ഇരിങ്ങാലക്കുട :
എസ് എൻ ഹയർ സെക്കണ്ടറി സ്കൂളിന്റെ എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് “സമന്വയ”ത്തിന് പൊറത്തിശ്ശേരി മഹാത്മാ യു പി സ്കൂളിൽ തുടക്കമായി.
നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ദേശീയ അധ്യാപക അവാർഡ് ജേതാവും, എസ് എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കറസ്‌പോണ്ടന്റ് മാനേജരുമായ പി കെ ഭരതൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട നഗരസഭ 35-ാം വാർഡ് കൗൺസിലറും, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി സി ഷിബിൻ മുഖ്യാതിഥിയായിരുന്നു.
പൊറത്തിശ്ശേരി മഹാത്മാ യു പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് എം ബി ലിനി, എസ് എൻ സ്കൂൾ പി ടി എ പ്രസിഡൻ്റ് പി ഭരത് കുമാർ, സ്റ്റാഫ് സെക്രട്ടറി സി ആർ ലത, പി ടി എ എക്സിക്യൂട്ടിവ് അംഗം സജീവ് എന്നിവർ ആശംസകൾ നേർന്നു.
സ്കൂൾ പ്രിൻസിപ്പൽ കെ സി ബിന്ദു സ്വാഗതവും, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഐ നിഷ ദാസ് നന്ദിയും പറഞ്ഞു.
Leave a Reply