സിപിഎം വികസന മുന്നേറ്റ ജാഥ സമാപിച്ചു

ഇരിങ്ങാലക്കുട : സിപിഎം വേളൂക്കര പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വികസന മുന്നേറ്റ ജാഥ തുമ്പൂരിൽ സമാപിച്ചു.

സമാപന സമ്മേളനം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു.

കെ.എൽ. ജോസ് അധ്യക്ഷത വഹിച്ചു.

കെ.എ. ഗോപി, ടി.എസ്‌. സജീവൻ, കെ.വി. മദനൻ, കെ.എസ്‌. ധനീഷ്, വിജയലക്ഷ്മി വിനയചന്ദ്രൻ, പി.എൻ. ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.

സിപിഎം ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ. വിനയൻ സ്വാഗതവും വെസ്റ്റ് കമ്മിറ്റി സെക്രട്ടറി എ.ടി. ശശി നന്ദിയും പറഞ്ഞു.

ഐക്കരക്കുന്നിൽ സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി വി.എ. മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എസ്‌. ധനീഷ് ക്യാപ്റ്റനും, വിജയലക്ഷ്മി വിനയചന്ദ്രൻ വൈസ് ക്യാപ്റ്റനും ടി.എസ്‌. സജീവൻ മാസ്റ്റർ മാനേജരുമായ ജാഥയ്ക്ക് രണ്ട് ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു.

നബിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : നബിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇരിങ്ങാലക്കുട ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാട്ടുങ്ങച്ചിറ മുഹ്‌യുദീൻ ജുമാ മസ്ജിദിൽ മഹൽ പ്രസിഡന്റ് പി.എ. ഷഹീർ പതാക ഉയർത്തി.

സീനിയർ ചീഫ് ഇമാം കബീർ മൗലവി സ്നേഹസൂചകമായി മാവിൻ തൈ നട്ടു.

മഹൽ സെക്രട്ടറി വി.കെ. റാഫി, ടൗൺ ചീഫ് ഇമാം അൻവർ മൗലവി, കാട്ടുങ്ങച്ചിറ ചീഫ് ഇമാം അൻഷിദ് മൗലവി, അഷ്‌റഫ്‌ മൗലവി എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം വഹിച്ചു.

സമ്പത്ത് ഖാൻ, ജയാസ്, റഹ്മത്തുള്ള മുനീർ തുടങ്ങിയ കമ്മറ്റി ഭാരവാഹികളും മഹൽ നിവാസികളും പങ്കെടുത്തു.

വാർഷിക പൊതുയോഗവും ഓണാഘോഷവും

വെള്ളാങ്ങല്ലൂർ : പൂമംഗലം – വടക്കുംകര എൻഎസ്എസ് കരയോഗത്തിൻ്റെ വാർഷിക പൊതുയോഗം മുകുന്ദപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ അഡ്വ. ഡി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു.

കരയോഗം പ്രസിഡന്റ്‌ യു. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് യൂണിയൻ സെക്രട്ടറി കൃഷ്ണകുമാർ പുരസ്‌കാരം നൽകി.

മേഖല കൺവീനർ വിജയൻ ചിറ്റേത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികൾക്കുള്ള പഠനസഹായം വിതരണം ചെയ്തു.

ക്ഷേമ പെൻഷൻ വനിതാസമാജം പ്രസിഡന്റ്‌ ലത ചന്ദ്രനും ചികിത്സാസഹായം കരയോഗം സെക്രട്ടറി സുധീർ മുകുന്ദനും വിതരണം ചെയ്തു.

സോപാനം കലാകാരി ആശ സുരേഷ് കീർത്തനാലാപനത്തോടെ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

കരയോഗം പ്രസിഡന്റ്‌ യു. ചന്ദ്രശേഖരൻ ആശ സുരേഷിന് മൊമെന്റോ നൽകി ആദരിച്ചു.

കൺവീനർ യു. മഹേഷ്‌ സ്വാഗതവും വനിത സമാജം സെക്രട്ടറി ഇന്ദിരദേവി നന്ദിയും പറഞ്ഞു.

യോഗത്തിൽ അനൂപ് മേനോൻ, ജഗൽ ചന്ദ്രമോഹൻ, ഉണ്ണി താഴ്ത്തയിൽ, കെ. രാജേന്ദ്രൻ, സി. വേണുഗോപാൽ, സുനിൽ തറയിൽ, വിമല, രമ, ഭുവനേശ്വരി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് കാർത്തിക സ്വയംസഹായസംഘവും വനിത സമാജാംഗങ്ങളും കരയോഗം കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

ഭവന സന്ദർശനവും ഫണ്ട് ശേഖരണവും ആരംഭിച്ചു

ഇരിങ്ങാലക്കുട : കെപിസിസിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനവും ഫണ്ട് ശേഖരണവും പൊറത്തിശ്ശേരി മണ്ഡലം 36-ാം വാർഡ് നിന്ന് ആരംഭിച്ചു.

കേന്ദ്ര കേരള സർക്കാരുകളുടെ കുറ്റപത്രവും ഫണ്ട് കൂപ്പണും കുടുംബ ഗൃഹനാഥന് നൽകി ഡിസിസി സെക്രട്ടറി സതീഷ് വിമലൻ ഉദ്ഘാടനം ചെയ്തു.

ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, മണ്ഡലം പ്രസിഡൻ്റ് പി.കെ. ഭാസി, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അഡ്വ. പി.എൻ. സുരേഷ്, മണ്ഡലം വൈസ് പ്രസിഡൻ്റ് എ.കെ. വർഗ്ഗീസ്, വാർഡ് പ്രസിഡൻ്റ് എൻ.ആർ. ശ്രീനിവാസൻ, വത്സൻ മൂത്തേരി, സുഭാഷ് ബാബു എന്നിവർ നേതൃത്വം നൽകി.

‘ശതദീപ്തി’ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : കരൂപ്പടന്ന ഹയർ സെക്കൻ്ററി സ്കൂൾ ജന്മശതാബ്ദിയുടെ ഭാഗമായി തയ്യാറാക്കിയ
സ്മരണിക – ”ശതദീപ്തി” പ്രമുഖ ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം പ്രകാശനം ചെയ്തു.

ടി.കെ. ജമീല ആദ്യ പ്രതി ഏറ്റുവാങ്ങി.

സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ തുമ്പൂർ ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു.

ഖാദർ പട്ടേപ്പാടം,
മൈഷൂക്ക് കരൂപ്പടന്ന, സദഖത്തുള്ള, ഉമ്മർ പിച്ചത്തറ, വി.എം. റംല, എം.ആർ. ഹേമ, ഷൈല എന്നിവർ പ്രസംഗിച്ചു.

ഓണാഘോഷ പരിപാടിയും ലഹരി വിരുദ്ധ ക്യാമ്പയിനും

ഇരിങ്ങാലക്കുട: എടതിരിഞ്ഞി അമൃതം അംഗൻവാടിയിലെ അംഗങ്ങളും അയൽവാസികളും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയും ലഹരി വിരുദ്ധ ക്യാമ്പയിനും വനമിത്ര അവാർഡ് ജേതാവ് വി.കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

തുടർന്ന് നടന്ന ചർച്ചയിൽ വി.ആർ. രഞ്ജിത്ത്, വനജ ധർമ്മരാജൻ, വിജയി വിജയൻ, പ്രേമലത, നസീന കരീം, സിഫി, വിജി ജോയ്, നാസിയ, നൈന നസ്റിൻ, ദേവാനന്ദൻ എന്നിവർ പങ്കെടുത്തു.

എ.സി.എസ്. വാര്യർ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : മികച്ച സഹകാരിയും സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻ്റുമായിരുന്ന എ.സി.എസ്. വാര്യരുടെ 9-ാം ചരമവാർഷിക ദിനം ആചരിച്ചു.

ബാങ്ക് അങ്കണത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും ബാങ്ക് പ്രസിഡൻ്റ് തിലകൻ പൊയ്യാറ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് രജനി സുധാകരൻ, ഡയറക്ടർമാരായ കെ.കെ. ശോഭനൻ, എ.സി. സുരേഷ്, കെ. ഗോപാലകൃഷ്ണൻ, സെക്രട്ടറി കെ.എസ്. ശ്രീജിത്ത്, അസിസ്റ്റൻ്റ് സെക്രട്ടറി കെ.ആർ. ജയശ്രീ എന്നിവർ പ്രസംഗിച്ചു.

ഡയറക്ടർമാരായ എം.കെ. കോരൻ, ഇന്ദിര ഭാസി, പ്രിൻസൻ തയ്യാലക്കൽ, കെ.എൽ. ജെയ്സൺ, ഇ.വി. മാത്യു, കെ. ഹരിദാസ്, ബ്രാഞ്ച് മാനേജർ വി.ഡി. രേഷ്മ, സി.ബി. ബിനോജ് എന്നിവർ പങ്കെടുത്തു.

മുരിയാട് പഞ്ചായത്തിലെ അടുക്കളത്തോട്ടം സ്മാർട്ട് ആകാൻ എച്ച്.ഡി.പി.ഇ. ചട്ടികളും

ഇരിങ്ങാലക്കുട : ഗ്രീൻ മുരിയാടിൻ്റെ ഭാഗമായി മുരിയാട് പഞ്ചായത്ത് അടുക്കള പച്ചക്കറിത്തോട്ടം നിർമ്മാണത്തിന് ഹൈ ഡെൻസിറ്റി പോളി എത്തിലീൻ ചട്ടികൾ വിതരണം ചെയ്തു.

പോളി എത്തിലീൻ ചട്ടികൾ 10 എണ്ണം വീതവും കൂടാതെ പച്ചക്കറി തൈകളും പോഷകമൂല്യമുള്ള മിശ്രിതങ്ങളും ഉൾപ്പെടെയാണ് വിതരണം ചെയ്യുന്നത്.

250ൽപരം കർഷകരുള്ള മുരിയാട് പഞ്ചായത്തിലെ അടുക്കള പച്ചക്കറിത്തോട്ടം 2500ലധികം എച്ച്.ഡി.പി.ഇ. ചട്ടികളിൽ ഇനി സ്മാർട്ട് ആകും.

17 വാർഡുകളിലും അപേക്ഷ സമർപ്പിച്ചിട്ടുള്ള മുഴുവൻ വീടുകളിലേക്കും ചട്ടികളും മിശ്രിതങ്ങളും തൈകളും എത്തിച്ച് നൽകുക എന്നതാണ് ഹൈടെക് കിച്ചൻ സ്മാർട്ട് അടുക്കളത്തോട്ടം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

തറയിലക്കാട് അംഗനവാടിയിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ സരിത സുരേഷ് അധ്യക്ഷത വഹിച്ചു.

ഭരണ സമിതി അംഗങ്ങളായ തോമസ് തൊലത്ത്, കെ. വൃന്ദകുമാരി, എ.എസ്. സുനിൽകുമാർ, നിജി വത്സൻ, കൃഷി ഓഫീസർ ഡോ. അഞ്ജു ബി. രാജ്, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ സുനിത രവി, കൃഷി അസിസ്റ്റൻ്റ് നിഖിൽ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.

ഓണാഘോഷ പരിപാടിയും ലഹരി വിരുദ്ധ ക്യാമ്പയിനും

ഇരിങ്ങാലക്കുട: എടതിരിഞ്ഞി അമൃതം അംഗൻവാടിയിലെ അംഗങ്ങളും അയൽവാസികളും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയും ലഹരി വിരുദ്ധ ക്യാമ്പയിനും വനമിത്ര അവാർഡ് ജേതാവ് വി.കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

തുടർന്ന് നടന്ന ചർച്ചയിൽ വി.ആർ. രഞ്ജിത്ത്, വനജ ധർമ്മരാജൻ, വിജയി വിജയൻ, പ്രേമലത, നസീന കരീം, സിഫി, വിജി ജോയ്, നാസിയ, നൈന നസ്റിൻ, ദേവാനന്ദൻ എന്നിവർ പങ്കെടുത്തു.

“കൃഷിയാണ് ലഹരി” : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പൂക്കാലം തീർത്ത് ചെണ്ടുമല്ലി കൃഷി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പൂക്കാലം തീർത്ത് “കൃഷിയാണ് ലഹരി” എന്ന ആശയത്തെ മുൻനിർത്തി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആരംഭിച്ച ചെണ്ടുമല്ലി കൃഷി.

സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്.

ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ലെ സെക്രട്ടറിയും ട്രഷററുമായ വി.പി. പ്രഭ, സർജൻ ഡോ. അരുൺ കെ. ഐപ്പ്, ഡെപ്യൂട്ടി നേഴ്സിംഗ് സൂപ്രണ്ടുമാരായ ഡീന ജോൺ, ടി.എ. ലത എന്നിവർ ആശംസകൾ അർപ്പിച്ചു.