നടൻ വിജയൻ പെരിങ്ങോട് അന്തരിച്ചു

പാലക്കാട്: നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തേത്തുടര്‍ന്നായിരുന്നു അന്ത്യം. സിനിമാ രംഗത്ത് പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ആയി തുടക്കം കുറിച്ച അദ്ദേഹം പിന്നീട് അഭിനയ രംഗത്തേക്കും കടന്നു. 40ലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1983ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത അസ്ത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നത്.