അതുല്‍ നറുകരയുടെ ഫോക്ക് ഗ്രാഫർ ലൈവും പുഷ്പാവതിയുടെ ‘നീലനിലാ ഗാനസന്ധ്യ’യും ചേർന്ന് സംഗീതമയമായി വർണ്ണക്കുടയുടെ മൂന്നാം സായാഹ്നം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്‌കാരികോത്സവം വർണ്ണക്കുടയുടെ മൂന്നാം ദിവസം
പൊറത്തിശ്ശേരി നാട്യക്ഷേത്ര അവതരിപ്പിച്ച വീരനാട്യം, എച്ച്.ഡി.പി. സമാജം ഹയർ സെക്കൻ്ററി സ്‌കൂൾ, എടതിരിഞ്ഞി അവതരിപ്പിച്ച ചവിട്ടുനാട‌കം,
ഭരത് വിദ്വത് മണ്‌ഡൽ അവതരിപ്പിച്ച ഭരതനാട്യം,
ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്‌കൂൾ, ഇരിങ്ങാലക്കുട അവതരിപ്പിച്ച മാർഗ്ഗംകളി, എജെ കൊറിയോഗ്രാഫേഴ്‌സ്, ഇരിങ്ങാലക്കുടയുടെ ഡാൻസ് ഷോകേസ് എന്നിവ കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി.

തുടർന്ന് പ്രശസ്ത പിന്നണി ഗായിക പുഷ്‌പാവതിയും സംഘവും അവതരിപ്പിച്ച നീലനിലാ’ ഗാനസന്ധ്യയും ഗായകനും ഫോക്ഗ്രാഫറുമായ
അതുൽ നറുകരയും സംഘവും അവതരിപ്പിച്ച ഫോക്ക്ഗ്രാഫർ ലൈവും അരങ്ങേറി.

വർണ്ണക്കുടയുടെ നാലാം ദിവസമായ തിങ്കളാഴ്ച തിരുവാതിരക്കളി, മലപ്പുലയാട്ടം, ഇരുളനൃത്തം, ശരണ്യ സഹസ്ര അവതരിപ്പിക്കുന്ന കഥക്, വെസ്റ്റ് ബംഗാളിൽ നിന്നുള്ള പുരുളിയ ചാവ് നാടോടി നൃത്തവും ഷഹബാസ് അമാൻ്റെ ഗസൽ സന്ധ്യയും അരങ്ങേറുമെന്ന് വർണ്ണക്കുടയുടെ ചെയർമാനും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. ആർ. ബിന്ദു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *