ലിറ്റിൽ ഫ്ളവർ കോൺവെന്റ് സ്കൂളിൽ യോഗാ ദിനവും, സംഗീത ദിനവും സംയുക്തമായി ആചരിച്ചു


ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്കൂളിൽ യോഗ / സംഗീത ദിനം ബാലാഘോഷമായി കൊണ്ടാടി.വയലിനിസ്റ്റ് പ്രവീൺ പി ഹരി വയലിൻ വായിച്ചുകൊണ്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് പി.ടി ജോർജ്ജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നന്ദന കൃഷ്ണ, ലക്ഷ്മി കെ.ജി എന്നീ വിദ്യാർത്ഥികൾ ചേർന്നവതരിപ്പിച്ച ശാസ്ത്രീയ സംഗീതം ശ്രദ്ധേയമായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്ലറ്റ്, റോസ് ആന്റണി, പവിത്ര രമേഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.കുട്ടികളവതരിപ്പിച്ച സമൂഹ യോഗ ബാലാഘോഷത്തിന് മാറ്റ് കൂട്ടി. ഐറിൻ ജോജോ സ്വാഗതവും, അർച്ചന കൃഷ്ണ നന്ദിയും പറഞ്ഞു.