OPR റപ്പായി – ഒരു കടുത്ത മോഹന്‍ലാല്‍ ആരാധകൻ ആയി ഇന്നസെന്റ്

ഇരിങ്ങാലക്കുട എന്ന ദേശത്തെ കഥ പറയുമ്പോൾ ഇരിങ്ങാലക്കുടക്കാരൻ ആയ ഇന്നസെന്റ് തന്നെ റപ്പായി ചേട്ടന്റെ റോൾ കൈകാര്യം ചെയ്യണം എന്നത് അണിയറ പ്രവർത്തകർക്കു നിർബന്ധമായിരുന്നു. കഥ കേട്ട ഇന്നസെന്റ്, എത്ര ദിവസം വേണമെന്ന് മാത്രമേ ചോദിച്ചുള്ളൂ…. ഇന്നസെന്റിന്റെ മകൻ സോണറ്റിനെ, റപ്പായി എന്ന തിയറ്റർ ഓപ്പറേറ്ററുടെ ശിക്ഷ്യൻ (ഈനാശു എന്ന ഈ കഥാപാത്രം ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് ശ്രീജിത്ത് രവി ആണ്) ആയി കൊണ്ട് വരാൻ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും മറ്റു ചില സാങ്കേതിക കാരണങ്ങളാൽ നടന്നില്ല.
ദേവാസുരത്തിന് ശേഷം ഇന്നസെന്റ് എന്ന നടന്റെ ഒരു വേറിട്ട കഥാപാത്രം ആവും ഓപ്പറേറ്റർ (OPR) റപ്പായി ചേട്ടൻ.. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ, ലാലേട്ടന്റെ എല്ലാ സിനിമയും, എല്ലാ ഷോകളും മുടങ്ങാതെ കണ്ടിട്ടുള്ള, ജീവിതത്തിലെ എല്ലാ വികാരങ്ങളും, ലാലേട്ടന്റെ അഭിനയ മുഹൂർത്തങ്ങളിലൂടെ മാത്രം അനുഭവിച്ചറിഞ്ഞ റപ്പായി ചേട്ടനെ അവതരിപ്പിക്കാൻ വേറെ ആരുണ്ട് മലയാള സിനിമയിൽ.
ഫാൻസിന്റെ പൾസ്‌ മനസിലാക്കി ഇറക്കിയ ആദ്യ ടീസറിലൂടെ (Link: https://youtu.be/jrDWbeW1v5E) ഈ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർന്നിട്ടുണ്ട്. മോഹൻലാൽ ഫാൻസും ട്രോളന്മാരും ഏറ്റെടുത്ത ടീസർ കേരളമാകെ ആഘോഷിക്കുകയാണ്. അങ്കമാലി ഡയറിസ് പോലെ, പൂർണമായും ഇരിങ്ങാലക്കുടയിൽ ചിത്രീകരിച്ച ചിത്രമെന്ന സവിശേഷത കൂടി ഈ ചിത്രത്തിനുണ്ട്. ക്യാമറക്ക് മുന്നിലും പിന്നിലും ഒരുപാട് പുതുമുഖങ്ങൾ ഉള്ള ഈ ചിത്രം, പലരുടെയും സ്വപ്നങ്ങൾക്കാണ് ചിറകു വെക്കുന്നത്. കണ്ടു മറന്ന ഫാൻസ് ചിത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ലാലേട്ടൻ എന്ന വികാരം ഓരോ ഷോട്ടിലും ഉണ്ടാവും എന്നു സംവിധായകൻ സുനിൽ പൂവേലി. ലാലേട്ടൻ ഈ ചിത്രത്തിൽ ഉണ്ടാവുമോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറിയ അദ്ദേഹം, ഓരോ ഫാൻസും അവരെ ഈ ചിത്രത്തിലൂടെ കാണുമെന്ന് ഉറപ്പ് നൽകി.. ഒരു പക്കാ ഫാൻസ് പടം – ചങ്കിടിപ്പ് തന്നെയാണ് ലാലേട്ടൻ
സുവർണ്ണപുരുഷൻ – ഒരു ദേശം, ഒരു താരം.