ഇരിങ്ങാലക്കുട ടൈംസ് ന്യൂസ്‌ ഇംപാക്ട് – തകര്‍ന്ന റോഡില്‍ കോണ്‍ക്രീറ്റ് ബ്ലോക്ക് സ്ഥാപിക്കും


 

ഇരിങ്ങാലക്കുട: ആറു ദിവസങ്ങൾക്ക് മുമ്പ് ഇരിങ്ങാലക്കുട മെയിൻ റോഡിൽ പോസ്റ്റോഫീസിനു സമീപം റോഡ് തകർന്ന് അഗാധഗർത്തം രൂപപ്പെട്ടതും അത് വാഹനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടിനെ കുറിച്ചും ട്രാഫിക് ബ്ലോക്കിനെ കുറിച്ചും ഇരിങ്ങാലക്കുട ടൈംസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് ഈ വിഷയത്തിൽ നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് ശ്രമങ്ങളാരംഭിച്ചു. അതിന്റെ ഭാഗമായി റോഡില്‍ കോണ്‍ക്രീറ്റ് ബ്ലോക്ക് സ്ഥാപിക്കുന്നതിനു വേണ്ടി പണി പൂര്‍ത്തിയാകുന്നതുവരെ ഠാണ മുതല്‍ ബസ് സ്റ്റാന്റ് വരെ, ഈ ബുധനാഴ്ച മുതല്‍ ഗതാഗതം നിരോധിക്കുമെന്നു  പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.  പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്തുനിന്നും പുറപ്പെടുന്ന വാഹനങ്ങള്‍ ബൈപ്പാസ് റോഡ്‌ വഴിയും ഠാണാവില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചന്തക്കുന്ന് വഴി ടൗണ്‍ ഹാള്‍ റോഡിലൂടെ ബസ്സ്‌ സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കൂടല്‍മാണിക്യം പള്ളിവേട്ട ആല്‍ത്തറയ്ക്ക് സമീപം കുടിവെള്ള പൈപ്പ് തകർന്നതും അത് മൂലം കോൺക്രീറ്റ് റോഡിന് കേടുപാടുകൾ സംഭവിച്ചതും നന്നാക്കാനും ഇതോടൊപ്പം തീരുമാനമായിട്ടുണ്ട്.