ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ മഴ നടത്തം


ഇരിങ്ങാലക്കുട: ഗവ. മോഡൽ ബോയ്‌സ് വൊക്കേഷണൽ ഹയർസെക്കൻഡറി എൻ.എസ്.എസ്.യൂണിറ്റ് ലഹരിക്കെതിരേ മഴനടത്തം സംഘടിപ്പിച്ചു.

ബോയ്‌സ് സ്‌കൂളിൽനിന്നാരംഭിച്ച നടത്തം അയ്യങ്കാവ് മൈതാനത്തു സമാപിച്ചു. എക്‌സൈസ് ഓഫീസർ ബിനുകുമാർ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ആരൂൺ റഷീദ് സംസാരിച്ചു.