ഉമ്മൻചാണ്ടി അനുസ്മരണം : എടതിരിഞ്ഞിയിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : പടിയൂർ മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിൽ എടതിരിഞ്ഞിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക അനുസ്മരണവും ഭക്ഷ്യ കിറ്റ് വിതരണവും നടത്തി.

മണ്ഡലം പ്രസിഡൻ്റ് എ.ഐ. സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു.

അനുസ്മരണ സമ്മേളനം ഡി.സി.സി. സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മെമ്പർ സുനന്ദ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.

കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കെ.കെ. ഷൗക്കത്തലി, മുൻ മണ്ഡലം പ്രസിഡൻ്റ് കെ.ആർ. പ്രഭാകരൻ, മണ്ഡലം സെക്രട്ടറി കെ.ആർ. ഔസേപ്പ്, പഞ്ചായത്ത് മെമ്പർ ജോയ്സി ആന്റണി, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.എം. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

മണ്ഡലം ഭാരവാഹികളായ വി.കെ. നൗഷാദ്, സി.കെ. ജമാൽ, പി.എസ്. ജയരാജൻ, എം.സി. നീലാംബരൻ, എ.എം. അശോകൻ, സുബ്രഹ്മണ്യൻ, അഷ്റഫ്, ടി.കെ. മോഹൻദാസ്, എസ്. സുധേഷ് എന്നിവർ നേതൃത്വം നൽകി

ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി പൂമംഗലം മണ്ഡലം കോൺഗ്രസ്

ഇരിങ്ങാലക്കുട : പൂമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ഓർമ്മദിനം വിവിധ പരിപാടികളോടെ ആചരിച്ചു.

അരിപ്പാലം സെന്ററിൽ നടന്ന അനുസ്മരണം മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ജോസ്‌ മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ എൻ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിനി ശ്രീകുമാർ, ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികളായ ടി.ആർ. ഷാജു, ടി.ആർ. രാജേഷ്, ടി.എസ്. പവിത്രൻ, പഞ്ചായത്ത്‌ മെമ്പർമാരായ കത്രീന ജോർജ്ജ്, ജൂലി ജോയ് എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് മെമ്പർ ലാലി വർഗ്ഗീസ് സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ്‌ പ്രിൻസ് മാത്യു നന്ദിയും പറഞ്ഞു.

ഓർമ്മകളിൽ കുഞ്ഞൂഞ്ഞ് : ഇരിങ്ങാലക്കുടയിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : ജനപ്രിയ കോൺഗ്രസ് നേതാവ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തിൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.

കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

രാജീവ് ഗാന്ധി മന്ദിരത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, നഗരസഭ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ്, മുൻ വൈസ് ചെയർമാൻ ടി.വി. ചാർളി, മണ്ഡലം പ്രസിഡൻ്റുമാരായ സി.എസ്. അബ്‌ദുൾ ഹഖ്, സാജു പാറേക്കാടൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റുമാരായ ജോസഫ് ചാക്കോ, അസറുദ്ദീൻ കളക്കാട്ട്, സെക്രട്ടറിമാരായ എം.ആർ. ഷാജു, വി.സി. വർഗീസ്, ശ്രീജിത്ത് പട്ടത്ത്, സതീഷ് പുളിയത്ത്, നഗരസഭ കൗൺസിലർമാരായ ജെയ്സൺ പാറേക്കാടൻ, സിജു യോഹന്നാൻ, ജസ്റ്റിൻ ജോൺ, ബിജു പോൾ അക്കരക്കാരൻ, മിനി സണ്ണി, ഒ.എസ്. അവിനാഷ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

ടി.എൻ. നമ്പൂതിരിയുടെ 47-ാം ചരമവാർഷികം ആചരിച്ചു

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും ട്രേഡ് യൂണിയൻ സംഘാടകനുമായിരുന്ന ടി.എൻ. നമ്പൂതിരിയുടെ 47-ാം ചരമവാർഷികം ആചരിച്ചു.

ഇരിങ്ങാലക്കുട പാർട്ടി ഓഫീസ് അങ്കണത്തിൽ സിപിഐ ജില്ലാ സെക്രട്ടറി
കെ.ജി. ശിവാനന്ദൻ ടി.എൻ. നമ്പൂതിരിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

ജില്ലാ കൗൺസിൽ അംഗം പി. മണി അധ്യക്ഷത വഹിച്ചു.

ജില്ലാ കൗൺസിൽ അംഗങ്ങളായ അഡ്വ. പി.ജെ. ജോബി, ബിനോയ് ഷബീർ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി.ആർ. രമേഷ്, കെ.എസ്. പ്രസാദ്, വി.എസ്. ഉണ്ണികൃഷ്ണൻ, സെൻ്റർ ബ്രാഞ്ച് സെക്രട്ടറി വർധനൻ പുളിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് സ്വാഗതവും ഇരിങ്ങാലക്കുട ടൗൺ ലോക്കൽ കമ്മറ്റി സെക്രട്ടറി
ബെന്നി വിൻസെൻ്റ് നന്ദിയും പറഞ്ഞു.

പി.കെ. ചാത്തൻ മാസ്റ്റർ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന പി.കെ. ചാത്തൻ മാസ്റ്ററുടെ അനുസ്മരണം നടത്തി.

അദ്ദേഹത്തിൻ്റെ സ്മൃതി മണ്ഡപത്തിൽ സിപിഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ പുഷ്പാർച്ചന നടത്തി.

പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി പി.ആർ. രാജൻ അധ്യക്ഷത വഹിച്ചു.

സിപിഐ മുതിർന്ന നേതാവ് കെ. ശ്രീകുമാർ, ജില്ലാ കൗൺസിൽ അംഗങ്ങളായ പി. മണി, എൻ.കെ. ഉദയപ്രകാശ്, അഡ്വ. പി.ജെ ജോബി, ബിനോയ് ഷബീർ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി.ആർ. രമേഷ്, കെ.എസ്. പ്രസാദ്, വി.എസ്. ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

മണ്ഡലം കമ്മറ്റി അംഗം അൽഫോൻസ തോമസ് സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം പി.സി. രഘു നന്ദിയും പറഞ്ഞു.

ശുദ്ധജല സ്വാശ്രയത്വം: കിണർ റീചാർജിങ്ങിന് 25 ലക്ഷം രൂപയുടെ പദ്ധതിയുമായി മുരിയാട് പഞ്ചായത്ത്

ഇരിങ്ങാലക്കുട : ശുദ്ധജല സ്വാശ്രയത്വം എന്ന ലക്ഷ്യത്തിനായി ഗ്രീൻ മുരിയാട് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 300 കിണറുകൾ ആദ്യഘട്ടത്തിൽ റീചാർജ്ജ് ചെയ്യുന്നതിനുള്ള പദ്ധതി മുരിയാട് പഞ്ചായത്ത് ആവിഷ്കരിച്ചു.

കൂടാതെ എൻ.ആർ.ഇ.ജി.യും കിണർ റീചാർജിങ്ങിനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തിൽ 300 എൻ.ആർ.ഇ.ജി. പദ്ധതിക്ക് പുറമേ 25 ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി നീക്കി വെച്ചിട്ടുള്ളത്.

പഞ്ചായത്തിൻ്റെ ഇ.എം.എസ്. ഹാളിൽ നടന്ന ഗുണഭോക്തൃ സംഗമത്തിൽ വെച്ച് ബ്രോഷർ പ്രകാശനം ചെയ്ത് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡൻ്റ് രതി ഗോപി അധ്യക്ഷത വഹിച്ചു.

വി.ഒ. ഗീത പദ്ധതി വിശദീകരിച്ചു.

മുരിയാട് മേഖലയിലെ ഗുണഭോക്താക്കളുടെ സംഗമം പഞ്ചായത്ത് ഹാളിലും പുല്ലൂർ മേഖലയിലെ ഗുണഭോക്തൃ സംഗമം പുല്ലൂർ ബാങ്ക് ഹാളിൽ നടന്നു.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സരിത സുരേഷ്, കെ.യു. വിജയൻ, ഭരണ സമിതി അംഗങ്ങളായ സേവ്യർ ആളൂക്കാരൻ, എ.എസ്. സുനിൽകുമാർ, ജിനി സതീശൻ, നിഖിത അനൂപ്, മണി സജയൻ, ആർ.എച്ച്.ആർ.ഡി.സി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിപിൻ പോൾ, വി.ഇ.ഒ. തനൂജ, സെക്രട്ടറി പി.ബി. ജോഷി എന്നിവർ പ്രസംഗിച്ചു.

റെയിൻ വാട്ടർ ഹാർവെസ്റ്റിങ്ങ് റിസർച്ച് ആൻ്റ് ഡെവലപ്പ്മെൻ്റ് സെൻ്ററാണ് നിർവ്വഹണം നടത്തുക.

ഉമ്മൻചാണ്ടി അനുസ്മരണം നടത്തിമുരിയാട് മണ്ഡലം കോൺഗ്രസ്

ഇരിങ്ങാലക്കുട : മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഡിസിസി സെക്രട്ടറി സോണിയ ഗിരി ഉദ്‌ഘാടനം ചെയ്തു.

പ്രസിഡന്റ് സാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, വൈസ് പ്രസിഡന്റുമാരായ തോമസ് തത്തംപിള്ളി, ഗംഗാദേവി സുനിൽ, ശ്രീജിത്ത് പട്ടത്ത്, വിബിൻ വെള്ളയത്ത്, സെക്രട്ടറി ജോമി ജോൺ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി എബിൻ ജോൺ, മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ജോർജ്ജ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുഷം സൈമൺ, പഞ്ചായത്ത് അംഗങ്ങളായ സേവ്യർ ആളൂക്കാരൻ, നിത അർജുനൻ, മണ്ഡലം വൈസ് പ്രസിഡന്റ് ബൈജു മൂക്കുളം, വാർഡ് പ്രസിഡന്റ് റോയ് മാത്യു എന്നിവർ പ്രസംഗിച്ചു.

ഒരു ലൈറ്റ് പോലുമില്ലാതെ ഇരുട്ടിൽ തപ്പി മിനി സിവിൽ സ്റ്റേഷനിലെ ടോയ്ലറ്റ് സംവിധാനം

ഇരിങ്ങാലക്കുട : ദിനംപ്രതി നിരവധിയാളുകൾ കയറിയിറങ്ങുന്ന ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷനിലെ റൂറൽ ജില്ലാ ട്രഷറി, മുകുന്ദപുരം സബ് ട്രഷറി എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ടോയ്ലറ്റ് സംവിധാനം ഇരുട്ടിൽ തപ്പിയാണ് നിലനിൽക്കുന്നത് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

വിശ്വസിച്ചേ പറ്റൂ, അതാണ് വാസ്തവം. നിലവിലുള്ള ട്യൂബ് ലൈറ്റുകൾ കത്തുന്നില്ല, ബൾബ് ഇടാനുള്ള ഹോൾഡർ ശൂന്യവുമാണ്.

ഇരുട്ടിൽ തപ്പി വേണം ഇവിടെയെത്തുന്ന സാധാരണക്കാർ ഈ ടോയ്‌ലറ്റ് സംവിധാനം ഉപയോഗിക്കാൻ.

പരാതി നൽകാനും പരാതി പരിഹരിക്കാനും അധികാരമുള്ള അധികൃതരുടെ മൂക്കിൻ തുമ്പിലാണ് ഈ അശ്രദ്ധ എന്ന് പറയാതെ വയ്യ.

നൂറിലധികം ആളുകൾ ദിവസവും വരുന്ന ട്രഷറികൾക്ക് സമീപമുള്ള ഇരുട്ടു മുറിയിലെ ടോയ്ലറ്റ് സംവിധാനം ഉപയോഗിക്കേണ്ടിവരുന്ന സാധാരണക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി വിഷയത്തിൽ എത്രയും വേഗം പരിഹാരം കണ്ടെത്തണം എന്നാണ് ഇവിടെ എത്തുന്നവരുടെ ആവശ്യം.

“ഋതു” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പിന് സെന്റ് ജോസഫ്സ് കോളെജിൽ തുടക്കമായി

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളെജിൽ 18, 19 ദിവസങ്ങളിലായി നടക്കുന്ന “ഋതു” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പ് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.

പ്രകൃതിയെ അനുനിമിഷം ചൂഷണം ചെയ്ത് ജീവിക്കുന്ന സമൂഹമായി മനുഷ്യർ മാറിക്കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹ്യ പരിഷ്കരണത്തിനുള്ള ഉപാധിയായി മാറുമ്പോഴാണ് കല എന്ന നിലയ്ക്കുള്ള ദൗത്യം സിനിമ പൂർത്തിയാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെന്റ് ജോസഫ്സ് കോളെജിന്റെ പ്രിൻസിപ്പലും ഫിലിം ഫെസ്റ്റിന്റെ ചെയർമാനുമായ ഡോ. സി. ബ്ലെസി അധ്യക്ഷത വഹിച്ചു.

തൃശൂർ ചലച്ചിത്ര കേന്ദ്ര ചെയർമാൻ ചെറിയാൻ ജോസഫ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതൻ, ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ ക്യാപ്റ്റൻ ലിറ്റി ചാക്കോ, ഋതു കോർ കമ്മിറ്റി മെമ്പർ എം.എം. നയ്ന, വിദ്യാർഥി പ്രതിനിധി ഗൗരി നന്ദകുമാർ എന്നിവർ പ്രസംഗിച്ചു. 

തുടർന്ന് ചെന്നൈ സ്വദേശിയായ അരവിന്ദ് മോഹൻരാജ് സംവിധാനം ചെയ്ത കാടും അതിരപ്പിള്ളിയിലെ കാടർ വിഭാഗവും മലമുഴക്കി വേഴാമ്പലുകളും തമ്മിലുള്ള ബന്ധം ആവിഷ്ക്കരിക്കുന്ന “കാട്, കാടർ, ഒങ്കൽ” എന്ന ചിത്രം ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. 

രണ്ട് ദിവസങ്ങളിലായി വിവിധ ഭാഷകളിൽ നിന്നുള്ള 13 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. 

തൃശ്ശൂർ ചലച്ചിത്ര കേന്ദ്രം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി, ഇന്ദുചൂഡൻ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

നിര്യാതയായി

കോമള

ഇരിങ്ങാലക്കുട : താണിശ്ശേരി കണ്ണൂക്കാട്ടിൽ വിജയൻ ഭാര്യ കോമള (72) നിര്യാതയായി.

സംസ്കാരം നടത്തി.

മക്കൾ : ജീജ, ജിഷ, ജിനി

മരുമക്കൾ : സാജൻ, ബാബു, സുരേഷ്