ജോളി വടക്കൻ സ്വാഗതവും അഡ്വൈസറി ബോർഡ് അംഗം പൗലോസ് കൈതാരത്ത് നന്ദിയും പറഞ്ഞു.

മേഴ്സി ട്രസ്റ്റ് സെക്രട്ടറി റവ. ഫാ. കിരൺ തട്ട്ല, ജോയിന്റ് സെക്രട്ടറി റവ. സി. ലിസ മേരി എഫ്.സി.സി., അഡ്വൈസറി ബോർഡ് അംഗങ്ങളായ എൻ.എം. വർഗീസ് നെടുംപറമ്പിൽ, റോസി ചെറിയാൻ വാഴപ്പിള്ളി എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി ഐ.എൻ.ടി.യു.സി.

ഇരിങ്ങാലക്കുട : ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊടുങ്ങല്ലൂർ ബ്ലോക്ക്‌ ഐ.എൻ.ടി.യു.സി.യുടെ നേതൃത്വത്തിൽ വെള്ളാങ്ങല്ലൂർ പഞ്ചായത്ത്‌ ഓഫീസിനു മുമ്പിൽ ജനകീയ സദസ്സ് നടത്തി.

റീജണൽ പ്രസിഡന്റ് ജോപ്പി മങ്കിടിയാൻ അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ.എ. മുസമ്മിൽ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് സജീവ് ഈഴുവത്തറ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. സജീവൻ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് റസിയ അബു, പാർലമെൻ്ററി പാർട്ടി നേതാവ് ഷംസു വെളുത്തേരി, മുൻ പഞ്ചായത്ത് പ്രസിഡൻ്റും ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റുമായ എം.പി. സോണി, വിചാർ വിഭാഗ് ബ്ലോക്ക് ചെയർമാൻ സലിം അറക്കൽ, കൊടുങ്ങല്ലൂർ മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മായ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് വി. മോഹൻദാസ്‌ സ്വാഗതവും, പുത്തൻച്ചിറ മണ്ഡലം പ്രസിഡന്റ് ഉബൈദ് നന്ദിയും പറഞ്ഞു.