ഫ്ലവേഴ്സ് ടി വി കോമഡി ഉത്സവം ഇരിങ്ങാലക്കുട ഓഡിഷൻ ജൂൺ 30 ശനിയാഴ്ച്ച നടക്കും

ഇരിങ്ങാലക്കുട: ഫ്ലവേഴ്സ് ടി വി കോമഡി ഉത്സവം പരിപാടിയുടെ കാസർകോഡ്  മുതൽ കന്യാകുമാരി വരെ നടത്തുന്ന സഞ്ചരിക്കുന്ന ഓഡിഷന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ  ഓഡിഷൻ ജൂൺ 30 (ശനിയാഴ്ച്ച) രാവിലെ 9 മണിക്ക് കാട്ടുങ്ങച്ചിറയിലുള്ള “നമ്മുടെ ഇരിങ്ങാലക്കുട” കൂട്ടായ്മയുടെ ഓഫീസ് പരിസരത്ത് നടക്കും.

പ്രശസ്ത ഗായകൻ വൈഷ്ണവ് ഗിരീഷ് ഓഡിഷന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. ഇരിങ്ങാലക്കുട പോലീസ് സബ്ബ് ഇൻസ്പെക്റ്റർ കെ എസ് സുശാന്ത് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ ആശംസാ പ്രസംഗം നടത്തും.

ഓഡിഷനിൽ പങ്കെടുക്കാൻ പേർ രജിസ്റ്റർ ചെയ്തിട്ടുള്ളവർ കൃത്യം 9 മണിക്ക് തന്നെ റജിസ്ട്രേഷൻ കൗണ്ടറിൽ എത്തി അപേക്ഷാ ഫോറം പൂരിപ്പിച്ച് നൽകേണ്ടതാണ്. വൈകി എത്തുന്നവരെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

“നമ്മുടെ ഇരിങ്ങാലക്കുട” കൂട്ടായ്മയുടേയും, “ഇരിങ്ങാലക്കുട ടൈംസി”ന്റെയും സഹകരണത്തോടെയാണ് “ഫ്ലവേഴ്സ് ടി വി കോമഡി ഉത്സവ”ത്തിന്റെ ഇരിങ്ങാലക്കുടയിലെ ഓഡിഷൻ സംഘടിപ്പിച്ചിട്ടുള്ളത്.