ഇത് നാഗാലാന്റിൽ നിന്നുള്ള നല്ല പാഠം


ഇരിങ്ങാലക്കുട: അന്യസംസ്ഥാനക്കാർ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന വാർത്തകൾ മാത്രം കേട്ടുകൊണ്ടിരിക്കുന്ന നമ്മുക്ക് ഇതാ വേറിട്ട ഒരു വാർത്ത ഇരിങ്ങാലക്കുടയിൽ നിന്നും അസമയത്തു ഒരു 13കാരനെ പരിഭ്രമിച്ചു മുഖത്തോടെ കണ്ടാൽ നമ്മൾ മലയാളികൾ എന്താകും ചെയ്യുക. ഒന്നുകിൽ മുഖം തിരിച്ചു നടന്നു കളയും., മറ്റു ചിലർ എന്തിനു ആവശ്യമില്ലാത്ത കാര്യങ്ങൾ അന്വേഷിക്കണം എന്ന് കരുതി നടന്നു പോകും. ഇങ്ങനെയുള്ളവർക്കിടയിൽ വ്യത്യസ്തനായി ഈ പത്തൊമ്പതുകാരൻ മുഹമ്മദ് നജിബുൽ എന്ന യുവാവിന് താൻ ജോലി ചെയ്യുന്ന ജൂസ് കടയിൽ ഒരു പതിമൂന്നുക്കാരൻ മലയാളി പയ്യൻ ജോലി തേടിയെത്തിയപ്പോൾ തന്നെ ആലോചിച്ചത് മലയാളി കുട്ടികൾക്കു ഇങ്ങനെ ഒരു അവസ്ഥയില്ലല്ലോ എന്നാണ്. കാര്യം തിരക്കിയപ്പോൾ അവൻ പറഞ്ഞു ഞാൻ വീട്ടുക്കാരോട് പിണങ്ങി വീട് വിട്ടു പോന്നതാണ് കാരണം പരീക്ഷക്ക് മാർക്ക് കുറഞ്ഞതിന് വീട്ടുക്കാർ വഴക്ക് പറഞ്ഞതുകൊണ്ടാണ് .ഇന്ന് വരെ ഒരു കാര്യത്തിനും ശാസിക്കാത്ത വീടുക്കാർ ഇത്തവണ മാർക്ക് കുറഞ്ഞതിന് വഴക്ക് പറഞ്ഞപ്പോൾ എബിൻ മലയാളി പയ്യൻമാർ സ്വീകരിക്കുന്ന മാർഗ്ഗം തന്നെ തെരഞ്ഞെടുത്തു.വീടുവിട്ടു പോവുക. ഓടിക്കാൻ നല്ലവണ്ണം അറിയുക പോലുമില്ലാത്ത സ്കൂട്ടറുമെടുത്ത് എബിൻ പാതിരാത്രി ഇരിങ്ങാലക്കുടയിൽ നിന്നും ഓടിച്ചെത്തിയത് വാഹനങ്ങൾ ചീറിപ്പായുന്ന NH 47 ലൂടെ നെടുമ്പാശ്ശേരിയിൽ. കയ്യിലിരുന്ന പണം തീർന്നപ്പോൾ ജോലിയന്വേഷിച്ചെത്തിയതാണ്  നജീബിന്റെ കടയിൽ.നമ്മൾ മലയാളികളെ പോലെ ഇതെന്നെ ബാധിക്കുന്ന കാര്യമല്ല എന്നും പറഞ്ഞ് ചുമ്മാതിരുന്നില്ല നജീബ്. എബിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയപ്പോൾ അവന് തിരിച്ചു പോണം എന്ന് തോന്നി. വീട് വിട്ടിറങ്ങിയ ആൾക്ക് മാതാപിതാക്കളുടേയോ വേറെയാരുടേയോ നമ്പറുകളറിയില്ല. രാവിലെ എബിനെ കാണാനില്ല എന്ന വാർത്ത ‘നമ്മുടെ ഇരിങ്ങാലക്കുട’ ഗ്രുപ്പിൽ വന്നപ്പോൾ തന്നെ ആയിരകണക്കിന് പേരാണ് ഈ വാർത്ത നിമിഷ നേരം കൊണ്ട് ഷെയർ ചെയ്ത് ജനങ്ങളിലേക്ക് എത്തിച്ചിരുന്നത്. നാട്ടുകാരും പോലീസും എബിന്‍ തിരഞ്ഞു ബസ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനും നാട് മൊത്തം തിരച്ചിൽ നടത്തുകയാണെന്ന് മനസ്സിലാക്കി. ഇനിയും അവരെ വിഷമിപ്പിക്കേണ്ട എന്ന് കരുതി പഠിക്കുന്ന സ്കൂൾ ചോദിച്ചറിഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസിനെ വിളിച്ചു പറഞ്ഞു. അവിടെയും തീർന്നില്ല എബിൻ കൊണ്ട് വന്ന അതേ സ്കൂട്ടറിൽ നെടുബാശ്ശേരിയിൽ നിന്നും ഇരിങ്ങാലക്കുട വരെ എബിനെ സ്കൂട്ടറിൽ കൊണ്ട് വന്നു പോലീസിൽ ഏൽപ്പിച്ചതിനു ശേഷം മാത്രമേ നജീബ് മടങ്ങിയുള്ളു. ഏവരെയും സംശയത്തോടെ മാത്രം കാണുന്ന നമ്മൾ മലയാളികൾക്ക് പഠിക്കാൻ ഇങ്ങനെയും ചില നല്ല പാഠങ്ങൾ…