ക്രൈസ്റ്റ്‌ കോളേജ് കോമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബഡ്ജറ്റ് 2018-‘ Tax |mplications & Strategies ‘ എന്ന വിഷയത്തിൽ സെമിനാർ നടന്നു.

ഇരിങ്ങാലക്കുട: ക്രൈസ്റ്റ്‌ കോളേജ് കോമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബഡ്ജറ്റ് 2018-‘Tax |mplications & Strategies’ എന്ന വിഷയത്തിൽ സെമിനാർ നടന്നു. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ പ്രൊഫ: വി.പി.ആന്റോ ഉദ്ഘാടനം നിർവഹിച്ചു. ശ്രി,അച്ചുതമേനോൻ ഗവ.കോളേജിലെ കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ടി.ജി.സജി വിഷയം അവതരിപ്പിച്ചു. കോർപ്പറേറ്റുകൾക്കും വ്യക്തികൾക്കും ബാധകമാക്കുന്ന ബഡ്ജറ്റിലെ ടാക്സ് വ്യതിയാനങ്ങളെ കുറിച്ചും, Education Cess ൽ വരുത്തിയ വർധന വ്യക്തികളേയും കോർപ്പറേറ്റുകളേയും എങ്ങനെ ബാധിക്കുന്നു എന്നുള്ളതും വളരെ വിശദമായി അവതരിപ്പിച്ച ഡോ. ടി.ജി സജി വ്യക്തികൾക്കുള്ള Standard deduction തിരികെ കൊണ്ടുവന്നത് സ്വാഗതാർഹമാണ് എന്നു പറഞ്ഞു. കോമേഴ്സ് വിഭാഗം മേധാവി പ്രൊഫ.വി.എ.വർഗ്ഗീസ് സ്വാഗതവും പ്രൊഫ.ജെബിൻ കെ.ഡേവിസ് നന്ദിയും പറഞ്ഞു.