“മിറാബിലിയ 2k18” സഹിത്യ മാമാങ്കം ഇന്ന് അവസാനിക്കും


ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇംഗ്ളീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന “മിറാബിലിയ 2k18” സാഹിത്യ മാമാങ്കം ഇന്ന് അവസാനിക്കും. ഇന്നലെ രാവിലെ ആരംഭിച്ച പ്രോഗ്രാം സുപ്രസിദ്ധ  സിനിമ താരം സിജു വില്‍സന്‍ ഉദ്ഘാടനം ചെയ്തു. സംഗീതാലാപന മല്‍സരം, കഥാരചന, റേഡിയോ ജോക്കി ഹണ്ട്, ഫിലിം ഫെസ്റ്റിവല്‍, ലവ് ലെറ്റര്‍ റൈറ്റിംഗ് തുടങ്ങി നിരവധി മത്സരങ്ങളാണ് ഒരുക്കിയിരുന്നത്. ഇതിനു പുറമേ മറ്റു വിദ്യാര്‍ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കും ആസ്വദിക്കാന്‍ ,ഫുഡ്‌ ഫെസ്റ്റും,ഡിസ്നി വേള്‍ഡും,ഹൊറര്‍ ഹൗസും ഒരുക്കിയിട്ടുണ്ട്.