ജനറൽ ആശുപത്രിയിലെ അപകട ഭീഷണി ഉയർത്തുന്ന കെട്ടിടങ്ങൾ നഗരസഭ ഉടൻ പൊളിച്ച് നീക്കുക – സി.പി.ഐ.(എം)


ഇരിങ്ങാലക്കുട :  ജനറൽ ആശുപത്രിയിലെ പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ച് നീക്കാൻ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന്  സി.പി.ഐ.എം കുറ്റപ്പെടുത്തി. ആശുപത്രി മോർച്ചറിയോട് ചേർന്ന പഴയ വാർഡ്, അത്യാഹിത വിഭാഗത്തിനോട് ചേർന്ന കെട്ടിടം തുടങ്ങി അഞ്ചോളം കെട്ടിടങ്ങളാണ് ഏത് സമയവും തകർന്ന് വീഴാവുന്ന സ്ഥിതിയിലുള്ളത്. അപകട ഭീഷണി ഉയർത്തുന്ന കെട്ടിടങ്ങൾ പൊളിച്ച് നീക്കാൻ നഗരസഭ നടപടി സ്വീകരിക്കാത്തതിൽ വ്യാപകമായ പ്രതിഷേധം ഉണ്ട്. കെട്ടിടങ്ങൾ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് ഒരു വർഷം മുൻപ് ആശുപത്രി അധികാരികൾ ആവശ്യപ്പെട്ടിട്ടും കെട്ടിടങ്ങളുടെ ഇന്നത്തെ മതിപ്പ് വില നിർണ്ണയിച്ച് നൽകാൻ നഗരസഭ തയ്യാറായിട്ടില്ല. അടിയന്തിരമായി  ഈ വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ഡോ.കെ.പി.ജോർജ്ജ് ആവശ്യപ്പെട്ടു.