വേളൂക്കര പഞ്ചായത്തിൽ ഭിക്ഷാടനം നിരോധിച്ചു.


കൊറ്റനലൂർ: വേളൂക്കര പഞ്ചായത്ത് പരിധിയിൽ ഭിക്ഷാടനം നിരോധിക്കാൻ ഭരണ സമിതി തീരുമാനിച്ചു.  പഞ്ചായത്ത് പരിധിയിൽ യാചകവൃത്തി, കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിക്കൽ, ബാലവേല എന്നിവയാണ് നിരോധിച്ചത്. 12-)0 വാർഡ് അംഗം ഷാറ്റോ കുര്യൻ കൊണ്ടുവന്ന പ്രമേയം യോഗം ഐക്യകണ്ഠന അംഗീകരിക്കുകയായിരുന്നു.