വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിനിധി കൺവെൻഷൻ നടന്നു


വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിനിധി കൺവെൻഷൻ നടന്നു.വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മുസ്ലിംലീഗ് പ്രതിനിധി കൺവെൻഷൻ പ്രസിഡണ്ട് കെ.എ സദഖത്തുള്ളയുടെ അധ്യക്ഷതയിൽ മുസ്ലിംലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.കെ നൗഷാദ് വാളൂർ കൺവെൻഷൻ  ഉത്ഘാടനം ചെയ്തു.

മുസ്ലിം യൂത്ത് ലീഗ് തൃശൂർ ജില്ലാ പ്രസിഡണ്ട് കെ കെ അഫ്സൽ മുഖ്യ പ്രഭാഷണം നടത്തി. ദുബായ് കെ എം സി സി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ എസ് ഷാനവാസ്, ജില്ലാ മുസ്ലിം ലീഗ് കൗൺസിലർ എ എം ഷാജഹാൻ ഹാജി, മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ സി യു ഇസ്മായിൽ, വൈസ് പ്രസിഡണ്ട് വി എസ് അബ്ദുൽ നാസിർ ഫൈസി, കുവൈറ്റ് കെ എം സി സി പ്രതിനിധി നൂറുദ്ധീൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിൽ സംഘടനാ പ്രവർത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു കെ.എ സദഖത്തുള്ള (പ്രസിഡണ്ട്), കെ.എസ് ഷാനവാസ് (ജനറൽ സെക്രട്ടറി), സി.എ അബ്ദുൽ സലാം (ട്രഷറർ), ടി എം മുഹമ്മദ് അൻസാർ, വി ഐ ഇസ്മായിൽ (വൈസ് പ്രസിഡണ്ട്മാർ), പി.എ അലിയാർ കടലായി, എ എ അൻസീഫ് അലി, പി.എം. മുസമ്മിൽ (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞടുത്തു.