എം.സി. പോളിന്‍റെ മൃതസംസ്ക്കാരകർമ്മം വ്യാഴാഴ്ച്ച 5 മണിക്ക്, പൊതുദർശനം നാളെ 3.30 മുതൽ സ്വവസതിയിൽ


ഇരിങ്ങാലക്കുട : അന്തരിച്ച ഇരിങ്ങാലക്കുട മുൻ നഗരസഭാ ചെയർമാനും, പ്രമുഖ വ്യവസായിയും കോൺഗ്രസ്സ്  നേതാവുമായിരുന്ന എം.സി. പോളിന്‍റെ മൃതസംസ്ക്കാരകർമ്മം വ്യാഴാഴ്ച്ച 5 മണിക്ക്,  സെന്‍റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് നടത്തപെടും.  നാളെ ഉച്ചകഴിഞ്ഞു 3.30  മുതൽ ഭൗതിക ശരീരം അയ്യങ്കാവ് മൈതാനത്തിനടുത്തുള്ള സ്വവസതിയിൽ പൊതു ദർശനത്തിനു വയ്ക്കും.

ചൊവ്വാഴ്ച്ച രാവിലെ അന്തരിച്ച എം.സി.പോളിന്‍റെ മൃതദേഹം ഉച്ചയോടെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് മാറ്റി.  എം.സി. പോളിന്‍റെ മരണ വർത്തയറിഞ്ഞ് സാംസ്‌കാരിക, രാഷ്ട്രിയ രംഗത്തു നിന്നും പ്രൊഫ.കെ യു അരുണന്‍ M.L.A, ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, രൂപത വികാരി ജനറല്‍ മോണ്‍. ആന്റോ തച്ചില്‍,  കത്തീഡ്രല്‍ വികാരി റവ.ഫാ ആന്റോ ആലപ്പാടന്‍, മുന്‍ K.P.C.C പ്രസിഡന്റ്‌ വി.എം സുധീരന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി നിമ്മ്യ ഷിജു, മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ തുടങ്ങി നിരവധി പേരാണ് അന്ത്യോപചാരം അര്‍പ്പികാനായി എത്തി ചേർന്നത്.