ഇരിങ്ങാലക്കുട : മുരിയാട്
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
രാവിലെ ആനന്ദപുരം ആശുപത്രി ജംഗ്ഷനിൽ മണ്ഡലം പ്രസിഡൻ്റ് സാജു പാറേക്കാടൻ്റെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.
തുടർന്ന് മണ്ഡലത്തിൻ്റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി സേവനദിനമായി ആചരിച്ചു.
ആനന്ദപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സുഷീൽ ഗോപാൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് സാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.
ഡോ. ജോൺസ്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എം.എൻ. രമേഷ്, തോമസ് തത്തംപിള്ളി, വിബിൻ വെള്ളയത്ത്, ജോമി ജോൺ, മഹിള കോൺഗസ് ബ്ലോക്ക് പ്രസിഡൻ്റ് മോളി ജേക്കബ്ബ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജസ്റ്റിൻ ജോർജ്ജ്, പഞ്ചായത്തംഗം നിത അർജ്ജുനൻ, മണ്ഡലം ഭാരവാഹികളായ വി.കെ. മണി, ഫിജിൽ ജോൺ, പി.സി.കെ. ആൻ്റണി, മുരളി തറയിൽ, രാധാകൃഷ്ണൻ ഞാറ്റുവെട്ടി, രാമകൃഷ്ണൻ പാലയ്ക്കാട്ട്, ടി.ആർ. ദിനേശ്, സി.എസ്. അജീഷ്, റോയ് മാത്യു, ഗോപിനാഥ് വാഴപ്പിള്ളി, ശാലിനി ഉണ്ണികൃഷ്ണൻ, യമുനാദേവി ഷിജു, വിലാസൻ തുമ്പരത്തി, എന്നിവർ നേതൃത്വം നൽകി.