അപർണ്ണ സെന്നിന്റെ പ്രശസ്ത ചലച്ചിത്രം ‘ജാപ്പനീസ് വൈഫ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രദർശനത്തിനെത്തിക്കുന്നു

ഇരിങ്ങാലക്കുട : നടിയും സംവിധായികയുമായ അപർണ്ണ സെന്നിന്റെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായ ‘ജപ്പാനീസ് വൈഫ് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജുൺ 15 വെള്ളിയാഴ്ച വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു.. തൂലികാ സൗഹ്യദത്തിലൂടെ പരിചയപ്പെടുന്ന ജപ്പാൻകാരി പെൺകുട്ടിയുമായി പരസ്പരം കാണാതെ ബംഗാൾ ഉൾഗ്രാമത്തിലെ അദ്ധ്യാപകൻ വർഷങ്ങളോളം പുലർത്തുന്ന സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് ബംഗാളി ചിത്രം പറയുന്നത്.2010 ലെ ഹിഡൻ ജെംസ് ഫെസ്റ്റിവലിൽ മികച്ച ചിത്രം, മികച്ച ചിത്രത്തിനും സംവിധായകയ്ക്കും ഛായാഗ്രഹണത്തിനുമുള്ള സ്റ്റാർ എന്റർടെയിൻമെന്റ് അവാർഡ്, 2010 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രാൽസവത്തിൽ രജതചകോര പുരസ്കാരം എന്നിവ ചിത്രം നേടി. സമയം 105 മിനിറ്റ് .പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ .പ്രവേശനം സൗജന്യം.