പടിയൂർ ഗ്രാമപഞ്ചായത്തിൽ ഒന്നാം ഘട്ട ലൈഫ് ഭവന പദ്ധതിയുടെ തുക വിതരണം ചെയ്തു


പടിയൂർ : പടിയൂർ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയുടെ  ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട  കുടുംബങ്ങൾക്കു ള്ള തുകയുടെ വിതരണോദ്ഘാടനം  ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ.കെ.യു അരുണൻ മാസ്റ്റർ നിർവ്വഹിച്ചു. ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അർഹരായ 48 കുടുംബങ്ങൾക്ക് സമ്മതപത്രം കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് സി.എസ് സുതൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ലത വാസു, കെ.എസ് രാധാകൃഷ്ണൻ, പത്താം വാർഡ് മെമ്പർ സി.എം ഉണ്ണികൃഷ്ണൻ, അഞ്ചാം വാർഡ് മെമ്പർ ബിനോയ് കോലാന്ത്ര, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സിജോ കാര്യാടൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.