എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി ‘IMPULSE 2018’ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: കേരള പോലീസ് അസോസിയേഷൻ തൃശൂർ റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരീക്ഷക്കായി ഒരുങ്ങുന്ന എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികളുടെ ആശങ്കകൾ ഒഴിവാക്കി നല്ല രീതി പരീക്ഷയ്ക്ക തയ്യാറെടുക്കാനായി   ‘IMPULSE 2018’ എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.
 
ജില്ലാ പോലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര IPS ഉദ്ഘാടനം നിർവഹിച്ചു. KPA തൃശൂർ റൂറൽ  പ്രസിഡന്റ് കെ.പി രാജു അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗ്ഗീസ്, ഇസ്പെക്ടർ ഓഫ് പോലിസ് എം.കെ സുരേഷ്കുമാർ, KPA സംസ്ഥാന കമ്മറ്റി ജോ. സെക്രട്ടറി കെ.ഐ മാർട്ടിൻ, സെക്രട്ടറി കെ.എ. ബിജു, ട്രഷറർ വി.യു സിൽജോ എന്നിവർ സംസാരിച്ചു.ഇന്റർനാഷണൽ മോട്ടിവേഷൻ മോൻസി വർഗ്ഗീസ് കോട്ടയം വിദ്യാർത്ഥികൾക്കായി ക്ലാസ്സുകൾ നയിച്ചു. ഇരിങ്ങാലക്കുയിലെ  വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.