# പ്രതിബദ്ധത ജനങ്ങളോട് മാത്രം.... > IRINJALAKUDA TIMES ## Posts - [വെള്ളാപ്പള്ളി നടേശനെതിരെ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി. മുകുന്ദപുരം യൂണിയൻ](https://irinjalakudatimes.com/%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%a8%e0%b4%9f%e0%b5%87%e0%b4%b6%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0/): ഇരിങ്ങാലക്കുട : എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ചില സംഘടിത വിഭാഗങ്ങൾ നടത്തുന്ന ആക്രമണത്തിൽ എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ പ്രതിഷേധിച്ചു.  ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയിൽ നിന്നും ആരംഭിച്ച പ്രതിഷേധത്തെ തുടർന്ന് ആൽത്തറയ്ക്കൽ ചേർന്ന പ്രതിഷേധയോഗം യൂണിയൻ പ്രസിഡൻ്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു.  വെള്ളാപ്പള്ളി നടേശൻ വിളിച്ചു പറയുന്ന സമൂഹസത്യങ്ങൾ കേൾക്കുമ്പോൾ അദ്ദേഹത്തെ വർഗ്ഗീയ വാദിയാക്കി ചിത്രീകരിക്കുവാൻ ശ്രമിച്ചാൽ യോഗം പ്രവർത്തകർ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.  യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, എസ്.എൻ.ബി.എസ്. സമാജം പ്രസിഡൻ്റ് കിഷോർ കുമാർ നടുവളപ്പിൽ, എസ്.എൻ.ഡി.പി. വൈദിക യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ശിവദാസ് ശാന്തി തുടങ്ങിയവർ പ്രസംഗിച്ചു.  പ്രതിഷേധ പ്രകടനത്തിന് യോഗം ഡയറക്ടർ സി.കെ. യുധി, യൂണിയൻ വൈസ് പ്രസിഡൻ്റ് സുബ്രഹ്മണ്യൻ മുതുപറമ്പിൽ, വനിതാസംഘം യൂണിയൻ പ്രസിഡൻ്റ് സജിത അനിൽകുമാർ, നമിത, യൂണിയൻ കൗൺസിലർമാരായ അനിഷ് പൂവ്വത്തുംകടവിൽ, എൻ.ബി. ബിജോയ്, […] - [ദനഹാ ഫെസ്റ്റ് : പിണ്ടി മത്സരം 10ന്](https://irinjalakudatimes.com/%e0%b4%a6%e0%b4%a8%e0%b4%b9%e0%b4%be-%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%ae%e0%b4%a4%e0%b5%8d/): ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ സി.എൽ.സി.യുടെ ആഭിമുഖ്യത്തിൽ ദനഹാ തിരുനാളിനോടനുബന്ധിച്ച് ജനുവരി 10ന് പിണ്ടി മത്സരം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. 10001 രൂപയും കടങ്ങോട്ട് ജോർജ്ജ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 5001 രൂപയും പാറേക്കാടൻ ഇട്യാര- കൊച്ചന്നം മെമ്മോറിയൽ ട്രോഫിയും, മൂന്നാം സമ്മാനമായി 4001 രൂപയും കൈതാരം തോമസ് പൗലോസ് മെമ്മോറിയൽ ട്രോഫിയും, നാലാം സമ്മാനമായി 3001 രൂപയും കോമ്പാറ കരപറമ്പിൽ വാറുതുട്ടി ഔസേപ്പ് മെമ്മോറിയൽ ട്രോഫിയും, അഞ്ചാം സമ്മാനമായി 2001 രൂപയും ട്രോഫിയും ലഭിക്കും. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 7560821596, 9061152603, 9995164937 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. - [വിയ്യൂർ ജയിലിൽ ക്ഷേമദിനാഘോഷം](https://irinjalakudatimes.com/%e0%b4%b5%e0%b4%bf%e0%b4%af%e0%b5%8d%e0%b4%af%e0%b5%82%e0%b5%bc-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b5%bd-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be/): തൃശൂർ : വിയ്യൂർ ജില്ലാ ജയിലിൽ “ധ്വനി” എന്ന പേരിൽ സംഘടിപ്പിച്ച ക്ഷേമ ദിനാഘോഷ പരിപാടികൾ ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് സരിത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെൻട്രൽ ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. താജ്പോൾ പനയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജയിൽ സൂപ്രണ്ട് രതീഷ്, വെൽഫയർ ഓഫീസർ സൂര്യ, സുരേഷ് കുമാർ, ശശികുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജയിലിലെ പുതുതായി നിർമ്മിച്ച സ്റ്റേജ് സെൻട്രൽ ജയിൽ സൂപ്രണ്ട് അനിൽകുമാർ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. - [റൂറൽ പൊലീസിന് കുതിപ്പേകാൻ നാല് പുത്തൻ മഹീന്ദ്ര ബൊലേറൊ വാഹനങ്ങൾ കൂടി](https://irinjalakudatimes.com/%e0%b4%b1%e0%b5%82%e0%b4%b1%e0%b5%bd-%e0%b4%aa%e0%b5%8a%e0%b4%b2%e0%b5%80%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%87%e0%b4%95%e0%b4%be/): ഇരിങ്ങാലക്കുട : തൃശൂർ റൂറൽ പൊലീസിന്റെ കുതിപ്പിന് വേഗം കൂട്ടാൻ പുതിയ നാല് വാഹനങ്ങൾ കൂടിയെത്തി. സംസ്ഥാന സർക്കാരിന്റെ 2025-26 വർഷത്തെ പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി അനുവദിച്ച മഹീന്ദ്ര ബൊലേറൊ വാഹനങ്ങളാണ് റൂറൽ ജില്ലയ്ക്ക് ലഭിച്ചത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കും മൂന്ന് പൊലീസ് സ്റ്റേഷനുകൾക്കുമായാണ് പുതിയ വാഹനങ്ങൾ ലഭിച്ചത്. കയ്പമംഗലം, വലപ്പാട്, കൊരട്ടി എന്നീ സ്റ്റേഷനുകൾക്ക് മഹീന്ദ്ര ബൊലേറൊ ബി4 മോഡൽ വാഹനങ്ങളും, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് മഹീന്ദ്ര ബൊലേറൊ നിയോയുമാണ് ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ഔദ്യോഗിക ചടങ്ങിൽ ഏറ്റു വാങ്ങിയ വാഹനങ്ങൾ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനമായ ഇരിങ്ങാലക്കുടയിൽ എത്തിച്ചു. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വാഹനങ്ങൾ കൈമാറി. സേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള സർക്കാരിന്റെ കർമ്മപദ്ധതിയുടെ ഭാഗമായാണ് വാഹനങ്ങൾ അനുവദിച്ചിരിക്കുന്നത്. കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടംഘട്ടമായി മാറ്റി പുതിയവ നിരത്തിലിറക്കുന്നതോടെ കുറ്റാന്വേഷണ രംഗത്തും ക്രമസമാധാന പാലനത്തിലും വലിയ മാറ്റമുണ്ടാകും. പൊതുജനങ്ങൾക്ക് പൊലീസിന്റെ സേവനം കൂടുതൽ വേഗത്തിൽ […] - [മാധവനാട്യ ഭൂമിയിൽ ഇന്ന് ജപ്പാനീസ് കലാകാരികളുടെ നങ്ങ്യാർകൂത്ത്](https://irinjalakudatimes.com/%e0%b4%ae%e0%b4%be%e0%b4%a7%e0%b4%b5%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%af-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d/): ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ഇന്ന് (ജനുവരി 6) വൈകീട്ട് 5 മണിക്ക് ജപ്പാനീസ് കലാകാരിയായ മിച്ചികൊ ഒനൊ അവതരിപ്പിക്കുന്ന ‘മധൂകശാപം’ നങ്ങ്യാർകൂത്ത് അരങ്ങേറും. ഗുരുകുലത്തിലെ കലാകാരിയായ സരിത കൃഷ്ണകുമാറിൻ്റെ ശിഷ്യയാണ് മിച്ചികൊ. ഈ അവതരണത്തിൻ്റെ മറ്റൊരു സവിശേഷത മിച്ചികൊയോടെപ്പം അരങ്ങിൽ മിഴാവ് കൊട്ടുന്നതും ശ്ലോകം ചൊല്ലുന്നതും ജപ്പാൻ വനിതകളാണ്. തൊയോമി ഇവാത്തൊ എന്ന ജപ്പാൻ സ്വദേശിനി ചിട്ടയായ രീതിയിൽ മിഴാവ് അഭ്യസിച്ച് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. അമ്മന്നൂർ ഗുരുകുലത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി ഒരു വിദേശവനിത മിഴാവ് കൊട്ടുന്നു എന്ന പ്രത്യേകതയും ഈ അവതരണത്തിനുണ്ട്. മറ്റൊരു ജപ്പാൻ വനിതയായ തൊമോയെ താര ഇറിനോ ആണ് അരങ്ങിൽ താളം പിടിക്കുകയും ശ്ലോകം ചൊല്ലുകയും ചെയ്യുന്നത്. - [അക്ഷരബോധിനി സംസ്ഥാന പുരസ്കാരം കെ. സരിതയ്ക്ക്](https://irinjalakudatimes.com/%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%a8%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8/): ഇരിങ്ങാലക്കുട : അക്ഷരബോധിനി സംസ്ഥാന പുരസ്കാരത്തിന് കൊടുങ്ങല്ലൂർ എറിയാട് ശിശു വിദ്യാപോഷിണി സ്കൂളിലെ പ്രധാന അധ്യാപിക കെ. സരിത അർഹയായി. ആലപ്പുഴയിലെ ചെങ്ങന്നൂർ ബോധിനിയാണ് ഈ പുരസ്കാരം (10001 രൂപ) ഏർപ്പെടുത്തിയിട്ടുള്ളത്. ഭാഷ, സന്നദ്ധ സേവനം എന്നീ മേഖലകളെ പരിഗണിച്ചുകൊണ്ടാണ് പുരസ്കാരം നൽകുന്നത്. ജനുവരി 30ന് ആലപ്പുഴയിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. - [ബിജെപി ഇരിങ്ങാലക്കുട മണ്ഡലം ഓഫീസ് പ്രവർത്തനം ആരംഭിച്ചു](https://irinjalakudatimes.com/%e0%b4%ac%e0%b4%bf%e0%b4%9c%e0%b5%86%e0%b4%aa%e0%b4%bf-%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%ae%e0%b4%a3%e0%b5%8d/): ഇരിങ്ങാലക്കുട : ബിജെപി ഇരിങ്ങാലക്കുട മണ്ഡലം ഓഫീസ് തുറന്ന് പ്രവർത്തനം ആരംഭിച്ചു. കാട്ടൂർ റോഡിൽ നാഷണൽ സ്കൂളിന് സമീപം കാരന്തറത്ത് ലക്ഷ്മിക്കുട്ടി അമ്മ മെമ്മോറിയൽ ബിൽഡിംഗിൻ്റെ രണ്ടാം നിലയിലാണ് ഓഫീസ് തുറന്ന് പ്രവർത്തനം ആരംഭിച്ചത്. ബിജെപി സൗത്ത് ജില്ല ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മധുരം നൽകിയ ശേഷം മണ്ഡലം നേതൃയോഗം നടന്നു. മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വേണു മാസ്റ്റർ, സന്തോഷ് ബോബൻ, കാറളം ബ്ലോക്ക് മെമ്പർ അജയൻ തറയിൽ, സൗത്ത് ജില്ല സെക്രട്ടറി വിപിൻ പാറമേക്കാട്ടിൽ എന്നിവർ ആശംസകൾ നേർന്നു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട് സ്വാഗതവും വി.സി. രമേഷ് നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ രമേശ് അയ്യർ, രാമചന്ദ്രൻ കോവിൽപറമ്പിൽ, അമ്പിളി ജയൻ, മായ അജയൻ, സരിത വിനോദ്, നഗരസഭ കൗൺസിലർമാർ,ജില്ലാ സെക്രട്ടറിമാരായ ശ്യാംജി മാടത്തിങ്കൽ, രിമ പ്രകാശൻ, […] - [ഇരിങ്ങാലക്കുട ഹൈ ലെവൽ ഭാഗത്തേക്കുള്ള ജലവിതരണം നിർത്തി വെച്ചു](https://irinjalakudatimes.com/%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%b9%e0%b5%88-%e0%b4%b2%e0%b5%86%e0%b4%b5%e0%b5%bd-%e0%b4%ad%e0%b4%be/): ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ – ഷൊർണൂർ റോഡിൽ കെ.എസ്.ടി.പി. റോഡ് നിർമ്മാണത്തിനിടെ പൂതംകുളം ജംഗ്ഷനിൽ പൈപ്പ് ലീക്ക് ആയതിനാൽ ഇരിങ്ങാലക്കുട ഹൈ ലെവൽ ഭാഗത്തേക്കുള്ള ജലവിതരണം നിർത്തി വെച്ചു. വർക്ക്‌ പൂർത്തീകരിച്ചതിനു ശേഷം മാത്രമേ ജലവിതരണം ആരംഭിക്കുകയുള്ളൂ എന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. - [ത്രിദിന സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് ക്യാമ്പ് സമാപിച്ചു](https://irinjalakudatimes.com/%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%a1%e0%b5%bb%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b5%80/): ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്രിസ്തുമസ് ത്രിദിന സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് ക്യാമ്പ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ കളരിപ്പയറ്റ് പരിശീലനം, യോഗാ പരിശീലനം, ജെൻഡർ ഇക്വാലിറ്റി പരിശീലനം, ഓൺലൈൻ നവമാധ്യമങ്ങളിലെ അച്ചടക്കം എന്നീ വിഷയങ്ങളെ കുറിച്ച് പ്രഗത്ഭർ ക്ലാസെടുത്തു. കുട്ടികളുടെ ക്യാമ്പും പരേഡും എസ്.പി.സി. പദ്ധതിയുടെ റൂറൽ ജില്ലാ നോഡൽ ഓഫീസറായ അഡീഷണൽ എസ്പി ടി.എസ്. സനോജ് നേരിട്ടെത്തി അവലോകനം ചെയ്തു. ക്യാമ്പിൻ്റെ അവസാന ദിവസം കുട്ടികൾ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനും ഡോഗ് സ്ക്വാഡ് വിഭാഗവും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ക്യാമ്പിന്റെ സമാപന സമ്മേളനം ഇരിങ്ങാലക്കുട നഗരസഭാംഗം ശ്രീലക്ഷ്മി മനോജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് അനിത് അധ്യക്ഷത വഹിച്ചു. മികച്ച ക്യാമ്പ് കേഡറ്റുകളായി അവ്യുക്ത് കൃഷ്ണ, ആയിഷ ബീഗം എന്നിവരെ തിരഞ്ഞെടുത്തു. ക്യാമ്പ് പ്രവർത്തനത്തിന് സിപിഒ ശ്രീകൃഷ്ണൻ, അധ്യാപിക രഞ്ജിനി എന്നിവർ നേതൃത്വം നൽകി. - [നവവത്സരാഘോഷവും പുസ്തക പ്രകാശനവും](https://irinjalakudatimes.com/%e0%b4%a8%e0%b4%b5%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95-%e0%b4%aa%e0%b5%8d/): ഇരിങ്ങാലക്കുട : കാട്ടൂർ കലാസദനത്തിൻ്റെ നേതൃത്വത്തിൽ പൊഞ്ഞനം ക്ഷേത്രമൈതാനിയിൽ സംഘടിപ്പിച്ച നവവത്സരാഘോഷം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. മതങ്ങളുടെ നന്മയെ തിരിച്ചറിയാതെ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇക്കാലത്ത്, തന്നെപ്പോലെ തൻ്റെ അയൽക്കാരനെയും സ്നേഹിക്കാൻ പഠിപ്പിച്ച ക്രിസ്തുവിൻ്റെ സന്ദേശം ഈ ക്രിസ്തുമസ്സ് വേളയിൽ ഏറെ പ്രസക്തമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ മനുഷ്യരെയും ചേർത്തുപിടിച്ചു കൊണ്ട് കാട്ടൂർ കലാസദനം നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങിൽ കാട്ടൂർ രാമചന്ദ്രൻ രചിച്ച “ഗുരുവായൂർ കേശവനും വഴിമാറിയ വിശ്വാസിയും” എന്ന കവിതാസമാഹാരം മന്ത്രി പ്രകാശനം ചെയ്തു. കവി ഡോ. സുഭാഷിണി മഹാദേവൻ പുസ്തകം ഏറ്റു വാങ്ങി. ടി. ഗീത അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ അഞ്ചത്ത് പുസ്തക പരിചയം നടത്തി. ഡോ. സി. രാവുണ്ണി, പി.കെ. കിട്ടൻ, കെ.വി. വിൻസെൻ്റ്, റഷീദ് കാറളം, രാധാകൃഷ്ണൻ വെട്ടത്ത്, സി.എഫ്. റോയ്, വി.ആർ. ലിഷോയ്, കാട്ടൂർ രാമചന്ദ്രൻ, രാധാകൃഷ്ണൻ കിഴുത്താണി എന്നിവർ പ്രസംഗിച്ചു. നിരവധി കവികൾ പങ്കെടുത്ത […] - [ആക്ടിവ സ്കൂട്ടർ മോഷണം പോയി](https://irinjalakudatimes.com/%e0%b4%86%e0%b4%95%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b5-%e0%b4%b8%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%bc-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8b/): ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാർക്കറ്റ് റോഡ് പരിസരത്തു നിന്നും തിങ്കളാഴ്ച്ച രാവിലെ 9 മണിയോടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന KL45 R 8460 പർപ്പിൾ കളറിലുള്ള ഹോണ്ട ആക്ടിവ സ്കൂട്ടർ മോഷണം പോയി. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി 7994167075 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. ഇരിങ്ങാലക്കുടയിൽ അടുത്ത ദിവസങ്ങളിലായി ഇരുചക്ര വാഹനങ്ങൾ മോഷണം പോകുന്നതായി പരാതി ഉയരുന്നുണ്ട്. കഴിഞ്ഞദിവസം എ.കെ.പി. ജംഗ്ഷനിലുള്ള വീട്ടിലെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനവും മോഷണം പോയിരുന്നു. - [ഷഹനയ്ക്ക് കരുതലായ് ഇൻകാസ്](https://irinjalakudatimes.com/%e0%b4%b7%e0%b4%b9%e0%b4%a8%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b4%b2%e0%b4%be%e0%b4%af%e0%b5%8d-%e0%b4%87%e0%b5%bb%e0%b4%95%e0%b4%be%e0%b4%b8/): ഇരിങ്ങാലക്കുട : അപകടത്തെ തുടർന്ന് നട്ടെല്ലിന് ക്ഷതം വന്നു നടക്കാൻ കഴിയാതെയായ വെള്ളാങ്ങല്ലൂർ കുഴിക്കണ്ടതിൽ ഷഹനയ്ക്ക് ആശ്വാസമായി ഇൻകാസ് ഇലക്ട്രിക് വീൽചെയർ സമ്മാനിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ഷഹനയുടെ വീട്ടിലെത്തിയ മല്ലിക ആനന്ദനും സഹപ്രവർത്തകരും ഷഹനയ്ക്ക് ഇലക്ട്രിക് വീൽചെയർ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. ഈ കാര്യം ആരിഷ് അബൂബക്കറിന്റെ നേതൃത്വത്തിൽ ദുബായ് ഇൻകാസ് ഏറ്റെടുക്കുകയായിരുന്നു. ഇൻകാസ് തൃശൂർ ജില്ലാ ഗ്ലോബൽ കോർഡിനേഷൻ ചെയർമാൻ എൻ.പി. രാമചന്ദ്രൻ, കോർഡിനേറ്റർ ചന്ദ്രപ്രകാശ് ഇടമന എന്നിവർ ചേർന്നാണ് ഷഹനയ്ക്ക് വീൽചെയർ കൈമാറിയത്. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഇ.എസ്. സാബു, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അയൂബ് കരൂപ്പടന്ന, കോൺഗ്രസ്‌ നേതാക്കളായ ധർമജൻ വില്ലേടത്ത്, എ. ചന്ദ്രൻ, റസിയ അബു തുടങ്ങിയവർ പങ്കെടുത്തു. - [വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ചു : നിരവധി കേസുകളിൽ പ്രതിയായ വസന്തൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ](https://irinjalakudatimes.com/%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b5%bd-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b4%af%e0%b4%b1/): ഇരിങ്ങാലക്കുട : കൊറ്റനെല്ലൂർ തുമ്പൂരിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിക്കുകയും മാനഹാനി വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കൊലപാതക കേസിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ വസന്തൻ അടക്കം മൂന്ന് പേർ പിടിയിൽ. താഴേക്കാട് കൊമ്പിടി സ്വദേശികളായ പുല്ലൂർ വീട്ടിൽ അനിക്കുട്ടൻ എന്ന് വിളിക്കുന്ന അനിൽകുമാർ (36), പുതൂർ വീട്ടിൽ സുട്ടൻ എന്ന് വിളിക്കുന്ന വസന്തൻ (47), പുത്തൻചിറ പടുത്തിരുത്തി വീട്ടിൽ വിമോജ് (40) എന്നിവരെയാണ് ആളൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 1ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. കമ്പിവടിയുമായെത്തിയ സംഘം യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. വീടിന്റെ സിറ്റ്ഔട്ടിൽ നിന്നിരുന്ന യുവതിയുടെ തലമുടിയിൽ കുത്തിപ്പിടിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അനിൽകുമാർ ആളൂർ, അന്തിക്കാട്, മാള, കൊടകര, ചാലക്കുടി, കാട്ടൂർ, ആലത്തൂർ സ്റ്റേഷനുകളിലായി മൂന്ന് കവർച്ചാ കേസുകളിലും ഒരു മോഷണ കേസിലും ഒരു അടിപിടി കേസിലും അടക്കം […] - [പൊതുജനങ്ങൾക്കായുള്ള സേവനങ്ങൾ ശരാശരി രണ്ടു ദിവസത്തിനുള്ളിൽ നൽകിക്കൊണ്ട് സംസ്ഥാനത്ത് ഒന്നാമതെത്തി തൃശൂർ റൂറൽ പൊലീസ്](https://irinjalakudatimes.com/%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b8%e0%b5%87%e0%b4%b5/): ഇരിങ്ങാലക്കുട : പൊലീസ് സ്റ്റേഷനുകളിൽ നിന്ന് പൊതുജനങ്ങൾക്ക് നൽകുന്ന വിവിധ സേവനങ്ങൾ റെക്കോർഡ് വേഗത്തിൽ ലഭ്യമാക്കി തൃശൂർ റൂറൽ പൊലീസ് സംസ്ഥാനത്ത് ഒന്നാമതെത്തി. ഇൻ്റഗ്രേറ്റഡ് സ്കോർ പൊലീസിംഗ് സിസ്റ്റം പോർട്ടൽ വഴി ലഭിക്കുന്ന അപേക്ഷകളിൽ ശരാശരി രണ്ട് ദിവസത്തിനുള്ളിൽ വേരിഫിക്കേഷൻ പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ നൽകിയാണ് ജില്ല ഈ നേട്ടം കൈവരിച്ചത്. എൻ.ഐ.ഒ.സി. (കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ല എന്നുള്ള സർട്ടിഫിക്കറ്റ്), ആക്സിഡൻ്റ് ജി.ഡി. (ആർക്കും പരിക്ക് പറ്റാത്ത വാഹനാപകടങ്ങളിൽ വാഹനാപകടങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനും മറ്റും ഇൻഷുറൻസ് ലഭിക്കുന്നതിനായുള്ള ജി.ഡി. എൻട്രി സർട്ടിഫിക്കറ്റ്), മൈക്ക് സാങ്ഷൻ (പൊതുയോഗങ്ങൾക്കും മറ്റും പൊതുസ്ഥലത്ത് മൈക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകിക്കൊണ്ടുള്ള സർട്ടിഫിക്കറ്റ്), ലോസ്റ്റ് പ്രോപ്പർട്ടി (രേഖകളും പ്രമാണങ്ങളും നഷ്ടപ്പെട്ടതിനെ സംബന്ധിച്ച സർട്ടിഫിക്കറ്റ്), ഇവൻ്റ് പെർഫോമൻസ്, പ്രൊട്ടസ്റ്റ് ആൻഡ് സ്ട്രൈക്ക് (പൊതുസ്ഥലത്ത് ആഘോഷ പരിപാടികളും, പ്രകടനങ്ങളും മറ്റും സമാധാനപരമായി സംഘടിപ്പിക്കുന്നതിന് അനുമതി നൽകുന്ന സർട്ടിഫിക്കറ്റ്) തുടങ്ങിയ പൊലീസ് സേവനങ്ങൾ ഏറ്റവും ലളിതമായും സുതാര്യമായും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് തൃശൂർ റൂറൽ […] - [വേളൂക്കര പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി](https://irinjalakudatimes.com/%e0%b4%b5%e0%b5%87%e0%b4%b3%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%a8/): ഇരിങ്ങാലക്കുട : ഇക്കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പിൽ വേളൂക്കര ഗ്രാമപഞ്ചായത്തിൽ നിന്നും വിജയിച്ച ജില്ല, ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങൾക്ക് വിവിധ പ്രദേശങ്ങളിൽ സ്വീകരണം നൽകി. പര്യടന പരിപാടി കോലോത്തുംപടിയിൽ പാർട്ടി ഏരിയ സെക്രട്ടറി വി.എ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് തുമ്പൂർ മനപ്പടിയിൽ സിപിഐ (എം) ലോക്കൽ കമ്മറ്റി അംഗവും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന എം.പി മനോഹരൻ്റെ 12-ാം അനുസ്മരണ സമ്മേളനത്തോടെ പര്യടനം സമാപിച്ചു. ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മറ്റി സെക്രട്ടറിയും പാർട്ടി ജില്ലാ കമ്മറ്റി അംഗവുമായ ടി. ശശിധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി പി ഐ ലോക്കൽ സെക്രട്ടറി വി.എസ്. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മറ്റി അംഗങ്ങളായ കെ.എ. ഗോപി, ടി.എസ് സജീവൻ മാസ്റ്റർ, കെ.വി. മദനൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. ധനേഷ്, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ചിറ്റിലപ്പിള്ളി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡൻ്റ് പി.വി. സതീശൻ എന്നിവർ സംസാരിച്ചു. […] - [കല്ലൂരിൽ വൻ കഞ്ചാവ് വേട്ട : പിടികൂടിയത് 7 കിലോ കഞ്ചാവ്](https://irinjalakudatimes.com/%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b4%bf%e0%b5%bd-%e0%b4%b5%e0%b5%bb-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%9f%e0%b5%8d/): ഇരിങ്ങാലക്കുട : കല്ലൂർ വില്ലേജിൽ പെട്ട ഭരതദേശത്ത് നടത്തിയ പരിശോധനയിൽ നാല് പൊതികളിലായി ചാക്കിൽ സൂക്ഷിച്ച 7.200 കിലോ കഞ്ചാവ് ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടി. വെള്ളിയാഴ്ച്ച രാത്രി 10 മണിയോടെ ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ പി.ആർ. അനുകുമാറിൻ്റെ നേതൃത്വത്തിൽ പാലിയേക്കര ടോൾ പ്ലാസയിൽ വാഹന പരിശോധന നടത്തി വരുന്നതിനിടയിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മൊത്ത വിതരണത്തിനായി സൂക്ഷിച്ച ലഹരി വസ്തുക്കളാണ് പരിശോധനയിൽ കണ്ടെടുത്തത്. അസി എക്സൈസ് ഇൻസ്പെക്ടർ വി.പി. ഉണ്ണികൃഷ്ണൻ, ഗ്രേഡ് അസി എക്സൈസ് ഇൻസ്പെക്ടർമാരായ പി.എം. ബാബു, സി.കെ. ചന്ദ്രൻ, സിവിൽ എക്സൈസ് ഡ്രൈവർ കെ.കെ. സുധീർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കേസിലെ പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. - [ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റ് : ലോഗോ പ്രകാശനം ചെയ്തു](https://irinjalakudatimes.com/%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%9f%e0%b5%97%e0%b5%ba-%e0%b4%85%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-4/): ഇരിങ്ങാലക്കുട : ഫെബ്രുവരി 10, 11, 12 തിയ്യതികളിലായി നടത്തുന്ന ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിവലിന്റെ ലോഗോ ടൗൺ അമ്പ് ഫെസ്റ്റ് രക്ഷാധികാരി എം.പി. ജിജി ജീവകാരുണ്യ പ്രവർത്തകൻ നിസാർ അഷറഫിന് നൽകി പ്രകാശനം ചെയ്തു. ടൗൺ അമ്പ് ഫെസ്റ്റ് ജനറൽ കൺവീനർ ജിക്സൺ മങ്കിടിയാൻ അധ്യക്ഷത വഹിച്ചു. ട്രഷറർ വിൻസെൻ്റ് കോമ്പാറക്കാരൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, പബ്ലിസിറ്റി കൺവീനർ അഡ്വ. ഹോബി ജോളി ആഴ്ചങ്ങാടൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ, ജോയ് ചെറയത്ത്, ഷാജു പന്തലിപ്പാടൻ, ചാക്കോ ഊളക്കാടൻ, ബെന്നി കോട്ടോളി എന്നിവർ പ്രസംഗിച്ചു. - [ഭിന്നശേഷി സഹവാസ ക്യാമ്പ് സമാപിച്ചു](https://irinjalakudatimes.com/%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf-%e0%b4%b8%e0%b4%b9%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d/): ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബിആർസിയുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. കാറളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഡയറ്റ് അധ്യാപകൻ എം.ആർ. സനോജ് മുഖ്യാഥിതിയായി. പ്രധാന അധ്യാപിക പി.ബി. അസീന ആശംസകൾ നേർന്നു. ബിപിസി കെ.ആർ. സത്യപാലൻ സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ അനുപം പോൾ നന്ദിയും പറഞ്ഞു. - [മാധവനാട്യഭൂമിയിൽ സുഭദ്രാധനഞ്ജയം അഞ്ചാമങ്കം സുഭദ്രയുടെ നിർവ്വഹണം അരങ്ങേറി](https://irinjalakudatimes.com/%e0%b4%ae%e0%b4%be%e0%b4%a7%e0%b4%b5%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%af%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%b8%e0%b5%81%e0%b4%ad%e0%b4%a6%e0%b5%8d%e0%b4%b0/): ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ നടക്കുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ രണ്ടാം ദിനത്തിൽ സുഭദ്രാധനഞ്ജയം അഞ്ചാമങ്കം സുഭദ്രയുടെ നിർവ്വഹണം അരങ്ങേറി. സുഭദ്രയുടെയും സഖിയുടെയും സംഭാഷണമായിരുന്നു കഥഭാഗം. സുഭദ്രയായി സരിത കൃഷ്ണകുമാർ രംഗത്തത്തി. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ എന്നിവരും, ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളത്തിൽ ആതിര ഹരിഹരൻ, ഗുരുകുലം ഋതു, ഗുരുകുലം ഗോപിക എന്നിവരും പങ്കെടുത്തു. - [ക്രിസ്തുമസ് - പുതുവത്സരാഘോഷവും കുടുംബ സംഗമവും](https://irinjalakudatimes.com/%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%be/): ഇരിങ്ങാലക്കുട : കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ഇൻ്റർനാഷണൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് – പുതുവത്സരാഘോഷവും കുടുംബ സംഗമവും നടത്തി. മുൻ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ തോമാച്ചൻ വെള്ളാനിക്കാരൻ ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ. രാജേഷ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ കോർഡിനേറ്റർമാരായ വിമൽ വേണു, ജോൺസൺ കോലങ്കണ്ണി എന്നിവർ മുഖാതിഥികളായി. പ്രദീപ്, ജെയ്സൺ മൂഞ്ഞേലി, ഹരീഷ് പോൾ, പ്രൊഫ. കെ.ആർ. വർഗ്ഗീസ്, പ്രൊഫ. റാണി വർഗ്ഗീസ്, വർഗ്ഗീസ് പട്ടത്ത് എന്നിവർ പ്രസംഗിച്ചു. - [പുതുവത്സരാഘോഷം സംഘടിപ്പിച്ചു](https://irinjalakudatimes.com/%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7%e0%b4%82-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa/): ഇരിങ്ങാലക്കുട : ശക്തിനഗർ സൗഹൃദവേദി റസിഡൻ്റ്സ് അസോസിയേഷൻ്റെ പുതുവത്സരാഘോഷം നഗരസഭാ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. നാം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാരം കണ്ടെത്താനും ഇത്തരം കൂട്ടായ്മകൾ ഏറെ ഫലപ്രദമാണെന്നും അതുകൊണ്ടുതന്നെ റസിഡൻ്റ്സ് അസോസിയേഷനുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പദ്ധതികൾക്ക് രൂപം കൊടുത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. സൗഹൃദവേദി പ്രസിഡൻ്റ് അസീന നസീർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വാർഡ് കൗൺസിലർ റോണി പോൾ മാവേലി ആശംസകൾ നേർന്നു. സെക്രട്ടറി മെഡാലിൻ റിജോ സ്വാഗതവും വൈസ് പ്രസിഡൻ്റ് ഒ.ജെ. സ്റ്റാൻലി നന്ദിയും പറഞ്ഞു. എൻഡോവ്മെൻ്റ് വിതരണം, സമ്മാനദാനം, സൗഹൃദവിരുന്ന്, വർണ്ണമഴ, കലാപരിപാടികൾ എന്നിവയും നടന്നു. - [ഷണ്മുഖം കനാൽ വാസികളുടെ ആശങ്കയ്ക്ക് പരിഹാരമാകുന്നു ; പുളിക്കെട്ട് നിർമ്മാണം ഉടൻ ആരംഭിക്കും](https://irinjalakudatimes.com/%e0%b4%b7%e0%b4%a3%e0%b5%8d%e0%b4%ae%e0%b5%81%e0%b4%96%e0%b4%82-%e0%b4%95%e0%b4%a8%e0%b4%be%e0%b5%bd-%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86/): ഇരിങ്ങാലക്കുട : ഷണ്മുഖം കനാൽ വാസികളുടെ ആശങ്കയ്ക്ക് പരിഹാരമാകുന്നു. പടിയൂർ പഞ്ചായത്തിൽ പെടുന്ന കാക്കാത്തുരുത്തിയിൽ കനോലി കനാലിൽ നിന്നുള്ള ഉപ്പുവെള്ളം കയറുന്നത് തടയാൻ ഷണ്മുഖം കനാലിൽ നിർമ്മിക്കേണ്ട പുളിക്കെട്ട് നിർമ്മാണ പ്രവൃത്തികൾ അടുത്ത ദിവസങ്ങളിൽ തന്നെ ആരംഭിക്കുമെന്നും ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ പറഞ്ഞു. ഇതേ പ്രവർത്തിയോടൊപ്പം ചെയ്യേണ്ട 4 ഇടക്കെട്ടുകളുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. ഷണ്മുഖം കനാലിൽ ചീപ്പോടു കൂടിയാണ് ഇപ്രാവശ്യം പുളിക്കെട്ട് നിർമ്മിക്കുന്നത്. എല്ലാ വർഷവും ഡിസംബറിൽ നിർമ്മിക്കുന്ന പുളിക്കെട്ട് നിർമ്മാണം വൈകിയതോടെ കർഷകരും പ്രദേശവാസികളും വലിയ ആശങ്കയിലായിരുന്നു. കനാലിൽ നിന്ന് ഉപ്പുവെള്ളം കയറിയാൽ വ്യാപക കൃഷി നാശവും ശുദ്ധജലക്ഷാമവും ഉണ്ടാകും എന്നതിനാൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ ബിനോയ് കോലാന്ത്രയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ കത്ത് സമർപ്പിച്ചിരുന്നു. എന്നാൽ ഇപ്രാവശ്യം കൂടുതൽ മഴ ലഭിച്ചതിനാൽ നിലവിൽ പ്രദേശത്ത് ഉപ്പുവെള്ള ഭീഷണി ഇല്ലെന്നും പഞ്ചായത്ത് പ്രസിഡൻ്റ് […] - ['ഉദയം' സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു](https://irinjalakudatimes.com/%e0%b4%89%e0%b4%a6%e0%b4%af%e0%b4%82-%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%b8%e0%b4%b9%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%ae/): ഇരിങ്ങാലക്കുട : കാറളം വി.എച്ച്.എസ്. സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. യൂണിറ്റിന്റെ ‘ഉദയം’ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. കിഴുത്താണി ആർ.എം.എൽ.പി. സ്കൂളിൽ ആരംഭിച്ച ക്യാമ്പിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാനതല ക്യാമ്പ് പ്രോജക്ടുകളായ സഹജം സുന്ദരം, സേഫ്റ്റി സ്പാർക്ക്, വർജ്യം, മഹാസഭ, സാകൂതം, സുകൃതം, പ്രാണവേഗം സായന്തനം എന്നിവ നിർവഹിച്ചു. സ്കൂളിൽ സംഘടിപ്പിച്ച മഹാസഭയിൽ സർവ്വേകൾ അടിസ്ഥാനമാക്കി ചർച്ചകൾ നടത്തുകയും റിപ്പോർട്ട് കാറളം പഞ്ചായത്ത് പ്രസിഡൻ്റ് ശിവൻകുട്ടിക്ക് കൈമാറുകയും ചെയ്തു. കാറളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രിയ സുനിൽ, മെമ്പർമാരായ പ്രിയ അനിൽ, വിജിൽ വിജയൻ, രാജൻ, പ്രദീപ് പട്ടാട്ട്, ആശാ പ്രവർത്തകർ, ആരോഗ്യവകുപ്പ് ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതസേന പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകനായ റഷീദ് കാറളം തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ യൂണിറ്റിന്റെ തനത് പ്രവർത്തനങ്ങളായി കാറളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ജീവിതശൈലീരോഗ നിർണ്ണയ ക്യാമ്പും ഗ്രാമത്തിലെ മുന്നൂറോളം വീടുകളിൽ കിണർ ക്ലോറിനേഷനും നടത്തി. കാറളം ഗവ. […] - ["പരിസരം നിർമ്മലം" പദ്ധതി സർക്കാർ തലത്തിൽ നടപ്പാക്കണം : കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ](https://irinjalakudatimes.com/%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%b0%e0%b4%82-%e0%b4%a8%e0%b4%bf%e0%b5%bc%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%b2%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%b8/): ഇരിങ്ങാലക്കുട : പാതയോരങ്ങളിലുള്ള വീടിന്റെ പരിസരം സംരക്ഷിക്കേണ്ട ചുമതല വിട്ടുടമസ്ഥന് തന്നെയാകണമെന്ന നിയമവ്യവസ്ഥ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കണമെന്ന് കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല ആവശ്യപ്പെട്ടു. ടാക്സ് പ്രാക്ടീഷണർമാർ അവരുടെ വീടുകളുടെ പാതയോരം സ്വയം ശുചിയാക്കുന്ന ”പരിസരം നിർമ്മലം” എന്ന പദ്ധതിയുടെ മേഖലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യം ഉന്നയിച്ചത്. പല വിദേശരാജ്യങ്ങളിലും വീടിനോട് ചേർന്നുള്ള റോഡരികും പാതയോരങ്ങളും വൃത്തിയായും മാർഗ്ഗതടസ്സമില്ലാതെയും സൂക്ഷിക്കേണ്ടത് വീട്ടുടമസ്ഥന്റെ നിയമപരമായ ഉത്തരവാദിത്തമാണ്. നിയമം അനുസരിക്കാത്തവർക്ക് പിഴയും നിയമ നടപടികളും നേരിടേണ്ടി വരുന്ന സാഹചര്യവും വികസിത രാജ്യങ്ങളിൽ നിലനിൽക്കുന്നുണ്ടെന്ന് ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. വാർഡ് കൗൺസിലർ വി.എസ്. അശ്വതി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്റ്, കെ.ആർ. മുരളീധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ഫ്രാൻസർ മൈക്കിൾ പദ്ധതി വിശദീകരണം നടത്തി. ജില്ലാ അക്കാഡമിക് കൗൺസിൽ ചെയർമാൻ അഡ്വ. പി. ഉണ്ണികൃഷ്ണൻ, പി.എസ്. രമേഷ് ബാബു, കെ. രതീഷ്, ജോജി […] - [പുസ്തകചർച്ചയും കവിയരങ്ങും സംഘടിപ്പിച്ചു](https://irinjalakudatimes.com/%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%9a%e0%b5%bc%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b4%b5%e0%b4%bf%e0%b4%af%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99/): ഇരിങ്ങാലക്കുട : സംഗമസാഹിതിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ പ്രവാസി എഴുത്തുകാരൻ കാവല്ലൂർ മുരളീധരൻ രചിച്ച “തുന്നിച്ചേർക്കാത്ത വിരൽ”എന്ന ആത്മകഥാപരമായ നോവലിന്റെ ചർച്ചയും കവിയരങ്ങും സംഘടിപ്പിച്ചു. കാവല്ലൂർ മുരളീധരൻ എഴുത്ത് അനുഭവവും, സംഗമസാഹിതി സെക്രട്ടറി അരുൺ ഗാന്ധിഗ്രാം, പ്രസിഡന്റ് റഷീദ് കാറളം, എഴുത്തുകാരായ സനോജ് രാഘവൻ, വേണുഗോപാൽ എടതിരിഞ്ഞി, ഇരിങ്ങാലക്കുട ബാബുരാജ്, ജോസ് മഞ്ഞില, ഷാജി മാസ്റ്റർ എന്നിവർ വായനാനുഭവങ്ങളും പങ്കുവെച്ചു. പുസ്തകചർച്ചയ്ക്ക് മുൻപായി നടന്ന കവിയരങ്ങ് പി.എൻ. സുനിൽ ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാർ മാപ്രാണം,കെ. ദിനേശ് രാജ, ഹവ്വ ടീച്ചർ, വിജയൻ ചിറ്റേക്കാട്ടിൽ, സിന്റി സ്റ്റാൻലി, സി.ജി. രേഖ, കെ.എൻ. സുരേഷ്കുമാർ, വിനോദ് വാക്കയിൽ, സുവിൻ കൈപ്പമംഗലം, നോമി കൃഷ്ണ, ഗീത എസ്. പടിയത്ത്, ശ്രീലത രാജീവ്, ആശ യതീന്ദ്രദാസ്, എ.വി. കൃഷ്ണകുമാർ, മനോജ് വള്ളിവട്ടം, ഷൈജൻ കൊമ്പരുപറമ്പിൽ, സുമിഷ മുരിയാട്, രതി കല്ലട തുടങ്ങിയവർ പങ്കെടുത്തു. - [അമ്മന്നൂർ ഗുരുകുലത്തിന്റെ 39-ാമത് കൂടിയാട്ട മഹോത്സവത്തിന് തുടക്കമായി](https://irinjalakudatimes.com/%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b5%bc-%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%81%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d/): ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൻ്റെ 39-ാമത് കൂടിയാട്ടമഹോത്സവത്തിന് ഇരിങ്ങാലക്കുടയിലെ മാധവനാട്യഭൂമിയിൽ തുടക്കമായി. ഇരിങ്ങാലക്കുട പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോജി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. വേണുജി അധ്യക്ഷത വഹിച്ചു. പി. നന്ദകുമാർ ‘പരമേശ്വരചാക്യാർ അനുസ്മരണവും’ കേളിരാമ ചന്ദ്രൻ ‘എടനാട് സരോജിനി നങ്ങ്യാരമ്മ’ അനുസ്മരണവും നടത്തി. അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ആചാര്യ വന്ദനത്തോടെ ആരംഭിച്ച യോഗത്തിൽ ഗുരുകുലം വൈസ് പ്രസിഡൻ്റ് കലാമണ്ഡലം രാജീവ് സ്വാഗതവും ട്രഷറർ സരിത കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ഡോ. അപർണ നങ്ങ്യാർ അവതരിപ്പിച്ച ‘കംസവധം’ നങ്ങ്യാർകൂത്ത് അരങ്ങേറി. നങ്ങ്യാർകൂത്തിലെ നവരസാഭിനയവും മല്ലയുദ്ധവും കംസവധവും പ്രധാന അഭിനയ ഭാഗങ്ങളായിരുന്നു. കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ എന്നിവർ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും സരിത കൃഷ്ണകുമാർ, ഗുരുകുലം അക്ഷര, മേധ നങ്ങ്യാർ എന്നിവർ താളത്തിലും നങ്ങ്യാർകൂത്തിന് പശ്ചാത്തലമൊരുക്കി. രണ്ടാം ദിവസമായ വെള്ളിയാഴ്ച സുഭദ്രാധനഞ്ജയം അഞ്ചാമങ്കത്തിലെ സുഭദ്രയുടെ നിർവ്വഹണം അരങ്ങേറും. സുഭദ്രയായി സരിത കൃഷ്ണകുമാർ രംഗത്തെത്തും. - [സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു](https://irinjalakudatimes.com/%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%b8%e0%b4%b9%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b8/): ഇരിങ്ങാലക്കുട : നടവരമ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. കോണത്തുകുന്ന് ഗവ. യു.പി. സ്കൂളിൽ ”കനിവ്” എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ സർക്കാർ സർവീസുകളുടെ സഹകരണത്തോടെ പ്രാണവേഗം (ഫയർ ആൻ്റ് റെസ്ക്യൂ), വർജ്യം (എക്സൈസ്), സേഫ്റ്റി സ്പാർക്ക് (കെ.എസ്.ഇ.ബി.), സഹജം സുന്ദരം (ഡ്രഗ്സ് കൺട്രോൾ വിഭാഗം) തുടങ്ങിയ പ്രോജക്ടുകൾ ചെയ്തു. വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഗൃഹസന്ദർശനങ്ങൾ, ഗ്രാമീണ മേഖലയിലെ വിവരശേഖരണം, ലഘു നാടകങ്ങൾ എന്നിവയും ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ.പി. അനിൽ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സി.ആർ. സീമ, ഹെഡ്മിസ്ട്രസ്സ് പി.എസ്. ഷക്കീന, പി.ടി.എ. പ്രസിഡൻ്റ് ടി.എ. അനസ്, ക്യാമ്പ് ലീഡർ ടി.എ. സ്വാലിഹ എന്നിവർ നേതൃത്വം നൽകി. - [തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം](https://irinjalakudatimes.com/%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf/): ഇരിങ്ങാലക്കുട : തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാരിനെതിരേ പുതുവത്സര ദിനത്തിൽ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരന്റെ അധ്യക്ഷതയിൽ നടന്ന പ്രകടനം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് അബ്‌ദുൾ ഹഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റുമാരായ ജോമോൻ മണാത്ത്, എ.എസ്. സനൽ, ജസ്റ്റിൻ ജോൺ, നിയോജക മണ്ഡലം ഭാരവാഹികളായ വിനു ആന്റണി, എബിൻ ജോൺ, അനന്തകൃഷ്ണൻ, ഡേവിസ് ഷാജു, എൻ.ഒ. ഷാർവി, ആൽബർട്ട് കാനംകുടം, കെഎസ്‌യു ജില്ലാ നിർവാഹക സമിതി അംഗം ഗിഫ്റ്റ്സൺ ബിജു, മണ്ഡലം ഭാരവാഹികളായ അഷ്‌കർ സുലൈമാൻ, ശ്രീജിത്ത്‌ എസ്. പിള്ള, എം.ജെ. ജെറോൺ തുടങ്ങിയവർ നേതൃത്വം നൽകി. - [ചെന്നൈയിലെ ഡാൻസ് ഫോർ ഡാൻസ് ഫെസ്റ്റിവലിൻ്റെ മനം നിറച്ച് സൂരജ് നമ്പ്യാരുടെ 'യയാതി'](https://irinjalakudatimes.com/%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%88%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a1%e0%b4%be%e0%b5%bb%e0%b4%b8%e0%b5%8d-%e0%b4%ab%e0%b5%8b%e0%b5%bc-%e0%b4%a1%e0%b4%be%e0%b5%bb/): ഇരിങ്ങാലക്കുട : കൂടിയാട്ടം കലാകാരനായ സൂരജ് നമ്പ്യാർ സംവിധാനം ചെയ്ത് അവതരിപ്പിച്ച ഏകാഹാര്യകൂടിയാട്ടാവതരണം ‘യയാതി’ ചെന്നൈയിലെ ഡാൻസ് ഫോർ ഡാൻസ് ഫെസ്റ്റിവലിൽ അരങ്ങേറി. കലാവാഹിനി സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിവൽ ക്യൂറേറ്റ് ചെയ്തത് വിഖ്യാത നർത്തകി മാളവിക സരൂക്കായ് ആണ്. കലാവാഹിനിയുടെ 2025ലെ സീനിയർ ഫെല്ലോഷിപ്പിന് അർഹനായ സൂരജ് നമ്പ്യാരുടെ ഈ വർഷത്തെ രണ്ടാമത്തെ ചിട്ടപ്പെടുത്തലാണ് യയാതി. മഹാഭാരതത്തിൽ നിന്നും വി.എസ്. ഖാണ്ഡേക്കറുടെ നോവലിൽ നിന്നും ഗിരീഷ് കർണാടിൻ്റെ നാടകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് യയാതി കൂടിയാട്ടത്തിൽ ചിട്ടപ്പെടുത്തിയത്. പകർന്നാട്ടത്തിന് വളരെ സാധ്യതകളുള്ള രീതിയിലാണ് ഈ അവതരണം രൂപകല്പന ചെയ്തിട്ടുള്ളത്. ചെന്നൈയിലെ ഭാരതീയ വിദ്യാഭവനിൽ നടന്ന അവതരണത്തിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം വിജയ്, കലാനിലയം ഉണ്ണികൃഷ്ണൻ, ആതിര ഹരിഹരൻ എന്നിവർ പശ്ചാത്തലമേളത്തിലും കലാമണ്ഡലം വൈശാഖ് ചുട്ടിയിലും അവതരണത്തിനു മിഴിവേകി. ത്രിപുടിയാണ് ‘യയാതി’യുടെ നിർമ്മാണ നിർവഹണം ചെയ്തത്. - [ക്രിസ്തുമസ് ത്രിദിന ക്യാമ്പിന് തുടക്കമായി](https://irinjalakudatimes.com/%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be/): ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ക്രിസ്തുമസ് ത്രിദിന ക്യാമ്പിന് തുടക്കമായി. ബുധനാഴ്ച രാവിലെ അസംബ്ലിയോടു കൂടിയാണ് ക്യാമ്പ് ആരംഭിച്ചത്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എം.കെ. ഷാജി പതാക ഉയർത്തി. കൗൺസിലർ സ്മിത കൃഷ്ണകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്പിസി പദ്ധതിയുടെ അധ്യാപക – രക്ഷാകർതൃ സമിതി അധ്യക്ഷൻ ബേബി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ വി.പി.ആർ. മേനോൻ, രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാമ്പിൽ വച്ച് ജൂനിയർ കുട്ടികൾക്ക് ക്യാപ്പ് സെറിമണി നടത്തി. ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ ഷാജി എസ്പിസി ക്യാമ്പ് നടത്തിപ്പിനെ പറ്റിയും എസ്പിസി പദ്ധതി രൂപീകരിക്കുന്നതിനുണ്ടായ സാഹചര്യങ്ങൾ, എസ്പിസി പദ്ധതിയുടെ ആവശ്യകത, എങ്ങനെയാകണം എസ്പിസി കേഡറ്റ് എന്നിങ്ങനെയുള്ള കാര്യങ്ങൾ വിശദമാക്കി. പ്രധാന അധ്യാപിക കെ.പി. സീന സ്വാഗതവും സിപിഒ ശ്രീകൃഷ്ണൻ നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിനുശേഷം സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ സുവർണ്ണമെഡൽ നേടിയ സ്കൂൾ പൂർവ വിദ്യാർഥിനി അയന […] - [72-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷം : സഹകരണ സെമിനാർ ജനുവരി 1ന്](https://irinjalakudatimes.com/72-%e0%b4%be%e0%b4%82-%e0%b4%85%e0%b4%96%e0%b4%bf%e0%b4%b2%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%b5%e0%b4%be%e0%b4%b0/): ഇരിങ്ങാലക്കുട : 72-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ മുകുന്ദപുരം, ചാലക്കുടി താലൂക്ക്തല സഹകരണ സെമിനാറും സഹകാരികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ജനുവരി 1ന് ഇരിങ്ങാലക്കുട എസ്.എൻ. ഹാളിൽ നടക്കും. മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും. സംസ്ഥാന സഹകരണ യൂണിയൻ കമ്മിറ്റിയംഗം ലളിത ചന്ദ്രശേഖരൻ ക്യാഷ് അവാർഡ് വിതരണം നിർവഹിക്കും. നഗരസഭ ചെയർമാൻ എം.പി. ജാക്സൺ മുഖ്യാതിഥിയാകും. നഗരസഭ ചെയർമാനായി എം.പി. ജാക്സൺ ഡിസംബർ 26ന് സത്യപ്രതിജ്ഞ ചെയ്തത് അധികാരമേറ്റെങ്കിലും മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ്റെ നോട്ടീസിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സണ് പേർ ചേർക്കാതെ വിട്ടത് ശരിയായില്ലെന്ന് നാട്ടുകാർക്ക് അഭിപ്രായമുണ്ട്. - [പെൺകുട്ടികൾക്കായി കിഷോരി വികാസ് പഠനശിബിരം സംഘടിപ്പിച്ചു](https://irinjalakudatimes.com/%e0%b4%aa%e0%b5%86%e0%b5%ba%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b4%bf%e0%b4%b7%e0%b5%8b%e0%b4%b0/): ഇരിങ്ങാലക്കുട : സേവാഭാരതി വിദ്യാഭ്യാസ ആയാമിൻ്റെ നേതൃത്വത്തിൽ കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾക്കു വേണ്ടി കിഷോരി വികാസ് പഠനശിബിരം സംഘടിപ്പിച്ചു.  ഇരിങ്ങാലക്കുട സേവാഭാരതി സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിൽ വച്ചു നടന്ന ചടങ്ങിൽ സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു.  കൗൺസിലർ ആര്യ സുമേഷ് ശിബിരം ഉദ്ഘാടനം ചെയ്തു.  പ്രശസ്ത ഗൈനക്കോളജിസ്റ്റും റിട്ട. സിവിൽ സർജനുമായ ഡോ. പത്മ വാര്യർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.  ഇരിങ്ങാലക്കുട നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 13നും 23നും വയസ്സിനിടയിലുള്ള അമ്പതിൽപരം കുട്ടികളാണ് ക്ലാസ്സിൽ പങ്കെടുത്തത്.  സേവാഭാരതി എക്സിക്യൂട്ടീവ് സമിതി അംഗമായ രാജിലക്ഷ്മി സുരേഷ്ബാബു സ്വാഗതവും ട്രഷറർ ഐ രവീന്ദ്രൻ നന്ദിയും പറഞ്ഞു.  സേവാഭാരതി വൈസ് പ്രസിഡൻ്റ് പ്രകാശൻ കൈമാപ്പറമ്പിൽ, വിദ്യാഭ്യാസ ആയാമിൻ്റെ കൺവീനർ ശ്രീകല കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് സമിതി അംഗങ്ങളായ പി. മോഹനൻ, ജഗദീശ് പണിക്കവീട്ടിൽ, ഒ.എൻ. സുരേഷ്, മെഡിസെൽ പ്രസിഡൻ്റ് മിനി സുരേഷ്, ടിൻ്റു സുഭാഷ്, റിട്ട. ഗൈനക്കോളജിസ്റ്റ് ഡോ. ഷീല, കൗൺസിലർ സ്മിത കൃഷ്ണകുമാർ എന്നിവർ […] - [വർണ്ണക്കാഴ്ചകളുടെ വിസ്മയമുണർത്തിയ "വർണ്ണക്കുട"യുടെ കൊടിയിറങ്ങി](https://irinjalakudatimes.com/%e0%b4%b5%e0%b5%bc%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae/): ഇരിങ്ങാലക്കുട : വർണ്ണക്കാഴ്ചകളുടെ വിസ്മയമുണർത്തിയ ഇരിങ്ങാലക്കുടയുടെ സാംസ്‌കാരികോത്സവം ”വർണ്ണക്കുട”യുടെ കൊടിയിറങ്ങി. അഞ്ച് ദിവസങ്ങളിലായി ഇരിങ്ങാലക്കുട മുൻസിപ്പൽ മൈതാനിയിൽ അരങ്ങേറിയ വർണ്ണക്കുടയുടെ സമാപന സമ്മേളനം പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അശോകൻ ചരുവിൽ ഉദ്‌ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപേഴ്സനും മന്തിയുമായ ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ‘ഉപ്പും മുളകും’ ഫെയിം ശിവാനി, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് ടോപ്പ് സിംഗർ ബഹുമതി നേടിയ ഭാവയാമി, “പ്രാവിൻ കൂട്” സിനിമയുടെ സംവിധായകൻ ശ്രീരാജ് ശ്രീനിവാസൻ, മോഹിനിയാട്ടം കലാകാരി സാന്ദ്ര പിഷാരടി, സി.ബി.എസ്.ഇ. കലോത്സവം കലാതിലകം വൈഗ സജീവ് എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ജി. ശങ്കരനാരായണൻ, വത്സല ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്. മനു, ശിവൻകുട്ടി, സരള വിക്രമൻ, ഷീജ ഉണ്ണികൃഷ്ണൻ, റോസ്‌ലി ഫ്രാൻസിസ്, കെ.എസ്. തമ്പി, കെ.പി. കണ്ണൻ, […] - [അയൂബ് കരൂപ്പടന്നയ്ക്ക്‌ സ്വീകരണം നൽകി](https://irinjalakudatimes.com/%e0%b4%85%e0%b4%af%e0%b5%82%e0%b4%ac%e0%b5%8d-%e0%b4%95%e0%b4%b0%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d/): ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത് അംഗമായി വിജയിച്ച എംഇഎസ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അയൂബ് കരൂപ്പടന്നയ്ക്ക്‌ എംഇഎസ് താലൂക്ക് വാർഷിക പൊതുയോഗത്തിൽ സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമീറും സെക്രട്ടറി അബ്ദുൽ ജമാലും ചേർന്ന് അയൂബ് കരൂപ്പടന്നയെ പൊന്നാട അണിയിച്ചു. യോഗത്തിൽ താലൂക്ക് പ്രസിഡന്റ്‌ ബഷീർ തോപ്പിൽ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമീർ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്ദുൽ ജമാൽ മുഖ്യാതിഥിയായി. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അബ്ദുൽ നിസാറും, വരവു ചെലവു കണക്കുകൾ അബ്ദുൽ സലാമും അവതരിപ്പിച്ചു. സലിം അറക്കൽ, മുഹമ്മദ്‌ അലി മാതിരാപ്പിള്ളി, ഷഹീം ഷാഹുൽ, അൽ അറഫ അബൂബക്കർ, അബ്ദുൽ ഹാജി, ഷംസുദ്ദീൻ ഹാജി, മജീദ് ഇടപ്പുള്ളി എന്നിവർ പ്രസംഗിച്ചു. - [യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും പിടികൂടി](https://irinjalakudatimes.com/%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf-3/): ഇരിങ്ങാലക്കുട : യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ ലുക്കൗട്ട് സർക്കുലർ പ്രകാരം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പിടികൂടി. വള്ളിവട്ടം കരൂപ്പടന്ന സ്വദേശി കൊമ്പനേഴത്ത് വീട്ടിൽ മുഹമ്മദിനെ(29)യാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണയ്ക്ക് ഹാജരാകാതെ ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. 2015 മെയ് 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരൂപ്പടന്നയിലെ പുഴവക്കിലേക്കുള്ള റോഡ് തന്റേതാണെന്ന് പറഞ്ഞ് അതുവഴി നടന്നുപോവുകയായിരുന്ന യുവാവിനെ മുഹമ്മദ് ആക്രമിക്കുകയായിരുന്നു. തടയാൻ ചെന്ന യുവാവിന്റെ അമ്മാവനായ മയ്യാക്കാരൻ വീട്ടിൽ ബഷീറിനെയും (49) പ്രതി മർദിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഈ കേസ്സിൽ അറസ്റ്റിലായി കോടതിയിൽ നിന്ന് ജാമ്യമെടുത്ത ശേഷം വിദേശത്തേക്ക് കടന്ന പ്രതി, ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് നെടുമ്പാശ്ശേരിയിൽ വെച്ച് എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞ് വെച്ച് ഇരിങ്ങാലക്കുട പൊലീസിന് കൈമാറിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇരിങ്ങാലക്കുട […] - [പരസ്പരം പിടിവലികൂടുന്നത് കണ്ട് പിടിച്ച് മാറ്റാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്താൽ ആക്രമണം: 6 പേർ പിടിയിൽ](https://irinjalakudatimes.com/%e0%b4%aa%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4/): ഇരിങ്ങാലക്കുട : ആളൂർ റെയിൽവേ മേൽപ്പാലത്തിന് സമീപമുള്ള റേഷൻ കടയ്ക്ക് മുന്നിൽ പരസ്പരം പിടിവലികൂടുന്നതും തർക്കത്തിൽ ഏർപ്പെടുന്നതും കണ്ട് പിടിച്ച് മാറ്റാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്താൽ ആളൂർ സ്വദേശി കറമ്പൻ വീട്ടിൽ ജോബി ജോസഫ് (54) എന്നയാളെ തടഞ്ഞ് നിർത്തി വെട്ടുകത്തി കൊണ്ടും മറ്റും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 6 പേർ പിടിയിൽ. ആളൂർ സ്വദേശികളായ വള്ളിവട്ടത്തുക്കാരൻ വീട്ടിൽ തിലകൻ (53), പൊൻമാനിശ്ശേരി വീട്ടിൽ ജിന്റോപി എന്ന് വിളിക്കുന്ന ജിന്റോ (33), കടാശ്ശേരി വീട്ടിൽ പാമ്പ് സജീവൻ എന്ന് വിളിക്കുന്ന സജീവൻ (45), വാഴപ്പള്ളി വീട്ടിൽ ജിനോ (40), കരുവാൻ വീട്ടിൽ ധനേഷ് (39), അരിക്കാടൻ വീട്ടിൽ ജോർജ്ജ് (60) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. തിലകൻ്റെ പേരിൽ ആളൂർ, ഇരിങ്ങാലക്കുട, കൊടകര സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമ കേസുകൾ ഉൾപ്പെടെ 7 ക്രിമിനൽ കേസുകളുണ്ട്. ജിന്റോ ആളൂർ, മാള, കൊടകര, ചാലക്കുടി സ്റ്റേഷൻ പരിധികളിലായി മൂന്ന് […] - ["അനുമോദനം, അഭിമുഖം, ആദരണം, സംഗീത സല്ലാപം" ; ശ്രദ്ധേയമായി കഥകളി ക്ലബ്ബിൻ്റെ വേറിട്ട അരങ്ങ്](https://irinjalakudatimes.com/%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%a8%e0%b4%82-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%ae%e0%b5%81%e0%b4%96%e0%b4%82-%e0%b4%86%e0%b4%a6%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8/): ഇരിങ്ങാലക്കുട : ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ  ഒരുക്കിയ അനുമോദനം, അഭിമുഖം, ആദരണം, സംഗീതസല്ലാപം പരിപാടികൾ ഏറെ ശ്രദ്ധേയമായി.   ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസിൻ്റെ വിശിഷ്ടസാന്നിധ്യത്തിൽ നടന്ന അനുമോദന ചടങ്ങിൽ ഡോക്ടറൽ ബിരുദം നേടിയ വി.ആർ. ദിനേശ്, പി.ആർ. ഷഹന, ഒ.എ. ഫെമി എന്നിവരെ അനുമോദിച്ചു.  തുടർന്ന് ”മുക്കുടിപുരത്തെ വിശേഷങ്ങൾ” എന്ന പുസ്തകത്തിൻ്റെ രചയിതാവ് അഡ്വ. രാജേഷ് തമ്പാനുമായി ടി. വേണുഗോപാൽ ‘അഭിമുഖം’ നടത്തി. ക്ലബ്ബ് രക്ഷാധികാരി തോട്ടാപ്പള്ളി വേണുഗോപാലമേനോൻ്റെ വിശിഷ്ടസാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ എക്കണോമിക്സ് ടൈമിന്റെ അവാർഡ് കരസ്ഥമാക്കിയ കോർപ്പറേറ്റ് സംരംഭകനും മാനേജ്മെൻ്റ് ചിന്തകനും ഗ്രന്ഥകർത്താവും സിനിമ നിർമ്മാതാവുമായ ഡോ. അജയകുമാറിനെ ‘ആദരണമുദ്ര’ നൽകി ആദരിച്ചു.  തുടർന്ന് പ്രശസ്ത സംഗീത ദമ്പതികളായ നെടുമ്പള്ളി രാംമോഹനും മീര രാംമോഹനും വിവിധ പാട്ട് വഴക്കങ്ങളെക്കുറിച്ച് അവതരിപ്പിച്ച ‘സംഗീതസല്ലാപം’ പരിപാടി അരങ്ങേറി. ഘനരാഗങ്ങളായ ഭൈരവി, ശങ്കരാഭരണം, കാംബോജി എന്നീ […] - [മാനസഗ്രാമത്തിൽ വഴിവര തീർത്ത് സെന്റ് ജോസഫ്സ് കോളെജിലെ എൻ.എസ്.എസ്. വൊളൻ്റിയർമാർ](https://irinjalakudatimes.com/%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b8%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%b0-%e0%b4%a4%e0%b5%80%e0%b5%bc/): ഇരിങ്ങാലക്കുട : എൻ.എസ്.എസിന്റെ സപ്തദിന സഹവാസക്യാമ്പ്‌ സമൂഹത്തിന് നന്മ പകരുന്ന രീതിയിൽ ഫലപ്രദമാക്കി സെന്റ് ജോസഫ്സ് കോളെജിലെ എൻ.എസ്.എസ്. വൊളൻ്റിയർമാർ മാതൃകയാകുന്നു.  സെന്റ് മേരീസ് ഹൈസ്കൂളും യു.പി. സ്കൂളും സെന്റ് തോമസ് കത്തീഡ്രലും കൂടിച്ചേരുന്ന കുരിശങ്ങാടി റോഡിൽ സീബ്ര ക്രോസ്സ് വരകൾ ഇല്ലാത്തതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ വൊളൻ്റിയർമാർ വഴിവര എന്ന പ്രൊജക്ടിന് രൂപം നൽകുകയായിരുന്നു.  തിരക്കുനിറഞ്ഞ റോഡ് പരിസരമായതു കൊണ്ടുതന്നെ രാത്രി 10 മണിക്ക് ശേഷമുള്ള സമയമാണ് വിദ്യാർഥികൾ വഴിവരയ്ക്കായി ഉപയോഗപ്പെടുത്തിയത്.  മാനസഗ്രാമങ്ങളായ 18, 19 വാർഡുകളിലെ നിവാസികൾക്കായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്‌, സ്ത്രീകളുടെ നൈപുണി പരിശോധനയ്ക്കായി സർവ്വേ, ഗൈനക്കോളജിക്കൽ കാൻസർ പ്രതിരോധ ക്ലാസ്സ്‌, ശുചീകരണ യജ്ഞം തുടങ്ങി വ്യത്യസ്തങ്ങളായ കർമ്മപരിപാടികളാണ് ക്യാമ്പിൽ സംഘടിപ്പിച്ചത്.   എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ വീണ സാനി, ഡോ. എൻ. ഉർസുല, അധ്യാപകരായ ഡി. മഞ്ജു, കെ.ഡി. ധന്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഡിസംബർ 31ന് നടക്കുന്ന ക്യാമ്പിന്റെ സമാപനസമ്മേളനത്തിൽ സബ് കളക്ടർ […] - ["പരിസരം നിർമ്മലം" പദ്ധതിയുമായി കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ](https://irinjalakudatimes.com/%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%b0%e0%b4%82-%e0%b4%a8%e0%b4%bf%e0%b5%bc%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%b2%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af/): ഇരിങ്ങാലക്കുട : കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ട്രേഡ് യൂണിയൻ സംഘടന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി “പരിസരം നിർമ്മലം” എന്ന നവീന ആശയത്തിന് തുടക്കം കുറിക്കുകയാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലുടനീളമുള്ള ഓരോ ടാക്സ് പ്രാക്ടീഷണർമാരും അവരുടെ വീടിനോട് ചേർന്നുള്ള നടപ്പാതകളും റോഡരികും വൃത്തിയാക്കി സൂക്ഷിച്ചുകൊണ്ട് മറ്റുള്ളവർക്കും സമൂഹത്തിനും മാതൃകയാവുകയാണ് “പരിസരം നിർമ്മലം” പദ്ധതിയുടെ ലക്ഷ്യം. വീടിനുമുന്നിൽ ചപ്പുചവറുകളോ കാടോ വളരാതെ സൂക്ഷിക്കുന്നത് കാൽനടയാത്രക്കാർക്കും റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കും ഏറെ ഉപകാരപ്രദമാകും. കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്വത്തിൽ ജനുവരി 1ന് ക്രൈസ്റ്റ് വിദ്യാനികേതൻ പരിസരത്തുള്ള സംസ്ഥാന നിർവാഹക സമിതി അംഗം ഫ്രാൻസൺ മൈക്കിളിന്റെ വസതിയുടെ പരിസരവും റോഡും വൃത്തിയാക്കിയാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. വൈകീട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ കൗൺസിലർ വി.എസ്. അശ്വതി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന സമിതി അംഗം ഫ്രാൻസൺ മൈക്കിൾ, മേഖല പ്രസിഡൻ്റ് കെ.ആർ. മുരളീധരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. - [കാടുപിടിച്ച് റോഡരികുകൾ : 43 വാർഡുകൾക്കുമായി നഗരസഭയ്ക്ക് ആകെയുള്ളത് ഒരേയൊരു പുല്ലുവെട്ടി യന്ത്രം](https://irinjalakudatimes.com/%e0%b4%95%e0%b4%be%e0%b4%9f%e0%b5%81%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%b0%e0%b4%bf%e0%b4%95%e0%b5%81%e0%b4%95%e0%b5%be-43/): ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ പലഭാഗങ്ങളിലും കാടുപിടിച്ച റോഡരികുകൾ യാത്രക്കാർക്ക് ഭീഷണിയാവുകയാണ്. പരാതിയുമായി നഗരസഭയിൽ ചെന്നാലോ അവിടെ 43 വാർഡുകൾക്കുമായി ആകെയുള്ളത് ഒരേയൊരു പുല്ലുവെട്ടി യന്ത്രമാണ്. ഇതോടെ തങ്ങളുടെ യാത്രകൾ ദുരിത പൂർണ്ണമാവുകയാണെന്ന് ഓരോ പ്രദേശത്തെയും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പലയിടത്തും വളവുകളിൽ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ പോലും കഴിയാത്ത വിധം പുല്ലും കാടും വളർന്ന് റോഡിലേക്ക് ചാഞ്ഞ് നിൽക്കുകയാണ്. കാൽനടയാത്രക്കാർക്കും നടന്നു പോകാനും വാഹനങ്ങൾ വരുമ്പോൾ ഒതുങ്ങി നിൽക്കാനും ഇടമില്ല.  യാത്ര അപകടകരമാകുമ്പോൾ ആരോടാണ് പരാതിപ്പെടേണ്ടതെന്ന ആശങ്കയിലാണ് ജനങ്ങൾ. പലപ്പോഴും തങ്ങൾ തന്നെ പണം നൽകി പുറത്തുനിന്ന് ആളെ വെച്ച് പുല്ലുവെട്ടിക്കുകയാണ് പതിവെന്ന് മുൻപത്തെ കൗൺസിലർമാരും ചൂണ്ടിക്കാട്ടുന്നു. അപകടങ്ങൾക്ക് കാത്തു നിൽക്കാതെ പ്രശ്നത്തിന് എത്രയും വേഗം ശാശ്വത പരിഹാരം കണ്ടെത്തണമെന്നും അപകടകരമായ വളർന്നുനിൽക്കുന്ന റോഡരികുകളിലെ പുല്ലും കാടും വെട്ടി നീക്കി യാത്രകൾ സുഗമവും സുരക്ഷിതവുമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. - [അന്നമനട പഞ്ചായത്തിലെ സിപിഎം - സിപിഐ നിലപാടുകളോടുള്ള പ്രതിഷേധം : സിപിഐ വിട്ട് നിരവധി പേർ സിഎംപിയിലേക്ക്](https://irinjalakudatimes.com/%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%ae%e0%b4%a8%e0%b4%9f-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%bf%e0%b4%aa/): ഇരിങ്ങാലക്കുട : അന്നമനട പഞ്ചായത്തിൽ ഉണ്ടായിരുന്ന സിപിഎം നേതൃത്വത്തിലുള്ള ഇടതുഭരണത്തിലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ ശബ്ദമുയർത്തിയപ്പോൾ അതിൻ്റെ പേരിൽ സിപിഎം സമ്മർദ്ദത്തിന് വഴങ്ങി തങ്ങളുടെ നേരെ അച്ചടക്ക നടപടി സ്വീകരിച്ച് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തി മാർക്സിസ്റ്റ് പാർട്ടിക്ക് അടിമപ്പണി ചെയ്യുന്ന നിലപാടാണ് സിപിഐ സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി താൻ ഉൾപ്പെടെ നിരവധിപേർ സിപിഐയിൽ നിന്ന് രാജി വെച്ച് സിഎംപിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായി സിപിഐ മാള മണ്ഡലം കമ്മിറ്റി മെമ്പറും കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമായി സിപിഐയുടെ മാള മേഖലയിലെ പ്രവർത്തകനും വിവിധ വർഗ്ഗ- ബഹുജന സംഘടനാ ഭാരവാഹിയുമായിരുന്ന ഇ.കെ. അനിലൻ പത്രസമ്മേളനത്തിൽ അറിയിച്ചു.  അന്നമനട ലോക്കൽ കമ്മിറ്റി മെമ്പർമാരും ബ്രാഞ്ച് സെക്രട്ടറിമാരും വർഗ്ഗ – ബഹുജന സംഘടനാ പ്രവർത്തകരുമായ നിരവധി പേർ സിപിഐയോടു വിട പറഞ്ഞ് സിഎംപിയുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.  മാർക്സിസത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിച്ച് സ്വന്തം വ്യക്തിത്വം നിലനിർത്തുന്ന ഒരു കമ്മ്യൂണിസ്റ്റായി കേരളത്തിൽ നിലകൊള്ളുന്ന പാർട്ടിയാണെന്ന് ബോധ്യമായതിനാലാണ് […] - [വർണ്ണക്കുട ; പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്‌കാരം ടൊവിനോ തോമസിന് സമ്മാനിച്ചു](https://irinjalakudatimes.com/%e0%b4%b5%e0%b5%bc%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a5%e0%b4%ae-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b8%e0%b5%86/): ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവമായ വർണ്ണക്കുടയുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്‌കാരം ടൊവിനോ തോമസിന് മന്ത്രി ഡോ. ആർ. ബിന്ദു സമ്മാനിച്ചു.  50000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരമാണ് സമ്മാനിച്ചത്. ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. മുൻ എംപി സാവിത്രി ലക്ഷ്മണൻ അനുമോദന പത്രം വായിച്ചു.  ജൂനിയർ ഇന്നസെന്റ് ആശംസകൾ അർപ്പിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ അഡ്വ. പി. മണികണ്ഠൻ നന്ദിയും പറഞ്ഞു. അശോകൻ ചെരുവിൽ, പി.കെ. ഭരതൻ മാസ്റ്റർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. - [വിദ്യാർഥി ശാക്തീകരണ പരിപാടി](https://irinjalakudatimes.com/%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b5%bc%e0%b4%a5%e0%b4%bf-%e0%b4%b6%e0%b4%be%e0%b4%95%e0%b5%8d%e0%b4%a4%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa/): ഇരിങ്ങാലക്കുട : കോണത്തുകുന്ന് മഞ്ഞുകുളങ്ങര ക്ഷേത്രം ഹാളിൽ ജനുവരി 3ന് വിദ്യാർഥി ശാക്തീകരണ പരിപാടി സംഘടിപ്പിക്കും. വിദ്യാർഥികളുടെ മാനസിക സമ്മർദ്ദം, ജീവിതശൈലി, കുടുംബ ബന്ധങ്ങൾ എന്നീ മേഖലകളിൽ കൗൺസിലിംഗ് നടത്തി 24 വർഷത്തെ പ്രവർത്തിപരിചയമുള്ള സന്തോഷ് ബാബു ക്ലാസ് നയിക്കും. ക്ലാസിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 9544731195, 7907561692 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. - [നഗരസഭാ ചെയർമാനും വൈസ് ചെയർപേഴ്സനും സ്വീകരണം നൽകി ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്](https://irinjalakudatimes.com/%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%9a%e0%b5%86%e0%b4%af%e0%b5%bc%e0%b4%ae%e0%b4%be%e0%b4%a8%e0%b5%81%e0%b4%82-%e0%b4%b5%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%9a%e0%b5%86/): ഇരിങ്ങാലക്കുട : നഗരസഭ ചെയർമാൻ എം.പി. ജാക്സണും വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജനും ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകർ സ്വീകരണം നൽകി. 3 മാസത്തിനുള്ളിൽ ഇരിങ്ങാലക്കുടയിലെ മുഴുവൻ തെരുവ് നായ്ക്കളെയും ഷെർട്ടറിനുള്ളിലാക്കുമെന്ന് എം.പി. ജാക്സൺ സ്വീകരണവേളയിൽ പ്രഖ്യാപിച്ചു. അടുത്ത ഒരു മാസത്തിനുള്ളിൽ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഭിക്കുന്ന ഫണ്ടുകൾ എല്ലാ വാർഡുകളിലേക്കും പങ്കിട്ടു കൊടുക്കുന്നതിനു പകരം മുൻഗണനാക്രമം അനുസരിച്ച് ഓരോ പദ്ധതികളും ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നും ഈ കൗൺസിലിനെ ഓർത്ത് ആർക്കും തലകുനിക്കേണ്ട അവസ്ഥ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെയർമാൻ്റെ വികസന നയങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി കൂടെ ഉണ്ടാകുമെന്ന് വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ പറഞ്ഞു. ക്ലബ് പ്രസിഡൻ്റ് ഷോബി കെ. പോൾ അധ്യക്ഷത വഹിച്ചു. വി.ആർ. സുകുമാരൻ, ടി.ജി. സിബിൻ, കെ.കെ. ചന്ദ്രൻ, രാജീവ് മുല്ലപ്പിള്ളി, കെ.എ. റിയാസുദ്ദീൻ, നവീൻ ഭഗീരഥൻ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി അഞ്ചുമോൻ വെള്ളാനിക്കാരൻ സ്വാഗതവും ട്രഷറർ സി.കെ. രാഗേഷ് നന്ദിയും […] - [സുകുമാർ അഴീക്കോട് ജന്മശതാബ്ദി മലയാളം പ്രസംഗ മത്സരം ; ഹൃദിക ധനഞ്ജയന് ഒന്നാം സ്ഥാനം](https://irinjalakudatimes.com/%e0%b4%b8%e0%b5%81%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b5%bc-%e0%b4%85%e0%b4%b4%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%b6-2/): തൃശൂർ : സുകുമാർ അഴീക്കോട് ജന്മശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി സുകുമാർ അഴീക്കോട് സ്മാരക സമിതി സംഘടിപ്പിച്ച അഴീക്കോട് സ്മാരക മലയാളം പ്രസംഗമത്സരത്തിൽ ഹൃദിക ധനഞ്ജയൻ ഒന്നാം സ്ഥാനവും അഡ്വ. സോജൻ ജോബ് രണ്ടാം സ്ഥാനവും, ആൻജനോ മാത്യൂസ്, ടി. അഖില എന്നിവർ മൂന്നാം സ്ഥാനവും നേടി. യഥാക്രമം 5000, 3000, 2000 രൂപയും സർട്ടിഫിക്കറ്റും അഴീക്കോടിന്റെ ‘തത്ത്വമസി’ ഗ്രന്ഥവുമാണ് സമ്മാനം. പ്രോത്സാഹന സമ്മാനത്തിന് അർഹരായ എം.കെ. സോമൻ, പ്രൊഫ. ടി.പി. സുധാകരൻ, പി.കെ. ജിനൻ, കരിം പന്നിത്തടം, എം.കെ. സുനീൽ, സി.വി. നിവേദ്യ എന്നിവർക്ക് സർട്ടിഫിക്കറ്റും ‘തത്ത്വമസി’യും സമ്മാനമായി നൽകും. സമ്മാനങ്ങൾ ജനുവരി 24ലെ അഴീക്കോട് ഓർമ്മദിന പരിപാടിയിൽ സമർപ്പിക്കും. തൃശൂർ പ്രസ് ക്ലബ് ഹാളിൽ നടന്ന പ്രസംഗ മത്സരം തൃശൂരിന്റെ മുൻമേയർ കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്മാരക സമിതി ചെയർമാൻ രാജൻ തലോർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനിൽ കൈതവളപ്പിൽ, ട്രഷറർ കെ. വിജയരാഘവൻ, മുൻ വർഷ മത്സരങ്ങളിൽ ഒന്നാമതായി […] - [അവിട്ടത്തൂർ വാരിയം കുടുംബ സംഗമം](https://irinjalakudatimes.com/%e0%b4%85%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b5%bc-%e0%b4%b5%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82/): അവിട്ടത്തൂർ : അവിട്ടത്തൂർ വാരിയം തറവാടിൻ്റെ 125-ാം വാർഷികവും കുടുംബസംഗമവും അവിട്ടത്തൂർ വാരിയത്ത് വിവിധ പരിപാടികളോടെ നടന്നു. മുതിർന്ന അംഗം എ. രാമവാര്യർ ഭദ്രദീപം തെളിയിച്ചു. ഡോ. കെ.ആർ. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എ. ശങ്കരൻകുട്ടി വാര്യർ അധ്യക്ഷത വഹിച്ചു. എ.എസ്. മാധവൻ 80 വയസ്സ് കഴിഞ്ഞ കുടുംബാംഗങ്ങളെ ആദരിച്ചു. ടി. വിജയൻ വാര്യർ, വി.വി. ഗിരീശൻ, ഉഷദാസ്, എ.സി. സുരേഷ്, എ.എസ്. സതീശൻ, എ. അജിത്ത് കുമാർ, എ. ജയചന്ദ്രൻ, എ. അച്യുതൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു. എസ്. ശ്രീഹരി, അനീഷ് എസ്. ദാസ്, ഇ.കെ. വിഷ്ണുദാസ്, അരുൺ വാര്യർ, വി.വി. ശ്രീല, ഡോ. എ.വി. രാജേഷ് എന്നിവർ നേതൃത്വം നൽകി. - [അതുല്‍ നറുകരയുടെ ഫോക്ക് ഗ്രാഫർ ലൈവും പുഷ്പാവതിയുടെ ‘നീലനിലാ ഗാനസന്ധ്യ’യും ചേർന്ന് സംഗീതമയമായി വർണ്ണക്കുടയുടെ മൂന്നാം സായാഹ്നം](https://irinjalakudatimes.com/%e0%b4%85%e0%b4%a4%e0%b5%81%e0%b4%b2%e0%b5%8d-%e0%b4%a8%e0%b4%b1%e0%b5%81%e0%b4%95%e0%b4%b0%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ab%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d/): ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്‌കാരികോത്സവം വർണ്ണക്കുടയുടെ മൂന്നാം ദിവസംപൊറത്തിശ്ശേരി നാട്യക്ഷേത്ര അവതരിപ്പിച്ച വീരനാട്യം, എച്ച്.ഡി.പി. സമാജം ഹയർ സെക്കൻ്ററി സ്‌കൂൾ, എടതിരിഞ്ഞി അവതരിപ്പിച്ച ചവിട്ടുനാട‌കം,ഭരത് വിദ്വത് മണ്‌ഡൽ അവതരിപ്പിച്ച ഭരതനാട്യം,ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്‌കൂൾ, ഇരിങ്ങാലക്കുട അവതരിപ്പിച്ച മാർഗ്ഗംകളി, എജെ കൊറിയോഗ്രാഫേഴ്‌സ്, ഇരിങ്ങാലക്കുടയുടെ ഡാൻസ് ഷോകേസ് എന്നിവ കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി. തുടർന്ന് പ്രശസ്ത പിന്നണി ഗായിക പുഷ്‌പാവതിയും സംഘവും അവതരിപ്പിച്ച നീലനിലാ’ ഗാനസന്ധ്യയും ഗായകനും ഫോക്ഗ്രാഫറുമായഅതുൽ നറുകരയും സംഘവും അവതരിപ്പിച്ച ഫോക്ക്ഗ്രാഫർ ലൈവും അരങ്ങേറി. വർണ്ണക്കുടയുടെ നാലാം ദിവസമായ തിങ്കളാഴ്ച തിരുവാതിരക്കളി, മലപ്പുലയാട്ടം, ഇരുളനൃത്തം, ശരണ്യ സഹസ്ര അവതരിപ്പിക്കുന്ന കഥക്, വെസ്റ്റ് ബംഗാളിൽ നിന്നുള്ള പുരുളിയ ചാവ് നാടോടി നൃത്തവും ഷഹബാസ് അമാൻ്റെ ഗസൽ സന്ധ്യയും അരങ്ങേറുമെന്ന് വർണ്ണക്കുടയുടെ ചെയർമാനും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. ആർ. ബിന്ദു അറിയിച്ചു. - [പ്രമേഹനിര്‍ണയ - നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു](https://irinjalakudatimes.com/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%87%e0%b4%b9%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e0%b4%a3%e0%b4%af-%e0%b4%a8%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b4%b0%e0%b4%bf/): ഇരിങ്ങാലക്കുട : പി.എല്‍. തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി പി.എല്‍. തോമന്‍ മെമ്മോറിയല്‍ ക്ലിനിക്കില്‍ പ്രമേഹ നിര്‍ണയ – നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അഡ്വ. എം.എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. പ്രദീപ്, ട്രഷറര്‍ ജെയ്സന്‍ മൂഞ്ഞേലി, ശിവന്‍ നെന്മാറ എന്നിവര്‍ പങ്കെടുത്തു. - [കൗൺസിലർ എം.എസ്. ദാസന് സ്വീകരണം നൽകി](https://irinjalakudatimes.com/%e0%b4%95%e0%b5%97%e0%b5%ba%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%bc-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%a6%e0%b4%be%e0%b4%b8%e0%b4%a8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%80/): ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എക്സിക്യൂട്ടീവ് മെമ്പർ എം.എസ്. ദാസന് സൊസൈറ്റി പ്രവർത്തകർ സ്വീകരണം നൽകി. റോട്ടറി മിനി എസി ഹാളിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡൻ്റ് മനീഷ് അരീക്കാട്ട് അധ്യക്ഷത വഹിച്ചു. സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതൻമാസ്റ്റർ എം.എസ്. ദാസനെ ആദരിച്ചു. സെക്രട്ടറി നവീൻ ഭഗീരഥൻ, ജോയിൻ്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, ട്രഷറർ രാജീവ് മുല്ലപ്പിള്ളി, എക്സിക്യൂട്ടീവ് അംഗങ്ങളായ എം.ആർ. സനോജ്, രാധാകൃഷ്ണൻ വെട്ടത്ത്, വർധനൻ പുളിക്കൽ, സുരേഷ് കോവിലകം തുടങ്ങിയവർ പ്രസംഗിച്ചു. 1988ലെ വിജയത്തിന് ശേഷം 37 വർഷങ്ങൾക്ക് ശേഷമാണ് വാർഡ് നമ്പർ 16 മഠത്തിക്കരയിൽ നിന്നും എം.എസ്. ദാസൻ നഗരസഭ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. - [ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണം ; രൂപത കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു](https://irinjalakudatimes.com/%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b5%be%e0%b4%95%e0%b5%8d%e0%b4%95/): ഇരിങ്ങാലക്കുട : രാജ്യത്തിന്റെ വിവിധ മേഖലകളിൽ ക്രിസ്തുമസ് കരോളിനും ആഘോഷങ്ങൾക്കും ആരാധനാലയങ്ങൾക്കും ക്രൈസ്തവർക്ക് നേരെയും നടക്കുന്ന അക്രമങ്ങളിൽ ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കുന്നതിനും മതം പ്രചരിപ്പിക്കുന്നതിനുമുള്ള അധികാരവും അവകാശവും ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ഉറപ്പ് നൽകുമ്പോൾ അതിനെ ലംഘിക്കുന്ന രീതിയിലുള്ള ഇത്തരം ആക്രമണങ്ങൾക്കെതിരെ പൊതുസമൂഹം ഉണരണമെന്നും കേന്ദ്രസർക്കാർ ഈ അക്രമികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. യോഗത്തിൽ രൂപത കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ഡേവിസ് ഊക്കൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ലിജു മഞ്ഞപ്രക്കാരൻ, സെക്രട്ടറി ഡേവിസ് തുളുവത്ത്, ട്രഷറർ ആന്റണി തൊമ്മാന, വൈസ് പ്രസിഡന്റുമാരായ ജോസഫ് തെക്കൂടൻ, സി.ആർ. പോൾ, റിന ഫ്രാൻസിസ്, ഡേവിസ് തെക്കിനിയത്ത്, പി.ആർ.ഒ. ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗിച്ചു. - [രംഗകലാ കോൺഫറൻസ് ഇരിങ്ങാലക്കുടയിൽ ; ലോഗോ പ്രകാശിതമായി](https://irinjalakudatimes.com/%e0%b4%b0%e0%b4%82%e0%b4%97%e0%b4%95%e0%b4%b2%e0%b4%be-%e0%b4%95%e0%b5%8b%e0%b5%ba%e0%b4%ab%e0%b4%b1%e0%b5%bb%e0%b4%b8%e0%b5%8d-%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2/): ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നടക്കുന്ന രംഗകല കോൺഫറൻസിന്റെ ലോഗോ പ്രകാശനം പ്രശസ്ത കുച്ചിപ്പുടി നർത്തകി ശ്രീലക്ഷ്മി ഗോവർദ്ധനൻ നിർവഹിച്ചു. ഇരിങ്ങാലക്കുടയിലെ പ്രമുഖ സാംസ്കാരിക സ്ഥാപനമായ ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് രംഗകലാ കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ഭാരതീയ കലാരൂപങ്ങളെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനുമായി ഇരിങ്ങാലക്കുടയിൽ വർഷംതോറും സംഘടിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് കോൺഫറൻസ് ഒരുക്കുന്നത്. ശാസ്ത്രീയ കലാരൂപങ്ങളിലെ അക്കാദമിക് ഗവേഷണവും പ്രകടനവും തമ്മിലുള്ള അന്തരത്തിൻ്റെ ദൂരം കുറയ്ക്കുക എന്നതാണ് ഈ വാർഷിക പരിപാടിയിലൂടെ സംഘാടകർ വിഭാവനം ചെയ്യുന്നത്. രംഗകല കോൺഫറൻസിന്റെ പ്രഥമ പതിപ്പ് 2026 ജനുവരി 24 മുതൽ 26 വരെ ക്രൈസ്റ്റ് കോളെജ് ഓഡിറ്റോറിയത്തിൽ അരങ്ങേറും. ഭാരതീയ നാട്യശാസ്ത്രം യുനെസ്കോയുടെ ‘മെമ്മറി ഓഫ് ദി വേൾഡ്’ പട്ടികയിൽ ഉൾപ്പെട്ടതിന്റെ ആദരസൂചകമായ ആഘോഷമാണ് ഈ വർഷത്തെ രംഗകല കോൺഫറൻസിൻ്റെ ആശയം കേന്ദ്രീകരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി ഒരുക്കുന്ന പരിപാടിയിൽ ഭാരതത്തിൽ നിന്നുള്ള പ്രമുഖരായ കലാകാരന്മാരും ഗവേഷകരും പങ്കെടുക്കും. കലാസ്വാദകർക്കായി ക്ലാസിക്കൽ പാരമ്പര്യങ്ങളെ ആസ്പദമാക്കി […] - [ടി.ജി. ശങ്കരനാരായണൻ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്](https://irinjalakudatimes.com/%e0%b4%9f%e0%b4%bf-%e0%b4%9c%e0%b4%bf-%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a8%e0%b4%be%e0%b4%b0%e0%b4%be%e0%b4%af%e0%b4%a3%e0%b5%bb-%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d/): ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി ടി.ജി. ശങ്കരനാരായണൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കാട്ടൂർ ഡിവിഷൻ മെമ്പർ എം.ബി. പവിത്രൻ പാറേക്കാട്ടുകരയാണ് ടി.ജി. ശങ്കരനാരായണൻ്റെ പേര് നിർദ്ദേശിച്ചത്. തൊട്ടിപ്പാൾ ഡിവിഷനിൽ നിന്നുള്ള നിമിഷ ശ്രീനിവാസൻ പിന്താങ്ങി. ജെഫ്ഹർ സാദിഖ് ആയിരുന്നു വരണാധികാരി.രണ്ടാം തവണയാണ് ടി.ജി. ശങ്കരനാരായണൻ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുന്നത്. - [പടിയൂരിനെ കരുത്തോടെനയിക്കാൻ കെ.പി. കണ്ണൻ](https://irinjalakudatimes.com/%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86%e0%b4%a8%e0%b4%af%e0%b4%bf%e0%b4%95/): ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്ത് പ്രസിഡൻ്റായി കെ.പി. കണ്ണനെ തെരഞ്ഞെടുത്തു. എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐയെ പ്രതിനിധീകരിച്ച് 4-ാം വാർഡിലാണ് കണ്ണൻ ജനവിധി തേടിയത്. വിദ്യാർത്ഥി യുവജനപ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. വിദ്യാർത്ഥി – യുവജന സംഘടനകളുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിപിഐ പടിയൂർ നോർത്ത് ലോക്കൽ അസിസ്റ്റൻ്റ് സെക്രട്ടറിയാണ്. 2015ൽ നാലാം വാർഡിനെ പ്രതിനിധീകരിച്ച് വിജയിച്ച് ആരോഗ്യ വിദ്യഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി ചുമതല വഹിച്ചിട്ടുണ്ട്. കാർഷിക- കാർഷികേതര രംഗത്തെ നിറസാന്നിധ്യമാണ് കണ്ണൻ. - [നിര്യാതനായി](https://irinjalakudatimes.com/%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%a4%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-85/): ഹർഷൻ ഇരിങ്ങാലക്കുട : പഴയ പൂമംഗലം പഞ്ചായത്ത് ഓഫീസിന് സമീപം അണ്ടിക്കോട്ട് ദാമോദരൻ മകൻ ഹർഷൻ (69) നിര്യാതനായി. സംസ്കാരം ശനിയാഴ്ച (ഡിസംബർ 27) വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : സുനിത മക്കൾ : ശരത്, ശിതിൻ - [ഗോൾകീപ്പർ അൽക്കേഷ് രാജിന് എഐവൈഎഫിൻ്റെ ആദരം](https://irinjalakudatimes.com/%e0%b4%97%e0%b5%8b%e0%b5%be%e0%b4%95%e0%b5%80%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%bc-%e0%b4%85%e0%b5%bd%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b7%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%a8/): ഇരിങ്ങാലക്കുട : കായിക ഭൂപടത്തിൽ എടതിരിഞ്ഞിയുടെ പേര് വജ്രശോഭയോടെ എഴുതി ചേർത്ത അൽക്കേഷ് രാജിനെ ആദരിച്ച് എഐവൈഎഫ്. കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ കേരളത്തിൻ്റെ ഗോൾ വല കാത്ത് കേരളത്തിന് കിരീടം നേടിയെടുക്കാനും കഴിഞ്ഞ ദിവസം അവസാനിച്ച സുപ്പർ ലീഗ് കേരളയിൽ താൻ പ്രതിനിധീകരിക്കുന്ന കണ്ണൂർ ടീമിന് കിരീടം നേടി കൊടുക്കാനും സാധിച്ചത് അൽക്കേഷിൻ്റെ കരിയറിലെ സുവർണനിമിഷങ്ങളാണ്. എടതിരിഞ്ഞി കാക്കാത്തിരുത്തി സ്വദേശി വിജയരാജൻ്റെയും ഓമനയുടെയും മകനായ അൽക്കേഷ് രാജ് സാധാരണ കുടുംബ സാഹചര്യങ്ങളിൽ നിന്ന് കളിച്ചു വളർന്ന് നിരന്തര പരിശ്രമവും കഠിനാദ്ധ്വാനവും കൊണ്ടാണ് ഫുട്ബോളിലെ തൻ്റെ ഇഷ്‌ട മേഖലയിൽ വിജയം കൈവരിച്ചത്. തൻ്റെ നാട്ടിലെ വളർന്ന് വരുന്ന കായിക പ്രതിഭകളെ പിന്തുണ കൊടുത്ത് പ്രോത്സാഹിപ്പിക്കാനും അൽക്കേഷ് മനസ് കാണിക്കാറുള്ളത് കായികതാരമെന്ന നിലയിൽ അൽക്കേഷിൻ്റെ ആത്മാർഥതയുടെ പ്രതികമായാണ് നോക്കിക്കാണുന്നത് എന്നും കൂടുതൽ ഉയരങ്ങളിലേക്ക് വിജയ പതാക പാറിച്ച് അൽക്കേഷിൻ്റെ കായിക ജീവിതം മഹനീയമാകട്ടെ എന്നും എഐവൈഎഫ് എടതിരിഞ്ഞി മേഖല ഭാരവാഹികൾ പറഞ്ഞു. മേഖല കമ്മിറ്റിയുടെ […] - [നേത്ര പരിശോധന - തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു](https://irinjalakudatimes.com/%e0%b4%a8%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%b0-%e0%b4%b6%e0%b4%b8%e0%b5%8d%e0%b4%a4/): ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യ വിഭാഗവും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും കൊച്ചി ഐ ഫൗണ്ടേഷനും സംയുക്തമായി സൗജന്യ നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജയൻ തറയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് കോർഡിനേറ്ററും സാമൂഹ്യപ്രവർത്തകനുമായ ജോൺസൺ കോലങ്കണ്ണി, ഐ ഫൗണ്ടേഷൻ കോർഡിനേറ്റർ ശിവൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഇരിങ്ങാലക്കുട വാനപ്രസ്ഥാശ്രമം സെക്രട്ടറി ഹരികുമാർ തളിയക്കാട്ടിൽ സ്വാഗതവും, ക്യാമ്പ് കോർഡിനേറ്റർ രാജിലക്ഷ്മി സുരേഷ് ബാബു നന്ദിയും പറഞ്ഞു. സേവാഭാരതി സെക്രട്ടറി സായി റാം, വാനപ്രസ്ഥാശ്രമം പ്രസിഡൻ്റ് ഗോപിനാഥ് പീടികപറമ്പിൽ, മെഡിക്കൽ കോർഡിനേറ്റർ ജഗദീഷ് പണിക്കവീട്ടിൽ, മെഡിസെല്‍ പ്രസിഡന്റ് മിനി സുരേഷ്, വിദ്യാഭ്യാസ സമിതി കൺവീനർ കല കൃഷ്ണകുമാർ, ജ്യോതി ഹരീന്ദ്രനാഥ്, കവിത ലീലാധരൻ, സൗമ്യ സംഗീത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. - [ഭാരതീയ വിദ്യാഭവനിൽ ക്രിസ്തുമസ് ആഘോഷിച്ചു](https://irinjalakudatimes.com/%e0%b4%ad%e0%b4%be%e0%b4%b0%e0%b4%a4%e0%b5%80%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b4%b5%e0%b4%a8%e0%b4%bf%e0%b5%bd-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8/): ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ക്രിസ്തുമസ് ആഘോഷം വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജ് ദർശന കൗൺസലിങ് സെന്റർ ഡയറക്ടർ സിസ്റ്റർ എയ്ഞ്ചലിൻ ഉദ്ഘാടനം നിർവഹിച്ചു. മുൻ ചെയർമാൻ സി. സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ചെയർമാൻ ടി.എ. നായർ, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, വൈസ് ചെയർമാൻ ടി.പി. വിവേകാനന്ദൻ, സെക്രട്ടറി വി. രാജൻ, ട്രഷറർ സുബ്രഹ്മണ്യൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ശോഭ ശിവാനന്ദരാജൻ, ബി. ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ എന്നിവർ പങ്കെടുത്തു. തുടർന്ന് ക്രിസ്തുമസ് കരോൾ, ക്രിസ്തുമസ് നൃത്തങ്ങൾ തുടങ്ങിയ പരിപാടികൾ അരങ്ങേറി. പുൽക്കൂട് നിർമ്മാണ മത്സരവും ഉണ്ടായിരുന്നു. ക്രിസ്തുമസ് കാർഡ് നിർമ്മാണ മത്സരം, കളറിങ് മത്സരം തുടങ്ങിയവ ക്രിസ്തുമസ് ആഘോഷത്തിന് മുന്നോടിയായി നടന്നിരുന്നു. ഇംഗ്ലീഷ് വിഭാഗം അധ്യാപകർ പരിപാടികൾ ഏകോപിപ്പിച്ചു. - [5-ാമത് മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ കരോൾ ഗാനമത്സരം സംഘടിപ്പിച്ചു](https://irinjalakudatimes.com/5-%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%be%e0%b5%bc-%e0%b4%9c%e0%b5%86%e0%b4%af%e0%b4%bf%e0%b4%82%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%b4%e0%b4%af%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1/): കരുവന്നൂർ സെൻ്റ് മേരീസ് പള്ളിയിലെ കത്തോലിക്ക കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ കരോൾഗാന മത്സരം ക്ലോറിയ സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം സെൻ്റ് പോൾ യൂണിറ്റും, രണ്ടാം സ്ഥാനം സെൻ്റ് മേരീസ്‌ യൂണിറ്റും, മൂന്നാം സ്ഥാനം സെൻ്റ് ആൻ്റണീസ് യൂണിറ്റും കരസ്ഥമാക്കി. വിജയികൾക്ക് പ്രസിദ്ധ സംഗീത സംവിധായകനും ഗായകനുമായ ഷിബു ആൻ്റണി കാഷ് അവാർഡുകൾ വിതരണം ചെയ്തു. മറ്റു ടീമുകൾക്കെല്ലാം പ്രോത്സാഹന സമ്മാനങ്ങളും സമ്മാനിച്ചു. ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ ക്രിസ്തുമസ് സന്ദേശം നൽകി. ചടങ്ങിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് ജോസഫ് തെക്കൂടൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ. ഡേവിസ് കല്ലിങ്ങൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി റാഫേൽ പെരുമ്പുള്ളി, വൈസ് പ്രസിഡൻ്റ് ഷാബു വിതയത്തിൽ, കൺവീനർ ജോയ് മാടാനി, ജോ. കൺവീനർ ജോർജ്ജ് കാഞ്ഞിരക്കാടൻ എന്നിവർ പ്രസംഗിച്ചു. - [തിരുത്തിപ്പറമ്പിൽ വയോധികനെ ആക്രമിച്ച കേസിൽ സ്റ്റേഷൻ റൗഡി മധു പിടിയിൽ](https://irinjalakudatimes.com/%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b5%bd-%e0%b4%b5%e0%b4%af%e0%b5%8b%e0%b4%a7%e0%b4%bf/): ഇരിങ്ങാലക്കുട : ക്രിസ്തുമസ് രാത്രി 7.30ഓടെ തിരുത്തിപ്പറമ്പ് സ്വദേശി തച്ചനാടൻ വീട്ടിൽ ചന്ദ്രൻ (62) എന്നയാളെ മുൻ വൈരാഗ്യത്താൽ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമായ തിരുത്തിപ്പറമ്പ് സ്വദേശി തച്ചനാടൻ വീട്ടിൽ മധു (49) എന്നയാളെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ചന്ദ്രന്റെ ചേട്ടന്റെ മകനാണ് മധു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. മധു ചാലക്കുടി സ്റ്റേഷൻ പരിധിയിൽ രണ്ട് വധശ്രമക്കേസിലും, വീടു കയറി ആക്രമണം നടത്തിയ മൂന്ന് കേസുകളിലും ഉൾപ്പെടെ ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ആളൂർ സ്റ്റേഷൻ എസ്ഐ ബെന്നി, ജിഎസ്ഐ പ്രസന്നകുമാർ, ജിഎഎസ്ഐ രജീഷ്, സിപിഒമാരായ ആഷിഖ്, വൈശാഖ്, അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. - [പ്രമേഹ നിർണ്ണയ - നേത്ര പരിശോധന ക്യാമ്പ് 28ന്](https://irinjalakudatimes.com/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%87%e0%b4%b9-%e0%b4%a8%e0%b4%bf%e0%b5%bc%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%af-%e0%b4%a8%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b4%b0%e0%b4%bf-2/): ഇരിങ്ങാലക്കുട : പി.എൽ. തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്, കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണൽ, ഐ ഫൗണ്ടേഷൻ ആശുപത്രി എന്നിവർ സംയുക്തമായി പി.എൽ. തോമാൻ മെമ്മോറിയൽ ക്ലിനിക്കിൽ ഡിസംബർ 28ന് പ്രമേഹം നിർണയ – നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കും. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അഡ്വ. എം.എസ്. പ്രദീപ്, ട്രഷറർ ജെയ്സൺ മൂഞ്ഞേലി, ഹോസ്പിറ്റൽ കോർഡിനേറ്റർ ശിവൻ നെന്മാറ എന്നിവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9446540890, 9539343242 എന്നീ നമ്പറികളിൽ ബന്ധപ്പെടാവുന്നതാണ്. - [ആഘോഷത്തിരയിളക്കി കരോള്‍ സംഘങ്ങള്‍ ; നഗരം കീഴടക്കി പാപ്പാമാരും മാലാഖമാരും](https://irinjalakudatimes.com/%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%95%e0%b4%b0%e0%b5%8b%e0%b4%b3%e0%b5%8d/): ഇരിങ്ങാലക്കുട : ചുവപ്പന്‍ കുപ്പായമണിഞ്ഞ പാപ്പാക്കൂട്ടവും മഞ്ഞിന്റെ നിറമുള്ള ചിറകും തൂവെള്ള വസ്ത്രവുമണിഞ്ഞ മാലാഖമാരും നൃത്തച്ചുവടുകളുമായി ഇരിങ്ങാലക്കുടയുടെ നഗരവീഥികൾ കീഴടക്കി. മണ്ണില്‍ വിരിഞ്ഞ നക്ഷത്രങ്ങളെ സാക്ഷിയാക്കി നഗരവീഥിയില്‍ കരോള്‍ ഗാനത്തിനൊപ്പം നിശ്ചലദൃശ്യത്തിന്റെ അകമ്പടിയോടെ പാപ്പാമാരും മാലാഖമാരും ചുവടുവെച്ച് നീങ്ങിയപ്പോള്‍ ആഹ്ലാദത്തോടെ ജനം വരവേറ്റു. കത്തീഡ്രല്‍ പ്രൊഫഷണല്‍ സി.എല്‍.സി., സീനിയര്‍ സി.എല്‍.സിയുമായി സംഘടിപ്പിച്ച മെഗാ ഹൈടെക് ക്രിസ്മസ് കരോള്‍ മത്സര ഘോഷയാത്രയിലാണ് പാപ്പാകൂട്ടവും മാലാഖവൃന്ദവും ആട്ടിടയന്മാരും അണിനിരന്നത്. യേശുവിന്റെ കാലഘട്ടത്തിലെ വേഷവിതാനങ്ങളില്‍ പ്രത്യക്ഷപ്പെട്ട കഥാപാത്രങ്ങള്‍ കുട്ടികളില്‍ മാത്രമല്ല വലിയവരിലും ഏറെ കൗതുകമുണര്‍ത്തി. മാതാവിനും യൗസേപ്പിതാവിനും പുറമേ ആട്ടിടയന്മാരും പൂജരാജാക്കന്മാരുമുള്‍പ്പെടെയുള്ളവരുടെ പുരാതന വേഷധാരണം കരോളിനെ വേറിട്ടതാക്കി. ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ പരിസരത്തു വെച്ച് കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ കരോൾ മത്സരം ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണം നടത്തി. കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. ആന്റണി നമ്പളം അധ്യക്ഷത വഹിച്ചു. കെ.എല്‍.എഫ്. നിര്‍മല്‍ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ […] - [വർണ്ണവും വെളിച്ചവും വിരിയിക്കുന്ന ആഘോഷമാണ് വർണ്ണക്കുട : നോവലിസ്റ്റ് ആനന്ദ്](https://irinjalakudatimes.com/%e0%b4%b5%e0%b5%bc%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%bf/): ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്‌കാരികോത്സവമായ “വർണ്ണക്കുട”യ്ക്ക് ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിൽ പ്രൗഢഗംഭീരമായ തുടക്കം. വർണ്ണവും വെളിച്ചവും വിരിയിക്കുന്ന ആഘോഷമാണ് വർണ്ണക്കുട എന്ന് പ്രശസ്ത നോവലിസ്റ്റ് ആനന്ദ് പറഞ്ഞു. ഇരിങ്ങാലക്കുടയുടെ ദേശീയ- നൃത്ത- സംഗീതോത്സവമായ വർണ്ണക്കുടയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർപേഴ്സനും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. പദ്മശ്രീ പെരുവനം കുട്ടൻ മാരാർ മുഖ്യാതിഥിയായി. ചടങ്ങിൽ പി. ജയചന്ദ്രൻ പുരസ്കാരം ഗായകൻ ഹരിശങ്കറിനും നാടിൻ്റെ സ്നേഹാദരം എഴുത്തുകാരൻ ആനന്ദിനും സമർപ്പിച്ചു. നഗരസഭ ചെയർമാൻ എം.പി. ജാക്സൺ, ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, ഇമാം കബീർ മൗലവി, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, അശോകൻ ചരുവിൽ, കെ. ശ്രീകുമാർ, വേണുജി, കലാനിലയം രാഘവനാശാൻ, സദനം കൃഷ്ണൻകുട്ടിയാശാൻ, ബാലൻ അമ്പാട്ട്, കപില വേണു, പി.കെ. ഭരതൻ, രേണു രാമനാഥൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്തംഗവും സംഘാടക […] - [വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി വത്സല ബാബു സ്ഥാനമേറ്റു](https://irinjalakudatimes.com/%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b5%bc-%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95-4/): ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിന്റെ വത്സല ബാബു സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. എടക്കുളം 2-ാം വാർഡിൽ നിന്നാണ് വത്സല ബാബു ജനവിധി തേടിയത്. റോമി ബേബിയാണ് വത്സല ബാബുവിന്റെ പേര് നിർദേശിച്ചത്. കെ.കെ. ശിവൻ പിന്താങ്ങി. - [എൻ.എസ്.എസ്. സപ്തദിന സഹവാസ ക്യാമ്പ് "സഹപഥ"ത്തിന് തുടക്കമായി](https://irinjalakudatimes.com/%e0%b4%8e%e0%b5%bb-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%b8%e0%b4%b9%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%95-2/): ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളെജിലെ എൻ.എസ്.എസ്. യൂണിറ്റുകളുടെ സപ്തദിന സഹവാസ ക്യാമ്പ് “സഹപഥ”ത്തിന് തുടക്കം കുറിച്ചു. ഡിസംബർ 25 മുതൽ 31വരെ 7 ദിവസങ്ങളിലായാണ് ക്യാമ്പ്‌ സംഘടിപ്പിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂളിൽ വെച്ചു നടക്കുന്ന ക്യാമ്പ്‌ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എൻ.എസ്.എസ്. കോർഡിനേറ്റർ ഡോ. വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് ഹൈസ്കൂൾ മാനേജർ റവ. ഫാ. ഡോ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. തൃശൂർ ജില്ലാ കോർഡിനേറ്റർ ഡോ. രഞ്ജിത്ത് വർഗീസ്, സെന്റ് ജോസഫ്സ് കോളെജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി, സെന്റ് മേരീസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് റീജ, പി.ടി.എ. പ്രസിഡന്റ്‌ അജോ ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വീണ സാനി സ്വാഗതവും വൊളൻ്റിയർ സെക്രട്ടറി സി.യു. അരുണിമ നന്ദിയും പറഞ്ഞു. ഉദ്ഘാടനദിനത്തിൽ തന്നെ സംസ്ഥാന എൻ.എസ്.എസ്. ഓഫീസർ ഡോ. ഡി. ദേവിപ്രിയ ക്യാമ്പ്‌ സന്ദർശിക്കുകയും വിജ്ഞാന കേരളത്തിന്റെ തൊഴിൽ നൈപുണി […] - [ഗ്രാമികയിൽ ശ്രീനിവാസൻ അനുസ്മരണം 27ന്](https://irinjalakudatimes.com/%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b5%bb-%e0%b4%85%e0%b4%a8/): ഇരിങ്ങാലക്കുട : അഭിനേതാവായും തിരക്കഥാകൃത്തായും സംവിധായകനായും അരനൂറ്റാണ്ട് കാലത്തോളം മലയാള സിനിമയിൽ നിറഞ്ഞുനിന്ന ശ്രീനിവാസൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ഗ്രാമിക ഫിലിം സൊസൈറ്റി ഡിസംബർ 27ന് വൈകീട്ട്5 മണിക്ക് അനുസ്മരണം സംഘടിപ്പിക്കും. ചലച്ചിത്ര സംവിധായകൻ പി.ജി. പ്രേംലാൽ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് ശ്രീനിവാസൻ പ്രധാന വേഷത്തിലഭിനയിച്ച അരവിന്ദൻ സംവിധാനം ചെയ്ത് ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ചിദംബരം എന്ന ചിത്രം പ്രദർശിപ്പിക്കും. - [ഓലക്കുടിലിന്റെ അനിശ്ചിതത്വത്തിൽ നിന്ന് അടച്ചിറപ്പുള്ള വീട്ടിലേക്ക്](https://irinjalakudatimes.com/%e0%b4%93%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%a8%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a4/): ഇരിങ്ങാലക്കുട : എടക്കുളം കനൽ ബണ്ടിന് സമീപം താമസിക്കുന്ന പരേതനായ ചെന്നാറ ചന്ദ്രന്റെ ഭാര്യ രതിയും കുടുംബവും ഏറെ കാലത്തെ ദുരിതത്തിന് ശേഷം അടച്ചുറപ്പുള്ള വീട്ടിലേക്ക് താമസം മാറ്റി. സാമൂഹ്യ പ്രവർത്തകനും ബിജെപി തൃശൂർ സൗത്ത് ജില്ലാ സെക്രട്ടറിയും നാട്ടുകാരനുമായ വിപിൻ പാറമേക്കാട്ടിലാണ് രതിക്കും കുടുംബത്തിനും വീട് പണിതു നൽകിയത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ താക്കോൽ സമർപ്പണം നിർവഹിച്ചു. ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ സന്നിഹിതനായിരുന്നു. പരിതാപകരമായ ജീവിത സാഹചര്യത്തിലാണ് രതിയും കുടുംബവും കഴിഞ്ഞിരുന്നത്. ഇതിനുമുമ്പ് തന്റെ വീടിനു നേരെ എതിർവശത്തുള്ളവർക്ക് വീട് പണിതു നൽകിയ വിപിൻ പാറമേക്കാട്ടിൽ അവിടെ ഗൃഹ പ്രവേശനം നടക്കുമ്പോഴാണ് രതിയുടെയും കുടുംബത്തെയും അവസ്ഥ അറിയുന്നത്. വീടിന്റെ ശോചനീയാവസ്ഥ കാരണം പാമ്പ് മുതലായ ക്ഷുദ്രജീവികൾ കനാൽ ഓരത്തുനിന്നും വീട്ടിൽ കയറുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് ഇവർക്കും വീട് നിർമിച്ചു നൽകാൻ വിപിൻ തീരുമാനമെടുത്തത്. ഫൊണ്ടാന ഹോട്ടൽസ് ആൻഡ് […] - [ചൈനയിൽ നടന്ന ലോക വോളിബോൾ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച് നെടുമ്പാൾ സ്വദേശി നെവിൽ കൃഷ്ണ](https://irinjalakudatimes.com/%e0%b4%9a%e0%b5%88%e0%b4%a8%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%b5%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%ac%e0%b5%8b%e0%b5%be/): ഇരിങ്ങാലക്കുട : ചൈനയിലെ ഷാങ്ങ്ഹോയിൽ വെച്ചു നടന്ന 15 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ലോക വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് കേരളത്തിൽ നിന്നുള്ള ഏകതാരം നെടുമ്പാൾ സ്വദേശി നെവിൽ കൃഷ്ണ. നെവിൽ കൃഷ്ണ ഉൾപ്പെട്ട ഇന്ത്യൻ ടീം ബ്രസീലിനെ തോൽപ്പിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കി. റെഡ് ലാൻസ് വോളിബോൾ അക്കാദമിയിലാണ് നെവിൽ കൃഷ്ണ പരിശീലനം നടത്തുന്നത്. മേഴ്സി ജോഫി, ജോ ജോഫി, റോയ് എന്നിവരുടെ കീഴിലാണ് പരിശീലനം നടത്തുന്നത്. അന്തരിച്ച മുൻ രാജ്യാന്തര താരം ജോഫി ജോർജ്ജിൻ്റെ കീഴിലും പരിശീലനം നേടിയിട്ടുണ്ട്. നെടുമ്പാൾ സ്വദേശി കൊച്ചുകുളം മനോജ്, സിജി ദാമ്പതികളുടെ മകനായ നെവിൽ കൃഷ്ണ വരന്തരപ്പിള്ളി സി.ജെ.എം.എ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. മിലൻ കൃഷ്ണയാണ് സഹോദരൻ. - [ഗ്ലോബൽ എക്സലൻസ് അവാർഡ് ഊരകം സ്വദേശി ഷീബ രാധാകൃഷ്ണന്](https://irinjalakudatimes.com/%e0%b4%97%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%ac%e0%b5%bd-%e0%b4%8e%e0%b4%95%e0%b5%8d%e0%b4%b8%e0%b4%b2%e0%b5%bb%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%be%e0%b5%bc%e0%b4%a1%e0%b5%8d-%e0%b4%8a/): ഇരിങ്ങാലക്കുട : ഈ വർഷത്തെ ഗ്ലോബൽ എക്സലൻസ് അവാർഡ് ഊരകം സ്വദേശി ഷീബ രാധാകൃഷ്ണന്. ഡിസംബർ 8ന് ഡൽഹിയിൽ നടന്ന ഗ്ലോബൽ ഇവന്റ്സ് ആൻഡ് സെമിനാറിൽ വെച്ച് അവാർഡ് ഏറ്റുവാങ്ങി. പരിസ്ഥിതി സംരക്ഷണത്തിന് വളരെ സഹായകരമായ പാരമ്പര്യ ഔഷധസസ്യങ്ങളുടെ സംരക്ഷണത്തിനും പ്രചാരണത്തിനും നൽകുന്ന പ്രവർത്തനങ്ങളാണ് ഷീബയെ അവാർഡിന് അർഹയാക്കിയത്. നിരവധി ക്ഷേത്രങ്ങളിൽ കാവുകൾ നിർമ്മിക്കുന്ന പ്രവർത്തിയും വിദ്യാലയങ്ങളിൽ ഔഷധസസ്യതോട്ടം നിർമ്മാണവും ഷീബ ഇതിനോടകം നടത്തിയിട്ടുണ്ട്. കൂടാതെ പ്രകൃതിക്ക് ഏറെ ദോഷം ചെയ്യുന്ന ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ഉറകൾ ശേഖരിച്ച്, കഴുകി വൃത്തിയാക്കി പ്ലാസ്റ്റിക് കുപ്പികളിൽ കുത്തിനിറച്ച് പ്ലാസ്റ്റിക് ബ്രിക്കുകൾ നിർമ്മിക്കുന്ന പ്രവർത്തിയും നടത്തിവരുന്നു. ഇത്തരം പ്രവർത്തനങ്ങളുടെ ആവശ്യകതയെപ്പറ്റി വിദ്യാലയങ്ങളിൽ ബോധവത്കരണം നടത്തുന്ന പ്രവർത്തിയും ഷീബ നടത്തുന്നുണ്ട്. പ്ലാസ്റ്റിക് കുപ്പി ബ്രിക്കുകൾ കൊണ്ട് വിദ്യാലയങ്ങളിൽ വൃക്ഷങ്ങൾക്ക് ചുറ്റും തറകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ട്. പ്രകൃതിക്ക് നിലനിൽപ്പിനു ഏറെ സഹായകരമായ പ്രവർത്തനം നടത്തുന്ന വിദ്യാലയങ്ങൾക്കും കുട്ടികൾക്കും പ്രചോദനം നൽകുന്നതിനായി ഷീബയുടെ വൃന്ദാവൻ ഔഷധ ഉദ്യാനത്തിന്റെ […] - [കാറളത്ത് വിജയാഹ്ലാദപ്രകടനത്തിനിടയിൽ ഉണ്ടായ ആക്രമണം : പ്രതിഷേധ മാർച്ച് നടത്തി ബിജെപി](https://irinjalakudatimes.com/%e0%b4%95%e0%b4%be%e0%b4%b1%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%be%e0%b4%b9%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a6%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95/): ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിനെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കാറളം ആലുംപറമ്പ് സെൻ്ററിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കാറളം പഞ്ചായത്ത് ഓഫീസ്, ഗ്രൗണ്ട് എന്നിവിടങ്ങിലൂടെ വന്ന് കാറളം സെൻ്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ പ്രസിഡൻ്റ് പ്രിയ അനിൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ആമുഖ പ്രസംഗം നടത്തി. മണ്ഡലം പ്രസിഡൻ്റ് ഷൈജു കുറ്റിക്കാട്ട്,ജില്ലാ സെക്രട്ടറി ശ്യാംജി മാടത്തിങ്കൽ, മണ്ഡലം വൈസ് പ്രസിഡൻ്റ് രാമചന്ദ്രൻ കോവിൽ പറമ്പിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷ് പുല്ലത്തറ, പ്രവീൺ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ജോയ്സൻ കുരിശിങ്കൽ, ജില്ലാ കമ്മറ്റിയംഗം ഇ.കെ. അമർദാസ്, ഭരതൻ വെള്ളാനി, ബ്ലോക്ക് മെമ്പർ അജയൻ തറയിൽ, വാർഡ് മെമ്പർമാരായ സരിത വിനോദ്, പി. രാജൻ, വിജിൽവിജയൻ, നീതു അനീഷ്, അഞ്ജു സുജിത്ത്, […] - [കൊലപാതകക്കേസ് പ്രതികളെ ഉപയോഗപ്പെടുത്തി കാറളത്തെ സമാധാന അന്തരീക്ഷം തർക്കുവാനുള്ള ബിജെപിയുടെ നീക്കത്തിൽ പ്രതിഷേധിച്ച് സിപിഎം](https://irinjalakudatimes.com/%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%89/): ഇരിങ്ങാലക്കുട : കൊലപാതകക്കേസ് പ്രതികളെ ഉപയോഗപ്പെടുത്തി കാറളത്തെ സമാധാന അന്തരീക്ഷം തർക്കുവാനുള്ള ബിജെപിയുടെ നീക്കത്തിൽ പ്രതിഷേധിച്ച് സിപിഎം കാറളം ലോക്കൽ കമ്മിറ്റി. ഞായറാഴ്ച ബിജെപിയുടെ വിജയാഹ്ലാദത്തിന്റെ ഭാഗമായുള്ള ബൈക്ക് റാലി കാറളം പൊതുമൈതാനത്ത് എത്തുന്നതിന് മുൻപേ കാറളത്തെ വാഹിദ് വധക്കേസ് പ്രതികളായ അയ്യേരി വിഷ്‌ണു, വിവേക് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ക്രിമിനലുകൾ ഗ്രൗണ്ടിൽ കളി കണ്ടുകൊണ്ടിരിക്കുന്ന ഡിവൈഎഫ്ഐ കാറളം മേഖല സെക്രട്ടറി ദീപേഷ് ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും ദീപേഷിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഈ സമയത്ത് ബിജെപിയുടെ ബൈക്ക് റാലി കടന്ന് പോകുകയും ചെയ്തിരുന്നു. ഗുരുതര പരിക്കേറ്റ ദീപേഷിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വി.ആർ. ഷിബുവിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ പുല്ലത്തറയിൽ വെച്ച് ദീപേഷിനെ ആക്രമിച്ച അയ്യേരി വിഷ്‌ണുവും സംഘവും ബിജെപി റാലിയിൽ നിന്ന് വന്ന് വീണ്ടും ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് ഇടപെട്ടാണ് സംഘർഷമില്ലാതെ ദീപേഷിനെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചത്. വസ്‌തുതകൾ ഇതായിരിക്കെ ക്രിമിനലുകളെ ഉപയോഗിച്ച് സിപിഎം പ്രവർത്തകരെ ആക്രമിച്ച് […] - [ഭരണഘടന അനുവദിച്ചു നൽകുന്ന ന്യൂനപക്ഷ അവകാശങ്ങളുടെ ഔന്നിത്യം കാത്തു സൂക്ഷിക്കാൻ നാം ബാധ്യസ്ഥർ : മന്ത്രി പി. രാജീവ്](https://irinjalakudatimes.com/%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%98%e0%b4%9f%e0%b4%a8-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b5%e0%b4%a6%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%a8%e0%b5%bd%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d/): ഇരിങ്ങാലക്കുട : ഭാരതത്തിന്റെ ഭരണഘടന പൗരന്മാർക്ക് അനുവദിച്ചു നൽകുന്ന ന്യൂനപക്ഷ അവകാശങ്ങളുടെ ഔന്നിത്യം കാത്തുസൂക്ഷിക്കാൻ സർക്കാരുകളും ജനങ്ങളും ബാധ്യസ്ഥരാണെന്ന് നിയമ, കയർ, വ്യവസായ വകുപ്പ് മന്ത്രി അഡ്വ. പി. രാജീവ് പറഞ്ഞു. ദേശീയ ന്യൂനപക്ഷ അവകാശ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട രൂപത ക്രിസ്ത്യൻ മൈനോരിറ്റി റൈറ്റ്സ് ഫോറം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. വികാരി ജനറൽ മോൺ. വിൽ‌സൺ ഈരത്തറ, റവ. ഫാ. ജോയ് പാല്യേക്കര, അഡ്വ. ഇ.ടി. തോമസ്, അഡ്വ. ആൻലിൻ ഫ്രാൻസിസ് ആലപ്പാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു. ക്രിസ്ത്യൻ മൈനോരിറ്റി റൈറ്റ്സ് ഫോറം രൂപത ഡയറക്‌ടർ റവ. ഡോ. ജിജോ വാകപറമ്പിൽ സ്വാഗതവും അസോസിയേറ്റ് ഡയറക്‌ടർ റവ. ഫാ. ജിബിൻ നായത്തോടൻ നന്ദിയും പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ വിഷയാവതരണം നടത്തി. സീറോ മലബാർ സഭ സമുദായ ശക്തീകരണ വർഷമായി ആചരിക്കുന്ന 2026ൽ […] - ["അവൾക്കായ്" : 2500 മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്ത് ക്രൈസ്റ്റ് കോളെജ്](https://irinjalakudatimes.com/%e0%b4%85%e0%b4%b5%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b5%8d-2500-%e0%b4%ae%e0%b5%86%e0%b5%bb%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%bd-%e0%b4%95%e0%b4%aa/): ഇരിങ്ങാലക്കുട : ലോകത്തിലെ ഏറ്റവും വലിയ ക്യാമ്പസ് അധിഷ്ഠിത മെൻസ്ട്രൽ കപ്പ് വിതരണ പരിപാടി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ സംഘടിപ്പിച്ചു. പരിപാടിയിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും അനധ്യാപകർക്കുമായി 2500 സൗജന്യ മെൻസ്ട്രൽ കപ്പുകളാണ് വിതരണം ചെയ്തത്. എ.എച്ച്.സെഡ്.നെയും ഫെമിസേഫിനെയും കോർത്തിണക്കിക്കൊണ്ട് “റിത്വ” ക്രൈസ്റ്റ് കോളെജ് യൂണിയനാണ് ഏഷ്യൻ റെക്കോർഡിൽ ഇടം നേടുന്ന ഈ പരിപാടിക്ക് നേതൃത്വം നൽകിയത്. സ്ത്രീശുചിത്വ ബോധവൽക്കരണവും പരിസ്ഥിതി സൗഹൃദ ആരോഗ്യപരമായ മാർഗങ്ങളുടെ പ്രചാരണവുമാണ് പരിപാടിയുടെ ലക്ഷ്യം. മന്ത്രി ഡോ. ആർ. ബിന്ദു കോളെജ് യൂണിയൻ ചെയർപേഴ്സൺ ഫാത്തിമയ്ക്ക് ആദ്യത്തെ മെൻസ്ട്രൽ കപ്പ് നൽകി ഉദ്ഘാടനം ചെയ്തു. കോളെജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, വൈസ് പ്രിൻസിപ്പൽ ഡോ. കെ.ജെ. വർഗ്ഗീസ്, വിമെൻ സെൽ കോർഡിനേറ്റർ ഡോ. ശ്രീവിദ്യ എന്നിവർ ആശംസകൾ അർപ്പിച്ചു. സെമിസേഫിന്റെ കോ- ഫൗണ്ടർ നൂറിൻ ആയിഷ, എ.എച്ച്.സെഡ്. റീജണൽ ഡയറക്ടർ മുഹമ്മദ് റംസി, ബിഗ്ബോസ് […] - [16-ാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവത്തിന് തിരി തെളിഞ്ഞു](https://irinjalakudatimes.com/16-%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%aa%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b5%e0%b5%82%e0%b5%bc-%e0%b4%a4%e0%b4%be%e0%b4%b3%e0%b4%b5/): ഇരിങ്ങാലക്കുട : 15 മുതൽ 20 വരെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരനടയിൽ അരങ്ങേറുന്ന 16-ാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവത്തിന് തിരിതെളിഞ്ഞു. പത്മശ്രീ പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്തു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹിന്ദി തെന്നിന്ത്യൻ മലയാളചലച്ചിത്രങ്ങളിൽ ഒരു കാലയളവിലെ താരപ്രഭയും അനുഗ്രഹീത ഭരതനാട്യ നർത്തകിയുമായിരുന്ന പത്മിനി രാമചന്ദ്രന്റെ സ്മരണാർത്ഥം അവരുടെ മകൻ പ്രേം രാമചന്ദ്രൻ ഏർപ്പെടുത്തിയ പത്മജ്യോതി പുരസ്കാരങ്ങളുടെ സമർപ്പണവും നടന്നു. പുരസ്കാരങ്ങൾ പത്മശ്രീ പെരുവനം കുട്ടൻമാരാർ ചിത്ര വിശ്വേശ്വരനും കെ.എസ്. ബാലകൃഷ്ണനും സമർപ്പിച്ചു. കേരള കലാമണ്ഡലം കല്പിത സർവകലാശാല മുൻ ഡെപ്യൂട്ടി രജിസ്ട്രാർ വി. കലാധരൻ മുഖ്യപ്രഭാഷണം നടത്തി. സമിതി പ്രസിഡൻ്റ് കലാമണ്ഡലം ശിവദാസ് സ്വാഗതവും ട്രഷറർ അജയ് മേനോൻ നന്ദിയും പറഞ്ഞു. തുടർന്ന് നന്ദിനി വർമ്മ അവതരിപ്പിച്ച തായമ്പക അരങ്ങേറി. - [സെമിനാർ സംഘടിപ്പിച്ചു](https://irinjalakudatimes.com/%e0%b4%b8%e0%b5%86%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%be%e0%b5%bc-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81/): ഇരിങ്ങാലക്കുട : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ 35-ാമത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി “മതനിരപേക്ഷ വിദ്യാഭ്യാസവും പൊതുവിദ്യാലയങ്ങളും “എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട അയ്യങ്കാളി സ്ക്വയറിൽ നടന്ന സെമിനാർ ഡോ. കെ.പി. ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി രമേഷ് കേശവൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വിദ്യ കെ.വി. വിദ്യ, കെ.കെ. താജുദ്ദീൻ, സിംല, സംസ്ഥാന കമ്മിറ്റി അംഗം ദീപ ആന്റണി എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സജി പോൾസൺ സ്വാഗതവും ഉപജില്ലാ സെക്രട്ടറി കെ.ആർ. സത്യപാലൻ നന്ദിയും പറഞ്ഞു. - [കാറളത്ത് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ നടന്ന സംഘർഷം: രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികൾ പിടിയിൽ](https://irinjalakudatimes.com/%e0%b4%95%e0%b4%be%e0%b4%b1%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b5/): ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടയിൽ ഉണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റ സംഭവത്തിലെ പ്രതികൾ പിടിയിൽ. ഞായറാഴ്ച വൈകീട്ട് 5 മണിയോടെ കാറളം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിനു സമീപം ഇരിക്കുകയായിരുന്ന കാറളം സൗത്ത് എഴുത്തച്ചൻ നഗർ സ്വദേശി പുതിയമഠത്തിൽ വീട്ടിൽ ദീപേഷ് (33) എന്നയാളെ പ്രകടനത്തിൽ പങ്കെടുത്ത് വരികയായിരുന്ന സ്റ്റേഷൻ റൗഡി കാറളം പള്ളം സ്വദേശി അയ്യേരി വീട്ടിൽ വിഷ്ണു (30) എന്നയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് വിഷ്ണു വിജയാഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത് മുന്നോട്ട് പോവുകയും ചെയ്തു. പ്രകടനം പുല്ലത്തറ സി.എച്ച്.സി.ക്ക് സമീപം എത്തിനിൽക്കവേ ദീപേഷിനെ അടിച്ചു പരിക്കേൽപ്പിച്ചതിലുള്ള വൈരാഗ്യത്താൽ കാറളം സ്വദേശി വിളയാട്ടിൽ വീട്ടിൽ ഷിബു (43) എന്നയാൾ വിഷ്ണുവിനെ വയറിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഷിബുവിനെ കാട്ടൂർ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് തന്നെ കസ്റ്റഡിയിൽ എടുത്തു. ഷിബുവിനെ പ്രതിയാക്കി കൊലപാതകശ്രമത്തിനുള്ള വകുപ്പ് ചേർത്ത് കേസെടുത്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ […] - [കാറളത്ത് ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിനു നേരെ ആക്രമണം :പാർട്ടി പ്രവർത്തകന് കുത്തേറ്റു](https://irinjalakudatimes.com/%e0%b4%95%e0%b4%be%e0%b4%b1%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ac%e0%b4%bf%e0%b4%9c%e0%b5%86%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%b9%e0%b5%8d%e0%b4%b2/): ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 6 സീറ്റുകൾ സ്വന്തമാക്കിയ ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിനു നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ അഴിച്ചു വിട്ട ആക്രമണത്തിൽ വിഷ്ണു എന്ന ബിജെപി പ്രവർത്തകന് കുത്തേറ്റതായി പരാതി. സിബു ഏലിയാസ് ലൗലി എന്നയാളുടെ നേതൃത്വത്തിൽ കണ്ടാലറിയാവുന്ന ഡിവൈഎഫ്ഐ സംഘം പ്രകടനത്തിനിടയിലേക്ക് പാഞ്ഞു കയറി വിഷ്ണുവിനെ കുത്തുകയായിരുന്നു എന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. പൊലീസിൽ നിന്ന് അനുവാദം വാങ്ങിയ ശേഷമായിരുന്നു പ്രകടനം നടത്തിയത്. അതിനാൽ തന്നെ സംഭവ സ്ഥലത്ത് പൊലീസിൻ്റെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. പരിക്കേറ്റ വിഷ്ണുവിനെ ആദ്യം ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു. വളരെ സമാധാനപരമായി നടത്തിയ പ്രകടനത്തിനു നേരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം അഴിച്ചു വിട്ടതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. പ്രകടനത്തിനിടയിൽ അവരെ പ്രകോപിപ്പിക്കും വിധത്തിൽ പടക്കം പൊട്ടിക്കുകയോ, മുദ്രാവാക്യം വിളിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും ഡിവൈഎഫ്ഐ ആക്രമണം അഴിച്ചു വിട്ടതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ബിജെപി സൗത്ത് ജില്ലാ ജനറൽ […] - [ഇരിങ്ങാലക്കുടയിൽ യുഡിഎഫ് കൊടുങ്കാറ്റ് ; വൻമരങ്ങൾ കട പുഴകി : കാൽനൂറ്റാണ്ട് തികച്ച ഭരണത്തിന് വീണ്ടും തുടർച്ച](https://irinjalakudatimes.com/%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%af%e0%b5%81%e0%b4%a1%e0%b4%bf%e0%b4%8e%e0%b4%ab/): ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ വീണ്ടും യുഡിഎഫ് ഭരണത്തിലേക്ക്. കഴിഞ്ഞ 25 വർഷം തുടർച്ചയായി ഭരണം കയ്യാളുന്ന യുഡിഎഫ് പൂർവ്വാധികം ശക്തിയോടെ 43ൽ 22 സീറ്റുകളും തൂത്തുവാരി തങ്ങളുടെ ഉരുക്കുകോട്ട ഉറപ്പിച്ചു. നഗരത്തിലെ തകർന്ന റോഡുകൾ, ടൗൺ ബാങ്ക് പ്രശ്നം തുടങ്ങി കാൽനൂറ്റാണ്ടിന്റെ യുഡിഎഫ് ഭരണ അരക്ഷിതത്വങ്ങൾ തുടങ്ങി തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലെ യുഡിഎഫിനെതിരെയുള്ള ആരോപണങ്ങൾ വോട്ടാക്കി മാറ്റാമെന്ന പ്രതിപക്ഷത്തിൻ്റെ പ്രതീക്ഷയ്ക്കാണ് മങ്ങലേറ്റത്. കഴിഞ്ഞ തവണ 41ൽ 16 സീറ്റിൽ വിജയിച്ച എൽഡിഎഫിന് ഇക്കുറി 12 സീറ്റുകളിലേക്ക് ചുരുങ്ങേണ്ടി വന്നു. എൻഡിഎയും 8ൽ നിന്ന് 6 ആയി കുറഞ്ഞു. ഇപ്പോൾ വിജയിച്ച 3 സ്വതന്ത്രന്മാരിൽ രണ്ടുപേർ യുഡിഎഫ് അനുഭാവികളും ഒരാൾ എൽഡിഎഫ് സ്വതന്ത്രയുമാണ്. അതോടെ ഭരണപക്ഷത്തിന് 24 പേരുടെ പിന്തുണയാകും. 43 വാർഡുകളിലെയും കണക്കുകൾ പരിശോധിക്കുമ്പോൾ 24 ഇടങ്ങളിൽ എൽഡിഎഫ് രണ്ടാം സ്ഥാനത്തും 11 വാർഡുകളിൽ എൻഡിഎ രണ്ടാം സ്ഥാനത്തും തേരോട്ടം നടത്തിയതായി കാണാം. ടൗൺ ബാങ്കിലെ പ്രശ്നങ്ങളിൽ പ്രതിപക്ഷം വിവാദ മുനമ്പത്ത് […] - [കാൻസർ നിർണയ ക്യാമ്പ് 17ന്](https://irinjalakudatimes.com/%e0%b4%95%e0%b4%be%e0%b5%bb%e0%b4%b8%e0%b5%bc-%e0%b4%a8%e0%b4%bf%e0%b5%bc%e0%b4%a3%e0%b4%af-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-17%e0%b4%a8%e0%b5%8d/): ഇരിഞ്ഞാലക്കുട : സേവാഭാരതി, റിജിയണൽ കാൻസർ സെൻ്റർ തിരുവനന്തപുരം, മുംബൈ ട്രിനിറ്റി ട്രാവൽസ്, കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബ് എന്നിവ സംയുക്തമായി ഡിസംബർ 17ന് രാവിലെ 9.30 മുതൽ 1 മണി വരെ ഇരിങ്ങാലക്കുട സേവാഭാരതി ഓഫീസിൽ വച്ച് കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9497624692, 9496649657 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. - [സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു](https://irinjalakudatimes.com/%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%a8%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%95%e0%b5%8d%e0%b4%af-2/): ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ വടക്കുംകര മഹല്ല് ജമാഅത്തിന്റെയും തൃശൂർ ഐവിഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജംഗ്ഷനിൽ ഉള്ള ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് അബ്ദുറഹ്മാൻ ബാഖവി പ്രാർത്ഥന നിർവഹിച്ചു. മഹല്ല് പ്രസിഡൻ്റ് സി.കെ. അബ്ദുസ്സലാം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് തോപ്പിൽ ബഷീർ ആശംസകൾ നേർന്നു. മഹല്ല് സെക്രട്ടറി കെ.എച്ച്. മുഹമ്മദാലി നന്ദി പറഞ്ഞു. ഡോ. പ്രേമലത ക്യാമ്പിന്റെ വിശദീകരണം നൽകുകയും കോർഡിനേറ്റർ സിസ്റ്റർ സരിഗ ക്യാമ്പ് നിയന്ത്രിക്കുകയും ചെയ്തു. - ["മാർഗ്ഗഴി" സംഗീതോത്സവത്തിനു തുടക്കമായി](https://irinjalakudatimes.com/%e0%b4%ae%e0%b4%be%e0%b5%bc%e0%b4%97%e0%b5%8d%e0%b4%97%e0%b4%b4%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%97%e0%b5%80%e0%b4%a4%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4/): ഇരിങ്ങാലക്കുട : നാദോപാസന സംഗീതസഭയുടെ പ്രഥമ “മാർഗ്ഗഴി” സംഗീതോത്സവത്തിന് അമ്മന്നൂർ ഗുരുകുലത്തിൽ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംഗീതോത്സവത്തിൽ ലോക പ്രശസ്ത കലാകാരന്മാർ നയിക്കുന്ന വിവിധ സംഗീത കച്ചേരികളാണ് അരങ്ങേറുന്നത്. ശനിയാഴ്ച അരങ്ങേറിയ ഹരി അഗ്നിശർമ്മൻ കപ്പിയൂരിന്റെ വീണാ കച്ചേരി ഹൃദ്യമായി. - [ഇരിങ്ങാലക്കുട നഗരസഭ വാർഡ് 3 കരുവന്നൂർ എൽഡിഎഫിന്റെ അൽഫോൻസ തോമസിന് വിജയം](https://irinjalakudatimes.com/%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b5%e0%b4%be%e0%b5%bc-43/) - [ഇരിങ്ങാലക്കുട നഗരസഭ വാർഡ് 23 ഉണ്ണായിവാര്യർ കലാനിലയം ; എൻഡിഎയുടെ ഗീത പുതുമന വിജയിച്ചു](https://irinjalakudatimes.com/%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b5%e0%b4%be%e0%b5%bc-42/) - [ഇരിങ്ങാലക്കുട നഗരസഭ വാർഡ് 24 പൂച്ചക്കുളം ; യുഡിഎഫിന്റെ ബിന്ദു വിനയൻ വിജയിച്ചു](https://irinjalakudatimes.com/%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b5%e0%b4%be%e0%b5%bc-41/) - [ഇരിങ്ങാലക്കുട നഗരസഭ വാർഡ് 25 കണ്ഠേശ്വരം ; യുഡിഎഫിന്റെ പ്രവീൺസ് ഞാറ്റുവെട്ടിക്ക് ജയം](https://irinjalakudatimes.com/%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b5%e0%b4%be%e0%b5%bc-40/) - [ഇരിങ്ങാലക്കുട നഗരസഭ വാർഡ് 26 കൊരുമ്പിശ്ശേരി ; എൻഡിഎയുടെ ആര്യ സുമേഷ് വിജയിച്ചു](https://irinjalakudatimes.com/%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b5%e0%b4%be%e0%b5%bc-39/) - [ഇരിങ്ങാലക്കുട നഗരസഭ വാർഡ് 4 പീച്ചാംപിള്ളിക്കോണം ; സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. വിനിൽ വിജയിച്ചു](https://irinjalakudatimes.com/%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b5%e0%b4%be%e0%b5%bc-38/) - [ഇരിങ്ങാലക്കുട നഗരസഭ വാർഡ് 5 ഹോളിക്രോസ് ; യുഡിഎഫിന്റെ റൈബി ജോബി കാഞ്ഞിരക്കാടൻ വിജയിച്ചു](https://irinjalakudatimes.com/%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b5%e0%b4%be%e0%b5%bc-37/) - [ഇരിങ്ങാലക്കുട നഗരസഭ വാർഡ് 6 മാപ്രാണം യുഡിഎഫിന്റെ ബൈജു കുറ്റിക്കാടൻ വിജയിച്ചു](https://irinjalakudatimes.com/%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b5%e0%b4%be%e0%b5%bc-36/) - [ഇരിങ്ങാലക്കുട നഗരസഭ വാർഡ് 7 മാടായിക്കോണം ; എൻഡിഎയുടെ ടി.കെ. ഷാജു (ഷാജുട്ടൻ) വിജയിച്ചു](https://irinjalakudatimes.com/%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b5%e0%b4%be%e0%b5%bc-35/) - [ഇരിങ്ങാലക്കുട നഗരസഭ വാർഡ് 27 കാരുകുളങ്ങര ; യുഡിഎഫിന്റെ സുജ സഞ്ജീവ്കുമാർ വിജയിച്ചു](https://irinjalakudatimes.com/%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b5%e0%b4%be%e0%b5%bc-34/) - [ഇരിങ്ങാലക്കുട നഗരസഭ വാർഡ് 29 ബസ് സ്റ്റാൻഡ് ; യുഡിഎഫിന്റെ ഡെലി സിജു യോഹന്നാൻ വിജയിച്ചു](https://irinjalakudatimes.com/%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b5%e0%b4%be%e0%b5%bc-33/) - [ഇരിങ്ങാലക്കുട നഗരസഭ വാർഡ് 30 ആയുർവേദ ഹോസ്പിറ്റൽ ; യുഡിഎഫിന്റെ ശ്രീലക്ഷ്മി മനോജ് വിജയിച്ചു](https://irinjalakudatimes.com/%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b5%e0%b4%be%e0%b5%bc-32/) - [ഇരിങ്ങാലക്കുട നഗരസഭ വാർഡ് 28 കൂടൽമാണിക്യം ; എൻഡിഎയുടെ സ്മിത കൃഷ്ണകുമാർ വിജയിച്ചു](https://irinjalakudatimes.com/%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b5%e0%b4%be%e0%b5%bc-31/) - [ഇരിങ്ങാലക്കുട നഗരസഭ വാർഡ് 1 മൂർക്കനാട് യുഡിഎഫിന്റെ ചിന്ത ധർമ്മരാജന് വിജയം](https://irinjalakudatimes.com/%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b5%e0%b4%be%e0%b5%bc-30/) - [ഇരിങ്ങാലക്കുട നഗരസഭ വാർഡ് 8 നമ്പ്യങ്കാവ് ; എൽഡിഎഫിന്റെ സി.സി. ഷിബിൻ വിജയിച്ചു](https://irinjalakudatimes.com/%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b5%e0%b4%be%e0%b5%bc-29/) - [ഇരിങ്ങാലക്കുട നഗരസഭ വാർഡ് 9 കുഴിക്കാട്ടുകോണം ; എൽഡിഎഫിന്റെ കെ.വി. അജിത് കുമാർ വിജയിച്ചു](https://irinjalakudatimes.com/%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b5%e0%b4%be%e0%b5%bc-28/) - [ഇരിങ്ങാലക്കുട നഗരസഭ വാർഡ് 10 കാട്ടുങ്ങച്ചിറ ; യുഡിഎഫിന്റെ ജോഫി ബോസ് വിജയിച്ചു](https://irinjalakudatimes.com/%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b5%e0%b4%be%e0%b5%bc-27/) - [ഇരിങ്ങാലക്കുട നഗരസഭ വാർഡ് 11 ആസാദ് റോഡ് ; യുഡിഎഫിന്റെ മഞ്ജു സജത് വിജയിച്ചു](https://irinjalakudatimes.com/%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b5%e0%b4%be%e0%b5%bc-26/) - [ഇരിങ്ങാലക്കുട നഗരസഭ വാർഡ് 12 ഗാന്ധിഗ്രാം നോർത്ത് ; യുഡിഎഫിന്റെ പ്രേമ പാറയിൽ വിജയിച്ചു](https://irinjalakudatimes.com/%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b5%e0%b4%be%e0%b5%bc-25/) - [ഇരിങ്ങാലക്കുട നഗരസഭ വാർഡ് 13 ഗാന്ധിഗ്രാം ; യുഡിഎഫിന്റെ കുര്യൻ ജോസഫ് വിജയിച്ചു](https://irinjalakudatimes.com/%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b5%e0%b4%be%e0%b5%bc-24/) ## Pages - [ഇന്ത്യ](https://irinjalakudatimes.com/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af/) - [കോന്തിലം പാടം](https://irinjalakudatimes.com/%e0%b4%95%e0%b5%8b%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%82-%e0%b4%aa%e0%b4%be%e0%b4%9f%e0%b4%82/) - [ഇരിങ്ങാലക്കുട ഓർമ്മകൾ](https://irinjalakudatimes.com/sample-page-2/): ഇരിങ്ങാലക്കുട ഓർമ്മകൾ …or something like this: As a new WordPress user, you should go to your dashboard to delete this page and create new pages for your content. Have fun! [comment]: # (Generated by Hostinger Tools Plugin)