നടവരമ്പ് സ്കൂളിൽ ഇഫ്താർ സംഗമം


നടവരമ്പ്: സൗഹാർദത്തി​യും സാഹോദര്യത്തി​ന്റെയും സന്ദേശം നൽകി നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ഗൈഡ്സ്, എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. തോമസ് ഉണ്ണിയാടൻ, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിരാ തിലകൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയലക്ഷ്മി വിനയചന്ദ്രൻ, വിജീഷ്, ഖാദർ പട്ടേപ്പാടം, പി.ടി.എ പ്രസിഡൻറ് എം.കെ. മോഹൻ, പ്രിൻസിപ്പൽ എം. നാസറുദ്ദീൻ, ഷഫീർ കാരുമാത്ര എന്നിവർ സന്ദേശം നൽകി. ഗൈഡ് ക്യാപ്റ്റനും സീനിയർ അധ്യാപികയുമായ സി.ബി. ഷക്കീല നേതൃത്വം നൽകി.