സരോജിനി
ഇരിങ്ങാലക്കുട : ഗാന്ധിഗ്രാം കൊടക്കാട്ടിൽ ബാലൻ ഭാര്യ സരോജിനി (92) നിര്യാതയായി.
സംസ്കാരം നടത്തി.

സരോജിനി
ഇരിങ്ങാലക്കുട : ഗാന്ധിഗ്രാം കൊടക്കാട്ടിൽ ബാലൻ ഭാര്യ സരോജിനി (92) നിര്യാതയായി.
സംസ്കാരം നടത്തി.

കുറുമ്പ
ഇരിങ്ങാലക്കുട : നടവരമ്പ് അംബേദ്ക്കർ ഗ്രാമത്തിൽ പരേതനായ ചെറുപറമ്പിൽ മാണിക്യൻ ഭാര്യ കുറുമ്പ (98) നിര്യാതയായി.
സംസ്കാരം നടത്തി.
മക്കൾ : രമണി, പത്മിനി, പരേതയായ ബീന

ഇരിങ്ങാലക്കുട : കാടും പടലും കാഴ്ച്ച മറയ്ക്കുന്ന കോമ്പാറ ജംഗ്ഷൻ വാഹന യാത്രക്കാരുടെ ജീവന് ഭീഷണിയായി കൊണ്ടിരിക്കുകയാണ്.
ആക്സിഡൻ്റ് സോൺ ഏരിയയായ കോമ്പാറ ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ടുള്ള റോഡാണ് അധികൃതരുടെ അശ്രദ്ധയിൽ കാടുകയറി കിടക്കുന്നത്.
വാഹനങ്ങൾക്ക് പടിഞ്ഞാറ് ഭാഗത്തെ റോഡിൽനിന്ന് സംസ്ഥാനപാതയിലേക്ക് കയറണമെങ്കിൽ വലതുവശത്ത് നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല എന്നതാണ്
ഏറെ അപകടകരം.
സംസ്ഥാനപാത മുതൽ പടിഞ്ഞാറോട്ടുള്ള റോഡിൽ ഒരാളേക്കാൾ പൊക്കത്തിൽ പുല്ല് വളർന്ന് നിൽക്കുന്നതിനാൽ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ പോലും കഴിയാത്ത അവസ്ഥയാണ് ഡ്രൈവർമാർക്ക്.
ഇതേ രീതിയിൽ സംസ്ഥാനപാതയുടെ പടിഞ്ഞാറ് ഭാഗവും ഉയരത്തിൽ പുല്ല് വളർന്ന് റോഡിലേക്ക് ചാഞ്ഞു നിൽക്കുകയാണ്.
ബന്ധപ്പെട്ട അധികൃതർക്ക് പലപ്രാവശ്യം പരാതി നൽകിയെങ്കിലും നടപടിയൊന്നും ആയില്ല. അപകടങ്ങൾ ഉണ്ടാകാനും നിരപരാധികളുടെ ജീവൻ പൊലിയാനും കാത്തിരിക്കുകയാണോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

ഇരിങ്ങാലക്കുട : ചെമ്മണ്ടയിൽ എസ്.എൻ.ഡി.പി. ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷം സംഘടിപ്പിച്ചു.
രാവിലെ പ്രത്യേക ഗുരുപൂജ, പ്രാർത്ഥന, പുഷ്പാർച്ചന, പ്രസാദവിതരണം എന്നിവ നടന്നു.
യൂണിയൻ പ്രതിനിധി കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു.
സെക്രട്ടറി രാമചന്ദ്രൻ കോവിൽപറമ്പിൽ സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുനിൽ മാലാന്ത്ര പതാക ഉയർത്തി.
സാജൻ തച്ചറാട്ടിൽ, അരുണൻ നെല്ലിശ്ശേരി, ലത ബാബു, ഗിരിജൻ നെല്ലിശ്ശേരി, ജുബീഷ് ചുള്ളിപ്പറമ്പിൽ, അനിത, എൻ.പി. സലീഷ്, സുനിൽ പുതുശ്ശേരി എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് നടത്തിയ ഓണാഘോഷ ഘോഷയാത്ര കത്തീഡ്രൽ വികാരി റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ, ഓണാഘോഷ കമ്മറ്റി ജനറൽ കൺവീനർ വർക്കി തെക്കേത്തലയ്ക്ക് ഫ്ലാഗ് കൈമാറി ഉദ്ഘാടനം ചെയ്തു.
കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ ട്രസ്റ്റി പി.ടി. ജോർജ്ജ്, കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ, കത്തോലിക്ക കോൺഗ്രസ് സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, ജോയിൻ്റ് സെക്രട്ടറി വർഗ്ഗീസ് ജോൺ, വൈസ് പ്രസിഡന്റുമാരായ ഷാജു കണ്ടംകുളത്തി, ബീന രാജേഷ്, രൂപത കൗൺസിലർമാരായ ടെൽസൺ കോട്ടോളി, മിനി കാളിയങ്കര, ജോയിൻ്റ് കൺവീനർമാരായ ജയ ജോസഫ്, ജോഷി എടത്തിരുത്തിക്കാരൻ, മാവേലി ബാബു ആന്റണി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വിവിധ മത്സരങ്ങളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

നിഖിൽ
ഇരിങ്ങാലക്കുട : പുല്ലൂർ അമ്പലനട നാരാട്ടിൽ വീട്ടിൽ രാജപ്പൻ മകൻ നിഖിൽ (35) നിര്യാതനായി.
സംസ്കാരം സെപ്റ്റംബർ 7 (ഞായറാഴ്ച) രാവിലെ 10 മണിക്ക് മുക്തിസ്ഥാനിൽ.
അമ്മ : ഷൈല
ഭാര്യ : ഗായത്രി(നഴ്സ്, മെറീന ആശുപത്രി ഇരിങ്ങാലക്കുട)
മകൻ : അനിരുദ്

ഇരിങ്ങാലക്കുട : കടലായി മഹല്ല് നബിദിനാഘോഷ സ്വാഗത സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ മതവിജ്ഞാന സദസ്സും നബിദിനാഘോഷവും നടത്തി.
ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം മഹല്ല് ലത്തീബ് എം.എ. ഫാജിഷ് അസ്ഹരി ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ സി.യു. ഇസ്മായിൽ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ 2024- 25 വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 50,000 രൂപ അനുവദിച്ച് വാങ്ങിയ 300 പുസ്തകങ്ങൾ മാടായിക്കോണം ഗ്രാമീണ വായനശാലയ്ക്ക് കൈമാറി.
വായനശാല പ്രസിഡൻ്റ് ആർ.എൽ. ജീവൻലാൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പ്രശസ്ത
കായികാധ്യാപകനും ഇന്ത്യൻ ആർച്ചറി ടീമിന്റെ കായിക മനഃശ്ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. സോണി ജോൺ, കവിയും നോവലിസ്റ്റുമായ കൃഷ്ണകുമാർ മാപ്രാണം, യുവ കവയിത്രി പി.വി. സിന്ധു എന്നിവരെ മന്ത്രി ആദരിച്ചു.
മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ജി. മോഹനൻ മാസ്റ്റർ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ
സി.സി. ഷിബിൻ, അംബിക പള്ളിപ്പുറത്ത് എന്നിവർ ആശംസകൾ നേർന്നു.
വായനശാലാ സെക്രട്ടറി എം.ബി. രാജു സ്വാഗതവും ലൈബ്രേറിയൻ അഖിൽ സി. ബാലൻ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട : പട്ടേപ്പാടം ടൗൺ മസ്ജിദിൻ്റെ നേതൃത്വത്തിൽ നബിദിനാഘോഷം നടത്തി.
മസ്ജിദ് പ്രസിഡൻ്റ് സലീം കാലടി പതാക ഉയർത്തി.
തുടർന്ന് മദ്രസ്സ വിദ്യാർഥികളുടെയും പൂർവ്വ വിദ്യാർഥികളുടെയും ദഫ്മുട്ട് അകമ്പടിയോടെ ഘോഷയാത്ര അരങ്ങേറി.
ഘോഷയാത്രയ്ക്ക് പ്രസിഡൻ്റ് സലീം കാലടി, സെക്രട്ടറി മുജീബ് കൊടകരപറമ്പിൽ, കമ്മിറ്റി അംഗങ്ങളായ ബീരാസാ കൊടകരപറമ്പിൽ, മുസ്തഫ കൊടകരപറമ്പിൽ, സലീം വലിയകത്ത്, ഷജീർ കൊടകരപറമ്പിൽ, അലി കണ്ണാംകുളം, ഷാജു കായംകുളം, മുനീർ ചീനിക്കാപ്പുറത്ത്, ഷമീർ തരുപീടികയിൽ, സൈനുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട : മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ നബിദിന റാലി നടത്തി.
ഇരിങ്ങാലക്കുട മഹല്ല് പ്രസിഡന്റ് പി.എ. ഷഹീർ റാലി ഉദ്ഘാടനം ചെയ്തു.
ടൗൺ ജുമാ മസ്ജിദ് സീനിയർ ചീഫ് ഇമാം പി.എൻ.എ. കബീർ മൗലവി, കാട്ടുങ്ങച്ചിറ ജുമാമസ്ജിദ് ചീഫ് ഇമാം അൻഷിദ് മൗലവി, ടൗൺ ജുമാമസ്ജിദ് ചീഫ് ഇമാം അൻവർ മൗലവി, കാട്ടുങ്ങച്ചിറ ജുമാമസ്ജിദ് ഇമാം അഷറഫ് ബാഖവി, മഹല്ല് സെക്രട്ടറി വി.കെ. റാഫി എന്നിവർ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട ഠാണാ പള്ളിയിൽ നിന്നും ആരംഭിച്ച നബിദിന റാലി കാട്ടുങ്ങച്ചിറ ജുമാമസ്ജിദ് അങ്കണത്തിൽ അവസാനിച്ചു.
തുടർന്ന് മൗലീദ് പാരായണവും അന്നദാനവും നടന്നു.