തിരുവുള്ളക്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ മഹാനവമി – വിജയദശമി ആഘോഷം : ഗതാഗത നിയന്ത്രണവും പാർക്കിംഗ് ക്രമീകരണവും

ഇരിങ്ങാലക്കുട : തിരുവുള്ളക്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ മഹാനവമി – വിജയദശമി ആഘോഷം പ്രമാണിച്ച് ബുധനാഴ്ച്ച വൈകീട്ട് 5 മണി മുതൽ ഗതാഗത നിയന്ത്രണവും പാർക്കിംഗ് ക്രമീകരണവും ഏർപ്പെടുത്തി.

തൃശൂർ ഭാഗത്തു നിന്നും ഇരിങ്ങാലക്കുടയിലേക്ക് പോകുന്ന വാഹനങ്ങൾ പാലയ്ക്കലിൽ നിന്നു ഇടത്തോട്ട് തിരിഞ്ഞ് ആനക്കല്ല് വഴി പൂച്ചിന്നിപ്പാടത്ത് എത്തി നേരെ പോകേണ്ടതാണ്.

പെരുമ്പിള്ളിശ്ശേരി, ചേർപ്പ്, കോനിക്കര വഴി ഊരകം എത്തി വലത്തോട്ട് തിരിഞ്ഞ് പോകാം.

ഇരിങ്ങാലക്കുട, പുതുക്കാട് ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പൂച്ചിന്നിപ്പാടത്ത് നിന്നും ആനക്കല്ല് – പാലയ്ക്കൽ വഴി തൃശൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.

ഊരകത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കോനിക്കര ചേർപ്പ് വഴി പൂച്ചിന്നിപ്പാടത്ത് എത്തി നേരെ പോകാം.

തൃപ്രയാർ ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചേർപ്പിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പൂത്തറയ്ക്കൽ, അമ്മാടം വഴി പാലയ്ക്കൽ എത്തി തൃശൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.

തൃശൂരിൽ നിന്ന് തൃപ്രയാർ പോകുന്ന വാഹനങ്ങൾക്ക് പാലയ്ക്കലിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് അമ്മാടം, ചേർപ്പ് വഴി പോകാം.

വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ

അമ്മാടം ഭാഗത്ത് നിന്നും ക്ഷേത്രത്തിലേക്ക് വരുന്നവർ വാഹനങ്ങൾ തൃപ്രയാർ ജി.വി.എച്ച്.എസ്.എസ്. സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് കാൽനടയായി ക്ഷേത്രത്തിലേക്ക് പോകണം.

തൃശൂർ ഭാഗത്ത് നിന്നും ക്ഷേത്രത്തിലേക്ക് വരുന്നവർ വാഹനങ്ങൾ ഖാദി ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്‌ത്‌ കാൽനടയായി ക്ഷേത്രത്തിലേക്ക് പോകണം.

പൂച്ചിന്നിപ്പാടം, ഒല്ലൂർ ഭാഗത്തു നിന്നും ക്ഷേത്രത്തിലേക്ക് വരുന്നവർ വാഹനങ്ങൾ പൂച്ചിന്നിപ്പാടം ഡ്രൈവിങ്ങ് സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് കാൽനടയായി ക്ഷേത്രത്തിലേക്ക് പോകണം.

ഇരിങ്ങാലക്കുട ഭാഗത്തു നിന്നും ക്ഷേത്രത്തിലേക്ക് വരുന്നവർ വാഹനങ്ങൾ എം.കെ. ടിമ്പേഴ്‌സ് യാർഡ് കിഴക്കെ നടയ്ക്ക് സമീപം തയ്യാറാക്കിയ ഗ്രൗണ്ടിൽ പാർക്ക് ചെയ്‌ത്‌ കാൽനടയായി ക്ഷേത്രത്തിലേക്ക് പോകണം.

“മധുരം ജീവിതം” സാഹിത്യ മത്സരം : വിജയികളെ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ “മധുരം ജീവിതം” ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി നടന്ന ലഹരിവിരുദ്ധ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെയും ചിത്രരചന മത്സരങ്ങളുടെയും ഫലങ്ങൾ മന്ത്രി ഡോ. ആർ. ബിന്ദു പ്രഖ്യാപിച്ചു.

നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങിയവരാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്.

കവിതാരചനാ മത്സരം യു.പി. വിഭാഗത്തിൽ ഇരിങ്ങാലക്കുട എൽ.എഫ്.സി.എച്ച്.എസിലെ ടി.എൻ. ശ്വേത, കെ.എൻ. അനുപ്രിയ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും, സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കെ.ജി. ഗാർഗി മൂന്നാം സ്ഥാനവും, ഹൈസ്കൂൾ വിഭാഗത്തിൽ ഇരിങ്ങാലക്കുട എൽ.എഫ്.സി.എച്ച്.എസിലെ ആത്മിക അബ്രഹാം ഒന്നാം സ്ഥാനവും, ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ കെ.പി. ശ്രേയ രണ്ടാം സ്ഥാനവും, കാട്ടൂർ അൽബാബ് സെൻട്രൽ സ്കൂളിലെ പി.കെ. അക്സ മൂന്നാം സ്ഥാനവും ഹയർ സെക്കൻഡറി വിഭാഗത്തിൽ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഗായത്രി മധു ഒന്നാം സ്ഥാനവും, കാറളം വി.എച്ച്.എസ്.എസിലെ ടി.പി. ആര്യനന്ദ രണ്ടാം സ്ഥാനവും കോളെജ് വിഭാഗത്തിൽ സെൻ്റ് ജോസഫ്സ് കോളെജിലെ വിദ്യാർഥിനികളായ പി. അഗ്രിക ജോയ്, എൻ.എ. ജനിഷ, നയന പി. ചാക്കോ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും ജനറൽ വിഭാഗത്തിൽ ജെഫ്രിൻ സോഗി ഒന്നാം സ്ഥാനവും, സിബി ജോർജ്ജ് രണ്ടാം സ്ഥാനവും, പി.ഇ. ജോബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കഥാരചന യു.പി. വിഭാഗത്തിൽ കരാഞ്ചിറ സെൻ്റ് സേവിയേഴ്സ് ഹൈസ്കൂളിലെ പി.എ. അമൻ, ഇരിങ്ങാലക്കുട എൽ.എഫ്.സി.എച്ച്.എസിലെ സേറ അനൂപ്, ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എം.എസ്. ശ്രദ്ധ, ഹൈസ്ക്കൂൾ വിഭാഗത്തിൽ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കെ. ബാലവർമ്മ, ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ ബെൻലിയ തെരേസ, തുമ്പൂർ ആർ.എച്ച്.എസിലെ പി.എസ്. നയന, ഹയർ സെക്കൻ്ററി വിഭാഗത്തിൽ കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പി.എൻ. നിഹാന, കാറളം വി.എച്ച്.എസ്.എസിലെ ടി.എസ്. അനന്യലക്ഷ്മി, ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ എം. കീർത്തന, കോളെജ് വിഭാഗത്തിൽ സെൻ്റ് ജോസഫ്സ് കോളെജിലെ പി.ആർ. കൃഷ്ണേന്ദു, പി.ബി. അശ്വതി, ജനറൽ വിഭാഗത്തിൽ വി.കെ. മജേഷ്, എം.എസ്. സഞ്ജയ്, പി.ഇ. ജോബി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഉപന്യാസ രചന യു.പി. വിഭാഗത്തിൽ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ എ.ജെ. പുണ്യലാൽ, കാട്ടൂർ പി.എസ്.എം.വി.എച്ച്.എസ്.എസിലെ കെ.പി. നിവേദ്യ, നടവരമ്പ് ജി.എം.എച്ച്.എസ്.എസിലെ അനുഗ്രഹ ബെൽജിൻ, ഹൈസ്‌കൂൾ വിഭാഗത്തിൽ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നന്മ ദാസ്, കാട്ടൂർ അൽബാബ് സെൻട്രൽ സ്കൂളിലെ ടി.എൻ. നഫിയ, ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ സാന്ദ്ര ദാസ്, ഹയർ സെക്കൻഡറി വിഭാഗത്തിൽ ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ ഹന്ന ജോഷി, സുര സുനിൽ, കാറളം വി.എച്ച്.എസ്.എസിലെ അന്ന ആൻ്റോ, കോളെജ് വിഭാഗത്തിൽ സെൻ്റ് ജോസഫ്സ് കോളെജിലെ എയ്ഞ്ചൽ റോസ്, നമ്പൂതിരീസ് കോളെജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിലെ ക്രിസ്റ്റിന ജോൺസൺ, ക്രൈസ്റ്റ് കോളേജിലെ ഉമർ ഹംദം, ജനറൽ വിഭാഗത്തിൽ പി.ഇ. ജോബി, ആർ. സുജാത, ജെഫ്രിൻ സോഗി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ചിത്രരചന മത്സരം എൽ.പി. വിഭാഗത്തിൽ എടതിരിഞ്ഞി ആർ.ഐ.എൽ.പി. സ്കൂളിലെ ആരവ് ലാലു, എതിരിഞ്ഞി സെൻ്റ് മേരീസ് എൽ.പി. സ്കൂളിലെ ഇഷിത വിപിൻ, ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ പി.എസ്. ഇതൾ, യു.പി. വിഭാഗത്തിൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കാർത്തിക് കൃഷ്ണ, ക്രൈസ്റ്റ് വിദ്യാനികേതനിലെ ദൈവിക് ലിബിൻ, ആനന്ദപുരം ജി.യു.പി. സ്കൂളിലെ പ്രവാഹി പ്രദീപ്, ഹൈസ്കൂൾ വിഭാഗത്തിൽ അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കൻഡറി സ്കൂളിലെ സി.എസ്. അഖിൽ, ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കെ.വി. യദുകൃഷ്ണൻ, ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ കെ.എസ്. അഖിൽ, ഹയർ സെക്കൻഡറി വിഭാഗത്തിൽ കാട്ടൂർ അൽബാബ് സെൻട്രൽ സ്കൂളിലെ മുഹമ്മദ് ഷഹിൻഷ, കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഉണ്ണിമാളു പി. രാജേഷ്, ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പി.എ. അലിൻ റോസ്, കോളെജ് വിഭാഗത്തിൽ തരണനെല്ലൂർ ആർട്സ് ആൻ്റ് സയൻസ് കോളെജിലെ പി.എ. അഭിമന്യു, ഫർഹാന, സെൻ്റ് ജോസഫ്സ് കോളെജിലെ പി.വി. അഞ്ജിത എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

നിമിഷ പ്രസംഗം യു.പി. വിഭാഗത്തിൽ സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നോഹ നിസാൻ, ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ കാർത്തിക് ദിനേഷ്, മാടായിക്കോണം പി.കെ. ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവ. യു.പി. സ്കൂളിലെ മിൽഹ ഫാത്തിമ, ഹൈസ്കൂൾ വിഭാഗത്തിൽ അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹൈസ്കൂളിലെ കാർത്തിക് കൃഷ്ണ, ക്രൈസ്റ്റ് വിദ്യാനികേതനിലെ എൽവിന സിജോയ്, സെൻ്റ് മേരീസ് ഹൈസ്കൂളിലെ ടി.എസ്. സാമവേദ്യ, ഹയർ സെക്കൻഡറി വിഭാഗത്തിൽ കാട്ടൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ അഭിറാം രാജീവ്, ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അനുശ്രീ അപ്പാട്ടൂർ, കോളെജ് വിഭാഗത്തിൽ സെൻ്റ് ജോസഫ്സ് കോളെജിലെ പി. അഗ്രിഗ ജോയ്, ഏയ്ഞ്ചൽ റോസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

വിജയികൾക്ക് ഒക്ടോബറിൽ ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കുന്ന പൊതു ചടങ്ങിൽ വച്ച് മന്ത്രി ഡോ. ആർ. ബിന്ദു പുരസ്കാരങ്ങൾ വിതരണം ചെയ്യും.

നിര്യാതയായി

ഫാത്തിമ

ഇരിങ്ങാലക്കുട : എടതിരിഞ്ഞി തോട്ടുപറമ്പിൽ പരേതനായ അലി ഭാര്യ കുഞ്ഞു ഫാത്തിമ (77) നിര്യാതയായി.

ഖബറടക്കം ബുധനാഴ്ച (ഒക്ടോബർ 1) രാവിലെ 9 മണിക്ക് എടതിരിഞ്ഞി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

മക്കൾ : അബ്ദുൽ സമദ്, ഫസൽ, റഷീദ, ഷാഹിദ, വഹീദ

മരുമക്കൾ : റസീന, ഷംല, ഹംസ, ഷാജി, കബീർ

കരിന്തലക്കൂട്ടം ഫോക്‌ലോർ അവാർഡുകൾ പ്രഖ്യാപിച്ചു ; സി.ആർ. രാജഗോപാൽ പുരസ്കാരം സി.ജെ. കുട്ടപ്പന്

ഇരിങ്ങാലക്കുട : വടമ കരിന്തലക്കൂട്ടം നാട്ടറിവ് പഠന കേന്ദ്രത്തിൻ്റെ 30-ാം വാർഷികത്തിൻ്റെ ഭാഗമായുള്ള ഫോക്‌ലോർ അവാർഡുകൾ പ്രഖ്യാപിച്ചു.

ഡോ.സി. ആർ. രാജഗോപാലൻ അവാർഡിന് പ്രമുഖ നാടൻപാട്ട് കലാകാരനും ഫോക്‌ലോർ അക്കാദി മുൻ ചെയർമാനുമായ സി.ജെ. കുട്ടപ്പൻ അർഹനായി.

30030 രൂപയും പ്രശസ്തിപത്രവും ഫലവുമാണ് പുരസ്കാരം.

5001 രൂപ വീതവും പ്രശസ്തിപത്രവും ഫലകവും ഉൾക്കൊള്ളുന്ന കണ്ണമുത്തൻ പുരസ്കാരത്തിന് നാടൻപാട്ട് ഗവേഷകൻ പുന്നപ്ര ജ്യോതികുമാർ, പുത്തിരി അവാർഡിന് പ്രശസ്ത ഗായികയും സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്സണുമായ പി.ആർ. പുഷ്പവതി, കെ.സി. കണ്ണൻ അവാർഡിന് നാടക പ്രവർത്തകൻ ബാലു കണ്ടോത്ത്, പി.കെ. പരമേശ്വരൻ അവാർഡിന് മൃദംഗ കലാകാരൻ സുജൻ പൂപ്പത്തി എന്നിവർ അർഹരായി.

നവംബർ 8ന് വടമയിൽ നടക്കുന്ന “പൊലിയാട്ടം” പരിപാടിയിൽ പുരസ്കാരം പുരസ്കാരങ്ങൾ സമർപ്പിക്കും.

റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ബെന്നി ബഹന്നാൻ എംപി മുഖ്യാതിഥി ആകും.

വി.ആർ. സുനിൽകുമാർ എംഎൽഎ, ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

നിര്യാതയായി

കല്യാണി

ഇരിങ്ങാലക്കുട : കാട്ടൂർ പരേതനായ കണ്ണംപുള്ളി ഗോപാലൻ ഭാര്യ കല്യാണി (94) നിര്യാതയായി.

സംസ്കാരകർമ്മം ഒക്ടോബർ 1(ബുധനാഴ്ച) രാവിലെ 9.30 ന് വീട്ടുവളപ്പിൽ.

മക്കൾ : രമണി, ലളിത, അജിത, സുനിത

മരുമക്കൾ : പരേതനായ ഗംഗാധരൻ, സുബ്രഹ്മണ്യൻ, ജയൻ

പരിശീലനരംഗത്തു വേൾഡ് റെക്കോർഡുമായിആനന്ദപുരം സ്വദേശി ഗോപാലകൃഷ്ണൻ

ഇരിങ്ങാലക്കുട : ജെ സി ഐ കവടിയാർ
സോണ്‍ 22 സംഘടിപ്പിച്ച ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പരിശീലകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ബൈറ്റ് സൈസ് മാരത്തൺ പരിശീലന പരിപാടിയിൽ
പങ്കെടുത്ത് ആനന്ദപുരം സ്വദേശി വെള്ളയത്ത് ഗോപാലകൃഷ്ണന്‍ വേൾഡ് റെക്കോർഡ് പുരസ്‌കാരം കരസ്ഥമാക്കി.

തിരുവനന്തപുരത്തു വെച്ച നടന്ന ചടങ്ങിൽ
വെച്ച് വേൾഡ് റെക്കോർഡ് യൂണിയൻ പ്രതിനിധി ഷെരീഫാ ബെനീഫിൽ നിന്നും ഗോപാലകൃഷ്ണൻ പുരസ്‌കാരം ഏറ്റുവാങ്ങി.

ആനന്ദപുരം സ്വദേശിയായ ഗോപാലകൃഷ്ണൻ ടാക്സ് കൊച്ചി ലേണിങ് സെന്റര്‍ എന്ന പേരിൽ അക്കൗണ്ടിങ് മേഖലയിൽ ജോലി ചെയ്യുന്നവർക്കും ജോലി ലഭിക്കുന്നതിനും വേണ്ടി ഓൺലൈൻ കോഴ്സ് നടത്തുകയാണ്. ലൈഫ് ടെക് സൊലൂഷന്‍സിന്റെ സീനിയർ ട്രെയിനറും പരിശീലകരുടെയും കൗൺസിലർമാരുടെയും കൂട്ടായ്മയായ പോസിറ്റീവ് കമ്മ്യൂണ്‍ സംസ്ഥാന ട്രെയിനിങ് ഗ്രൂപ്പ് അംഗവും തൃശൂർ ചാപ്റ്ററിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആണ്.

രാഹുൽ ഗാന്ധിക്കു നേരെയുള്ള വധഭീഷണി :കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : രാജ്യത്തിന്റെ പ്രതിപക്ഷ
നേതാവ് രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബി ജെ പി നേതാവിനെ സംരക്ഷിക്കുന്ന സി പി എം – ബി ജെ പി കൂട്ടുകെട്ടിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സോമൻ ചിറ്റേത്ത് അദ്ധ്യക്ഷത വഹിച്ചു.

ഡി സി സി ജനറൽ സെക്രട്ടറി അഡ്വ സതീഷ് വിമലൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അബ്ദുൾ ഹഖ്, സാജു പാറേക്കാടൻ, ബാബു തോമസ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ എന്നിവർ സംസാരിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ അസറുദ്ദീൻ കളക്കാട്ട് സ്വാഗതവും, എം ആർ ഷാജു നന്ദിയും പറഞ്ഞു.

നിര്യാതയായി

ത്രേസ്യ

ഇരിങ്ങാലക്കുട : കാട്ടൂർ ആലപ്പാട്ട് പാലത്തിങ്കൽ പരേതനായ വറീത് ഭാര്യ ത്രേസ്യ (30) നിര്യാതയായി.

സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് ഉച്ചതിരിഞ്ഞ് 4 കാട്ടൂർ സെൻ്റ് മേരീസ് ദൈവാലയ സെമിത്തേരിയിൽ.

മക്കൾ : പരേതനായ ഫിലോമിന, ആനി, ജോൺസൺ, ആൻഡ്രൂസ്, മേരി, റീന

മരുമക്കൾ : ആൻ്റണി, പരേതനായ ജോസ്, ഷൈനി, ശോശ, പരേതനായ തോംസൺ, ജോർജ്ജ്

ലൈബ്രറി പുസ്തകങ്ങൾ സംഭാവന ചെയ്തു

ഇരിങ്ങാലക്കുട : മൂർക്കനാട് സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലേക്ക് ഇരിങ്ങാലക്കുട സംസ്കാര സാഹിതിയും കേരള സാഹിത്യ അക്കാദമി മുൻ പ്രോഗ്രാം കോർഡിനേറ്റർ എം.വി. ജോസും ചേർന്ന് 150ഓളം ലൈബ്രറി പുസ്തകങ്ങൾ സംഭാവന ചെയ്തു.

സ്കൂളിൽ നടന്ന ചടങ്ങിൽ എം.വി. ജോസും സംസ്കാര സാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം ചെയർമാൻ അരുൺ ഗാന്ധിഗ്രാമും ഭാരവാഹികളും ചേർന്ന് സ്കൂൾ വൈസ് ചെയർമാൻ അക്ഷയ് കൃഷ്ണയ്ക്കും മറ്റു കുട്ടികൾക്കും പുസ്തകങ്ങൾ കൈമാറി.

പ്രിൻസിപ്പൽ കെ.എ. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.

അരുൺ ഗാന്ധിഗ്രാം, എം.വി. ജോസ്, നിയോജക മണ്ഡലം കൺവീനർ എം.ജെ. ടോം, സെകട്ടറിമാരായ സദറു പട്ടേപ്പാടം, വിജയൻ ചിറ്റേക്കാട്ടിൽ, സ്റ്റാഫ് അംഗങ്ങളായ ആശ ജി. കിഴക്കേടത്ത്, ജിജി വർഗ്ഗീസ്, സിബിൻ ലാസർ, രമാദേവി, സ്കൂൾ വൈസ് ചെയർമാൻ അക്ഷയ്കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

മഹാത്മാഗാന്ധി പാർക്ക് നവീകരണം നഗരസഭ തുരങ്കം വയ്ക്കുന്നതായി പരാതി ; പ്രതിഷേധവുമായി വാർഡ് കൗൺസിലറും നിവാസികളും രംഗത്ത്

ഇരിങ്ങാലക്കുട : നഗരസഭ 25-ാം വാർഡിൽ കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ചിരപുരാതന കളിസ്ഥലമായ മഹാത്മാഗാന്ധി പാർക്കിൻ്റെ നവീകരണത്തിനായി വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ മുൻകൈയെടുത്ത് കേന്ദ്രസർക്കാർ ഫണ്ടായ 35 ലക്ഷം രൂപ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നേടിയെടുത്തിട്ടും കരാർ എടുക്കുവാൻ ആളില്ല എന്ന മുട്ടാപോക്ക് ന്യായം പറഞ്ഞ് പാർക്കിന്റെ നവീകരണത്തിനു തുരങ്കം വെയ്ക്കുന്ന നഗരസഭയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി കൗൺസിലറുടെ നേതൃത്വത്തിൽ വാർഡ് നിവാസികൾ, പാർക്ക് ക്ലബ്ബംഗങ്ങൾ എന്നിവർ ചേർന്ന് നഗരസഭ ചെയർപേഴ്സണെ കണ്ട് പരാതി ബോധിപ്പിച്ചു.

പാർക്ക് നവീകരണത്തിനായുള്ള അഡ്മിനിസ്ട്രേറ്റീവ് അനുമതി, ടെക്നിക്കൽ അനുമതി മുതലായവ ലഭിച്ചിട്ടും തുടർനടപടികൾ കൃത്യമായി നടക്കാത്തതിനെ തുടർന്നാണ് കൗൺസിലറും സംഘവും പരാതിയുമായി നഗരസഭ കാര്യാലയത്തിലെത്തിയത്.

ഉടനടി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പണി ആരംഭിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും, കേന്ദ്രവിഹിതം ലാപ്സാക്കാൻ ഇട വരരുതെന്നും കൗൺസിലർ ആവശ്യപ്പെട്ടു.

നഗരസഭ കരാറുകാർക്ക് തക്ക സമയത്ത് പ്രതിഫലം നൽകാത്തതിനാൽ കരാറുകാർ പുതിയ കരാർ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല എന്നത് നിരന്തരമായി കൗൺസിലിൽ ഉയരുന്ന വിമർശനമാണ്.

എന്നാൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവർത്തികൾക്ക് യഥാസമയം പണം കിട്ടുമെന്നിരിക്കലും കരാറുകാരെ കണ്ടെത്തി നടപടികളുമായി നഗരസഭ മുന്നോട്ടു പോകാത്തതിന് പിന്നിൽ നിക്ഷിപ്ത താല്പര്യങ്ങളാണെന്ന് കൗൺസിലർ സ്മിത കൃഷ്ണകുമാർ ആരോപിച്ചു.

കൗൺസിലർ സ്മിത കൃഷ്ണകുമാറിനോടൊപ്പം പാർക്ക് ക്ലബ് അംഗങ്ങളായ ബിമൽ, ശ്രീരാം എന്നിവരും, വാർഡ് നിവാസികളും റെസിഡൻ്റ്സ് അസോസിയേഷൻ അംഗങ്ങളുമായ ശശി മേനോൻ, മുരളി, രാധാകൃഷ്ണൻ, രമേശ് അയ്യർ എന്നിവരും പരാതി ബോധിപ്പിക്കാൻ എത്തിയിരുന്നു.