കേരള കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ കർഷകർ ധർണ്ണ നടത്തി


ഇരിങ്ങാലക്കുട : കേന്ദ്ര ഗവണ്മെന്റിന്റെ കർഷക ദ്രോഹ നയങ്ങൾ അവസാനിപ്പിക്കുക,കാർഷിക വിളകൾക്ക് ന്യായവില നടപ്പാക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക,സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക,പെട്രോൾ _ഡീസൽ വില വർദ്ധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷക സംഘം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫിസിന് മുന്നിൽ വനിതാ കർഷക ധർണ്ണ നടത്തി .കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് അമ്പാടി വേണു ധർണ്ണ ഉദ്ഘാടനം ചെയ്തു.കാഞ്ചന ക്രിഷ്ണൻ അദ്ധ്യക്ഷനായി.ടി.എസ്‌.സജീവൻ മാസ്റ്റർ,എം.ബി രാജു എന്നിവർ പ്രസംഗിച്ചു.സുനിത മനോജ്‌ സ്വാഗതവും,അജിത പീതാംബരൻ നന്ദിയും പറഞ്ഞു