പടിയൂർ പഞ്ചായത്ത് അധികാരികളുടെ അനാസ്ഥ ഓഫീസ് സ്റ്റേഷനറി സാധനങ്ങൾ കത്തിച്ചതായി പരാതി.


പടിയൂർ: പഞ്ചായത്ത് ഓഫീസിന് സമീപം മാലിന്യങ്ങൾ കത്തിക്കുന്ന കുഴിയിൽ പഞ്ചായത്തിലെ ഇത്ഉ വരെ പയോഗിക്കാത്ത പേപ്പറുകളും, ഡിമാന്റ് നോട്ടുകളുമടക്കം നിരവധി ഉപയോഗപ്രദമായ ഓഫീസ് സ്‌റ്റേഷനറി വസ്തുക്കൾ കത്തിച്ചതായി പരാതി. സർക്കാർ ഖജനാവിൽ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന ഈ സമയത്ത് സംസ്ഥാന ധനമന്ത്രി പോലും വിവിധ വകുപ്പുകളിലെ പാഴ് ചിലവുകൾ നിയന്ത്രിക്കാൻ നിർദേശിച്ച സാഹചര്യത്തിൽ പടിയൂർ പഞ്ചായത്ത് അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായ ഈ നടപടിയിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എന്നാൽ എല്ലാ രണ്ടാം ശനിയാഴ്ചകളിലും പഞ്ചായത്ത് ഉദ്യാഗസ്ഥരും കൗൺസിലർമാരും ചേർന്ന് നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപയോഗ ശൂന്യമായ വസ്തുക്കളാണ് തീയിട്ട് നശിപ്പിച്ച് കളഞ്ഞതെന്നും ഇതിൽ ഉപയോഗ പ്രദമായ വസ്‌തുക്കൾ ഇല്ലായിരുന്നു എന്നും ഉപയോഗ പ്രദമായ വസ്തുക്കൾ പൊതു ലേലത്തിനായി മാറ്റി വച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് K.C ബിജു ഇരിങ്ങാലക്കുട ടൈംസിനോട് പറഞ്ഞു