ആളൂർ പഞ്ചായത്തിലെ പദ്ധതി രൂപീകരണം ഏകപക്ഷീയമെന്ന് ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി

ഇരിങ്ങാലക്കുട : ആളൂര്‍ പഞ്ചായത്തിലെ 2025-26 സാമ്പത്തികവര്‍ഷ പദ്ധതി രൂപീകരണത്തില്‍ ഇടതുപക്ഷം ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.

വിഷയത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോയി ഓഫീസിന് മുന്‍പില്‍ പദ്ധതിരേഖ കത്തിച്ചു.

എസ്.കെ.എസ്.എസ്.എഫ്. സ്ഥാപക ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : എസ്.കെ.എസ്.എസ്.എഫ്. കരൂപ്പടന്ന ശാഖയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു.

വെള്ളാങ്ങല്ലൂർ മഹല്ല് ഖബർസ്ഥാനിൽ മഹല്ല് ഖത്തീബും മുദർരിസുമായ ഉസ്താദ് അബ്ദുന്നാസ്വിർ സഅദി പാതിരമണ്ണയുടെ നേതൃത്വത്തിൽ കൂട്ട സിയാറത്തോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

ശേഷം സി. ഐ. അബ്ദുൽ അസീസ് ഹാജിയുടെ അധ്യക്ഷതയിൽ മേഖലാ പ്രസിഡന്റ് സൈഫുദ്ദീൻ മുസ്‌ലിയാർ പതാക ഉയർത്തി.

തുടർന്ന് നടന്ന സംഗമത്തിൽ വെള്ളാങ്ങല്ലൂർ പരീക്ഷാ ബോർഡ് ചെയർമാൻ ടി. മുഹമ്മദ് കുട്ടി മുസ്‌ലിയാർ സന്ദേശ പ്രഭാഷണം നടത്തി.

സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് വേണ്ടി നടത്തിയ സമസ്ത ക്വിസ് മത്സരത്തിന് ശാഖാ വർക്കിംഗ് സെക്രട്ടറി കെ. ബി. മുഹമ്മദ് ശാമിൽ നേതൃത്വം നൽകി.

ക്വിസ് മത്സരത്തിൽ എം. എസ്. അബ്ദുൾ റസാഖ് മുസ്‌ലിയാർ, എം.എ. സത്താർ, ഹാഫിള് സ്വാലിഹ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കി.

തുടർന്ന് ജാതി മത ഭേദമന്യേ പങ്കെടുത്ത എല്ലാവർക്കും പായസ വിതരണം നടത്തി.

ശമീർ ഫൈസി, വി.എസ്. അബ്ദുന്നാസ്വിർ ഫൈസി, സി.ജെ. അബീൽ, കെ.കെ. അസീസ്, സി.എ. അബ്ദുസ്സലാം, എം.എസ്. അബ്ദുൽ ഗഫ്ഫാർ, ടി.എ. അബ്ദുൽ ഖാദർ, കെ. എസ്. ഹൈദരലി, എ.എ. മുഹമ്മദ്, കെ.എ. മുഹമ്മദ് അമാനി, എ. എ. മുഹമ്മദ് ജാസിം, സി. ജെ. ജബീൽ, എ. എസ്. മുഹമ്മദ് അസ്‌ലം തുടങ്ങിയവർ സംബന്ധിച്ചു.

സേവാഭാരതി വിദ്യാഭ്യാസ ധനസഹായം കൈമാറി

ഇരിങ്ങാലക്കുട : സേവാഭാരതിയുടെ പിന്നോക്ക ബസ്തി പ്രവർത്തനങ്ങളുടെ ഭാഗമായി ചെട്ടിപ്പറമ്പ് കനാൽ ബേസിലുള്ള ഷാജുവിന്റെ മകൾക്ക് വിദ്യാഭ്യാസത്തിനുള്ള ധനസഹായം കൈമാറി.

ഇരിങ്ങാലക്കുട സേവാഭാരതി വൈസ് പ്രസിഡന്റ്‌ ഗോപിനാഥൻ പീടികപറമ്പിലാണ് ധനസഹായം കൈമാറിയത്.

ചടങ്ങിൽ വിദ്യാഭ്യാസ സമിതി കൺവീനർ കവിത ലീലാധരൻ, മെഡിസെൽ കോർഡിനേറ്റർ രാജിലക്ഷ്മി, സെക്രട്ടറി സൗമ്യ സംഗീത് എന്നിവർ പങ്കെടുത്തു.

”കേരളം ഇന്ത്യയിലല്ലേ ?” : കേന്ദ്ര സർക്കാരിൻ്റെ അവഗണനയ്ക്കെതിരെ കാൽനട പ്രചാരണ ജാഥയുമായി സി.പി.എം.

ഇരിങ്ങാലക്കുട : സംസ്ഥാനത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ അവഗണനയ്ക്കെതിരെ ”കേരളം ഇന്ത്യയിലല്ലേ ?” എന്ന ചോദ്യമുയർത്തി സി.പി.എം. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചാരണ ജാഥ തുടങ്ങി.

എടതിരിഞ്ഞി സെൻ്ററിൽ ക്യാപ്റ്റൻ വി.എ. മനോജ് കുമാറിന് പതാക കൈമാറി ജില്ലാ കമ്മിറ്റി അംഗം കെ. കെ. രാമചന്ദ്രൻ എം. എൽ. എ. ജാഥ ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ. ആർ. വിജയ അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് പ്രസംഗിച്ചു.

ഏരിയ കമ്മിറ്റി അംഗം സി. ഡി. സിജിത്ത് സ്വാഗതവും എടതിരിഞ്ഞി ലോക്കൽ സെക്രട്ടറി ഒ.എൻ. അജിത്കുമാർ നന്ദിയും പറഞ്ഞു.

ഏരിയ സെക്രട്ടറി വി. എ. മനോജ് കുമാർ ക്യാപ്റ്റനും, ജില്ലാ കമ്മിറ്റി അംഗം ശ്രീലാൽ വൈസ് ക്യാപ്റ്റനും, കെ. സി. പ്രേമരാജൻ മാനേജരുമായ ജാഥ രാവിലെ എടക്കുളം നെറ്റിയാട് സെൻ്ററിൽ നിന്നും ആരംഭിച്ചു. രാത്രി 7 മണിക്ക് മുരിയാട് പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിച്ചു.

വ്യാഴാഴ്ച രാവിലെ 8.30ന് പുത്തൻതോട് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ജാഥ വൈകീട്ട് 6 മണിക്ക് ഠാണാവിൽ സമാപിക്കും.

ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി പുരസ്കാരം ദേവമാതാ കോളെജിലെ റോസ്മെറിൻ ജോജോയ്ക്ക്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് മലയാള വിഭാഗം അധ്യക്ഷനായി 2020ല്‍ വിരമിച്ച ഡോ. സെബാസ്റ്റ്യന്‍ ജോസഫിന്‍റെ പേരിൽ ഏര്‍പ്പെടുത്തിയ സംസ്ഥാനതല ഡോ. സെബാസ്റ്റ്യന്‍ ജോസഫ് രചനാനൈപുണി പുരസ്കാരത്തിന് കുറവിലങ്ങാട് ദേവമാതാ കോളെജ് മലയാളവിഭാഗം വിദ്യാര്‍ഥിനി റോസ്മെറിൻ ജോജോ അര്‍ഹയായതായി പുരസ്കാര സമിതി ചെയർമാനും പ്രിൻസിപ്പലുമായ ഫാ. ഡോ. ജോളി ആൻഡ്രൂസ്, കൺവീനർ ഡോ. സി.വി. സുധീർ എന്നിവർ അറിയിച്ചു.

സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജുകളില്‍ മലയാളം ബി. എ. പഠനത്തിന്‍റെ ഭാഗമായി തയ്യാറാക്കുന്ന മികച്ച പ്രബന്ധത്തിന് നൽകുന്ന പുരസ്കാരം ഡോ. മിനി സെബാസ്റ്റ്യൻ്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ റോസ്മെറിൻ ജോജോ തയ്യാറാക്കിയ ”അടിയാള പ്രേതം : മിത്ത്, ചരിത്രം, ആഖ്യാനം” എന്ന പ്രബന്ധത്തിനാണ് ലഭിച്ചത്.

5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 20ന് ഉച്ചക്ക് 1 മണിക്ക് ക്രൈസ്റ്റ് കോളെജ് സെൻ്റ് ചാവറ സെമിനാര്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്ററും മുതിർന്ന മാധ്യമ പ്രവർത്തകനുമായ എം.പി. സുരേന്ദ്രൻ സമ്മാനിക്കും.

ഡോ. അജു കെ. നാരായണന്‍ (സ്കൂള്‍ ഓഫ് ലെറ്റേഴ്സ്, കോട്ടയം) ഡോ. കെ. വി. ശശി (മലയാളം സര്‍വ്വകലാശാല), ഡോ. അനു പാപ്പച്ചന്‍ (വിമല കോളെജ്), ഡോ. സി .വി. സുധീർ (ക്രൈസ്റ്റ് കോളെജ്) എന്നിവര്‍ ഉൾപ്പെട്ട പുരസ്കാരനിര്‍ണ്ണയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

”ചങ്ങാതിക്ക് ഒരു മനസ്സ്” : കൽപ്പറമ്പ് സ്കൂളിന് കമ്പ്യൂട്ടർ നൽകി പൂർവ്വ വിദ്യാർഥികൾ

ഇരിങ്ങാലക്കുട : കല്‍പ്പറമ്പ് ബി.വി.എം. ഹയർ സെക്കൻഡറി സ്‌കൂള്‍ 1991- 1992 അലുമിനി അസോസിയേഷന്‍ കൂട്ടായ്മയുടെ നേതൃത്വത്തിൻ ”ചങ്ങാതിക്ക് ഒരു മനസ്സ്” എന്ന പദ്ധതിയുടെ ഭാഗമായി കമ്പ്യൂട്ടർ കൈമാറി.

സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്കാണ് കമ്പ്യൂട്ടര്‍ കൈമാറിയത്.

ബിജി ജസ്റ്റിന്‍, വിജി മോഹന്‍, ദമയന്തി ഷാജി, ജെയ്‌സണ്‍, നിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

കാട്ടൂര്‍ ഫുട്‌ബോള്‍ അക്കാദമി നാലാം വാര്‍ഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : കാട്ടൂര്‍ ഫുട്‌ബോള്‍ അക്കാദമി നാലാം വാര്‍ഷികം ആഘോഷിച്ചു.

കാട്ടൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബൈജു ഉദ്ഘാടനം നിര്‍വഹിച്ചു.

അക്കാദമി ഡയറക്ടര്‍ രഘു കാട്ടൂര്‍ അധ്യക്ഷത വഹിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് പുരുഷോത്തമന്‍, സന്തോഷ് ട്രോഫി ഫൈനല്‍ ഘട്ടത്തില്‍ കളി നിയന്ത്രിച്ച റഫറി ഫഹദ് യൂസഫ്, കാട്ടൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോന്‍ വലിയവീട്ടില്‍ എന്നിവര്‍ മുഖാതിഥികളായി.

സർക്കാർ ബഡ്ജറ്റിലെ അന്യായമായ നികുതി വർധനവ് : പൊറത്തിശ്ശേരി വില്ലേജ് ഓഫീസിനു മുന്നിൽ കോൺഗ്രസിന്റെ ധർണ്ണ

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാർ ബഡ്ജറ്റിലെ അന്യായമായ നികുതി നിർദ്ദേശങ്ങൾക്കും ജനദ്രോഹനയങ്ങൾക്കും എതിരെ പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.

ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സതീഷ് വിമലൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് പി. കെ. ഭാസി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റുമാരായ ബൈജു കുറ്റിക്കാടൻ, അഡ്വ. സിജു പാറേക്കാടൻ, ജോബി തെക്കൂടൻ, ബ്ലോക്ക് ഭാരവാഹികളായ കെ. കെ. അബ്ദുള്ളക്കുട്ടി, റോയ് ജോസ് പൊറത്തൂക്കാരൻ, എം. ആർ. ഷാജു, കെ. സി. ജെയിംസ്, മണ്ഡലം ഭാരവാഹികളായ ടി. ആർ. പ്രദീപ്, എ. കെ. വർഗീസ്, സന്തോഷ് വില്ലടം, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ശരത് ദാസ്, നിയോജക മണ്ഡലം സെക്രട്ടറി അഖിൽ കാഞ്ഞാണിക്കാരൻ എന്നിവർ പ്രസംഗിച്ചു.

സർക്കാരിന്റെ നികുതി കൊള്ളയ്ക്കെതിരെ വേളൂക്കരയിൽ കോൺഗ്രസ് ധർണ

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്റെ നികുതിക്കൊള്ള അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് വേളൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊറ്റനല്ലൂർ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അഡ്വ. ശശികുമാർ ഇടപ്പുഴ അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. എം. എസ്. അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

വാർഡ് മെമ്പർ മാത്യു പാറേക്കാടൻ സ്വാഗതം പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സിദ്ദിഖ് പെരുമ്പിലായി, സമദ് പെരുമ്പിലായി, കെ. കെ. കൃഷ്ണൻ നമ്പൂതിരി, ബിന്ദു ചെറാട്ട്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശ്രീനിജ ബൈജു, ബ്ലോക്ക് മെമ്പർ ടെസ്റ്റി ജോയ്, മെമ്പർമാരായ ബിബിൻ തുടിയത്ത്, യൂസഫ് കൊടകരപറമ്പിൽ, മുതിർന്ന കോൺഗ്രസ് നേതാക്കളായ പി. ഐ. ജോസ്, ജോണി കാച്ചപ്പിള്ളി എന്നിവർ പ്രസംഗിച്ചു.

ബൂത്ത് പ്രസിഡൻ്റുമാർ, വാർഡ് പ്രസിഡന്റുമാർ, കോൺഗ്രസ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.