പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി


ഇരിങ്ങാലക്കുട: അന്തരിച്ച മുൻ നഗരസഭ ചെയർമാനും കോൺഗ്രസ്സ് നേതാവുമായ എം.സി പോളിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി, വൈകീട്ട് അയ്യങ്കാവ് മൈതാനത്തിനടുത്തുള്ള അദ്ധേഹത്തിന്റെ ഭവനത്തിൽ എത്തി പൊതു ദർശനത്തിന് വച്ച ഭൗതീക ശരീരം സന്ദർശിച്ച ശേഷം അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു. എം.പി കെ.സി വേണുഗോപാൽ, K.P.C.C വൈസ് പ്രസിഡന്റ് വി.ഡി സതീശൻ, കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് T.N പ്രതാപൻ, വൈസ്.പ്രസിഡന്റ് ജോസ് വള്ളൂർ തുടങ്ങി നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്താൻ എത്തിയിരുന്നു.