
ഇരിങ്ങാലക്കുട : കേരള സർക്കാർ കഴിഞ്ഞ ബജറ്റിൽ വർദ്ധിപ്പിച്ച അമിതമായ ഭൂനികുതി പിൻവലിക്കണമെന്നും നികുതിക്കൊള്ള അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടതിരിഞ്ഞി പോസ്റ്റോഫീസ് സെന്ററിൽ നിന്ന് എടതിരിഞ്ഞി ചെട്ടിയാൽ സെന്ററിലുള്ള വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് എ. ഐ. സിദ്ധാർത്ഥന്റെ നേതൃത്വത്തിൽ നടന്ന മാർച്ചും ധർണ്ണയും ഡി.സി.സി. ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു.
കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ. കെ. ഷൗക്കത്തലി അഭിവാദ്യം അർപ്പിച്ചു.
മണ്ഡലം ബ്ലോക്ക് ഭാരവാഹികളായ കണ്ണൻ മാടത്തിങ്കൽ, സി. എം. ഉണ്ണികൃഷ്ണൻ, വി. കെ. നൗഷാദ്, എം. സി. നീലാംബരൻ, എ. ഡി. റാഫേൽ, ഒ. എസ്. ലക്ഷ്മണൻ, സി. കെ. ജമാൽ, സുബ്രഹ്മണ്യൻ, ശശി വാഴൂർ, പി. എസ്. ജയരാജ്, പി. എസ്. രാമൻ, അബ്ദുൽ ഖാദർ തുടങ്ങിയവർ പ്രസംഗിച്ചു.
മണ്ഡലം സെക്രട്ടറി കെ. ആർ. ഔസേപ്പ് സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് ഒ. എൻ. ഹരിദാസ് നന്ദിയും പറഞ്ഞു.
ഇരിങ്ങാലക്കുട : ഗവ. എൽ. പി. സ്കൂൾ വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃദിനവും നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.
സിനിമാതാരം ഇടവേള ബാബു വിശിഷ്ടാതിഥിയായിരുന്നു.
നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഫെനി എബിൻ വെള്ളാനിക്കാരൻ, ജെയ്സൺ പാറേക്കാടൻ, അഡ്വ. ജിഷ ജോബി, ഒ. എസ്. അവിനാഷ് , ഡോ. എം.സി. നിഷ, ബിന്ദു പി. ജോൺ, കെ. ആർ. ഹേന, കെ. എസ്. സുഷ, ലാജി വർക്കി, വി. എസ്. സുധീഷ്, പങ്കജവല്ലി, അയാൻ കൃഷ്ണ ജി. വിപിൻ, ടി. എൻ. നിത്യ, എസ്. ആർ. വിനിത തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ കെ. ജി. വിദ്യാർഥികളുടെ കോൺവൊക്കേഷൻ, പുരസ്കാര വിതരണങ്ങൾ എന്നിവയും നടന്നു.
ഹെഡ്മിസ്ട്രസ് പി. ബി. അസീന സ്വാഗതവും പി. ടി. എ. പ്രസിഡന്റ് അംഗന അർജുനൻ നന്ദിയും പറഞ്ഞു.
തുടർന്ന് കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികൾ അരങ്ങേറി.
ഇരിങ്ങാലക്കുട : കേന്ദ്ര അവഗണനക്കെതിരെ സി.പി.എം. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാൽനട പ്രചാരണ ജാഥ സമാപിച്ചു.
വെള്ളിയാഴ്ച കാട്ടൂരിൽ നിന്ന് തുടങ്ങിയ ജാഥ കിഴുത്താണി സെൻ്ററിലാണ് സമാപിച്ചത്.
സ്വീകരണ കേന്ദ്രങ്ങളിൽ ക്യാപ്റ്റൻ വി. എ. മനോജ് കുമാർ, വൈസ് ക്യാപ്റ്റൻ ആർ. എൽ. ശ്രീലാൽ, മാനേജർ കെ. സി. പ്രേമരാജൻ, ടി. ജി. ശങ്കരനാരായണൻ, സി. ഡി. സിജിത്ത്, ടി. വി. വിജീഷ്, ലത ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു.
കെ. കെ. സുരേഷ് ബാബു അധ്യക്ഷനായി.
അഡ്വ. കെ. ആർ. വിജയ, വി. എ. മനോജ്കുമാർ, ആർ. എൽ. ശ്രീലാൽ എന്നിവർ പ്രസംഗിച്ചു.
കെ. വി. ധനേഷ് ബാബു സ്വാഗതവും മല്ലിക ചാത്തുക്കുട്ടി നന്ദിയും പറഞ്ഞു.
കൊടുങ്ങല്ലൂർ : വ്യാഴാഴ്ച്ച രാത്രി കൊടുങ്ങല്ലൂർ പടാകുളം പെട്രോൾ പമ്പിന് സമീപം അപകടകരമായ വിധത്തിൽ മോട്ടോർ സൈക്കിൾ ഓടിച്ച യുവാവിനെ പൊലീസ് പട്രോൾ സംഘം പിടികൂടി.
ബൈക്കിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.
അറസ്റ്റ് ചെയ്ത ലോകമലേശ്വരം ഓളിപ്പറമ്പിൽ ഷെബിൻ ഷാ (20) പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിനുശേഷം അക്രമാസക്തനായി സ്റ്റേഷനിലെ ചില്ലുഭിത്തിയും വാതിലും അടിച്ചുതകർത്തു.
ഷെബിൻ ഷായ്ക്കിനെതിരെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ 2023ലും 2025ലും മയക്കുമരുന്ന് ഉപയോഗിച്ചതിന് രണ്ട് കേസുകളുൾപ്പടെ നാല് കേസുകൾ നിലവിലുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ഓടിപ്പോയ പ്രതിയെക്കുറിച്ച് അന്വേഷിച്ചു വരുന്നു.
വാടാനപ്പിള്ളി : ഏങ്ങണ്ടിയൂർ പുളിക്കകടവിൽ വെച്ച് കഞ്ചാവുമായി പാടൂർ കൈതമുക്ക് സ്വദേശി മമ്മസ്രയില്ലത്ത് വീട്ടിൽ അബ്ദുൾ സലാം (52) പിടിയിൽ.
പ്രത്യേക രാത്രി കാല വാഹന പരിശോധനയിലാണ് പുളിക്കടവ് ജംഗ്ഷനിൽ നിന്ന് കഞ്ചാവുമായി അബ്ദുൾ സലാമിനെ പിടികൂടിയത്.
അബ്ദുൾ സലാമിനെതിരെ പാവറട്ടി സ്റ്റേഷനിൽ കഞ്ചാവ് വിൽപ്പനക്കായി കൈവശം വച്ച കുറ്റത്തിന് 3 കേസുകളും കഞ്ചാവ് ഉപയോഗിച്ച കുറ്റത്തിന് ഒരു കേസും ഉണ്ട്.
ഇന്ദിര
ഇരിങ്ങാലക്കുട : കൽപ്പറമ്പ് നമ്പിളി വീട്ടിൽ പരേതനായ രാഘവൻ ഭാര്യ ഇന്ദിര (78) നിര്യാതയായി.
സംസ്കാരം വെള്ളിയാഴ്ച (ഫെബ്രുവരി 21) വൈകീട്ട് 7 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ : സജീവൻ, അജിത്ത്, ബിജു, ജിഷ
മരുമക്കൾ : അമ്പിളി, രേഖ, സുചിത്ര, ഗൗതമൻ
ഇരിങ്ങാലക്കുട : സെന്‍റ് മേരീസ് അസംപ്ഷന്‍ ദേവാലയത്തില്‍ തിരുനാളിന് കൊടികയറി.
രൂപത വികാരിജനറാള്‍ മോണ്‍. ജോളി വടക്കന്‍ തിരുനാളിന്‍റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു.
ശനിയാഴ്ച രാവിലെ 6.30ന് ദിവ്യബലിക്ക് രൂപത വൈസ് ചാന്‍സലര്‍ ഫാ. ആന്‍റോ വട്ടോലി മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് അമ്പ് വെഞ്ചിരിപ്പ്, തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുവയ്ക്കല്‍.
ഉച്ചതിരിഞ്ഞ് 3ന് വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്, രാത്രി 10ന് അമ്പ് പ്രദക്ഷിണം സമാപിക്കും. തിരുനാള്‍ദിനമായ 23ന് രാവിലെ 6.30ന് ദിവ്യബലിക്ക് വികാരി ഫാ. വര്‍ഗീസ് ചാലിശ്ശേരി മുഖ്യകാര്‍മികനായിരിക്കും. 10ന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് രൂപത മതബോധന ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
പുല്ലൂര്‍ ഇടവക സഹവികാരി ഫാ. ആല്‍വിന്‍ വര്‍ഗീസ് അറയ്ക്കല്‍ സന്ദേശം ‘നല്‍കും. ഉച്ചതിരിഞ്ഞ് 3.30 നുള്ള ദിവ്യബലിക്ക് പ്രൊവിഡന്‍സ് ഹൗസ് കപ്ലോന്‍ ഫാ. റോബി വളപ്പില കാര്‍മികനാകും.
വൈകീട്ട് 4.30ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ച് രാത്രി 7ന് സമാപിക്കും. തുടര്‍ന്ന് തിരുശേഷിപ്പ് വണങ്ങല്‍, വര്‍ണമഴ.
24ന് രാവിലെ 6.30ന് മരിച്ചവര്‍ക്കായി അനുസ്മരണബലി, സെമിത്തേരിയില്‍ പൊതുഒപ്പീസ്, കൊടിയിറക്കം, തിരുസ്വരൂപം തിരികെ എടുത്തുവയ്ക്കല്‍ എന്നിവ ഉണ്ടായിരിക്കും.
തിരുനാളിന്‍റെ വിജയത്തിനായി വികാരി ഫാ. വര്‍ഗീസ് ചാലിശേരി, കൈക്കാരന്‍മാരായ ആലപ്പാടന്‍ ദേവസി വിന്‍സെന്‍റ്, കോമ്പാറക്കാരന്‍ ചാക്കപ്പന്‍ ജോയ്, ചിറ്റക്കര ജേക്കബ് ജോസ്, ജനറല്‍ കണ്‍വീനര്‍ ചക്കാലക്കല്‍ പോള്‍ വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.
ഇരിങ്ങാലക്കുട : കൊറ്റനെല്ലൂര്‍ എയ്ഡഡ് ലോവര്‍ പ്രൈമറി ചര്‍ച്ച് സ്‌കൂള്‍ 109-ാം വാര്‍ഷികാഘോഷവും അധ്യാപകരക്ഷാകര്‍തൃ ദിനവും രൂപത കോ- ഓര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ മാനേജര്‍ ഫാ. പോള്‍ എ. അമ്പൂക്കന്‍ അധ്യക്ഷത വഹിച്ചു.
മാള എ.ഇ.ഒ. കെ. കെ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി.
പ്രധാനാധ്യാപിക സിസ്റ്റര്‍ അഞ്ജലി, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഗോഡ്‌വിന്‍ റോഡ്രിഗ്‌സ്, വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെന്‍സി ബിജു മാഞ്ഞൂരാന്‍, ഇരിങ്ങാലക്കുട ഉദയ പ്രൊവിന്‍സ് അസിസ്റ്റന്‍റ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ലിസി പോള്‍, സ്‌കൂള്‍ മാനേജ്‌മെന്‍റ് കമ്മിറ്റി കണ്‍വീനര്‍ തോമസ് ചെരടായി, കൊറ്റനെല്ലൂര്‍ ഫാത്തിമ മാതാ ചര്‍ച്ച് ട്രസ്റ്റി ടി.കെ. പോള്‍ തൈവളപ്പില്‍, പി.ടി.എ. പ്രസിഡന്‍റ് ബ്ലസീന ജോബി, എം.പി.ടി.എ. പ്രസിഡന്‍റ് സിബി ഡിക്‌സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.