ഭവനരഹിതർക്ക് സേവാഭാരതി നിർമ്മിച്ചു നൽകുന്ന 5 വീടുകളുടെ തറക്കല്ലിടൽ കർമ്മം നാളെ


ഇരിങ്ങാലക്കുട : സേവാഭാരതിക്ക് പൊറത്തിശ്ശേരിയിലെ സുന്ദരനും, മുരിയാടിലെ വനജ ആണ്ടവനും ദാനമായി നല്‍കിയ 95 സെന്റ് സ്ഥലത്തില്‍ വീടുവെക്കാനുള്ള അപേക്ഷകരില്‍ നിന്നും അര്‍ഹരായി കണ്ടെത്തിയ 24 പേരില്‍നിന്നും ആദ്യഘട്ടമെന്ന നിലയില്‍ നിര്‍മ്മിക്കുന്ന 5 വീടുകളുടെ തറക്കല്ലിടല്‍ കര്‍മ്മം നാളെ രാവിലെ 9 ന് ചെമ്മണ്ട ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം രാജ്യസഭ എം പി മുരളീധരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. ചടങ്ങില്‍ കല്യാണ്‍ സില്‍ക്സ് എം ഡി പട്ടാഭിരാമന്‍, ലയണ്‍സ് ക്ലബ്ബ് ഡയമണ്ട്‌സ് ജിത ബിനോയ്, ഇലക്ട്രിക്ക് കോണ്‍ട്രാക്ടര്‍ അലിസാബ്രി, കെ എസ് ഇ ലിമിറ്റഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം അനില്‍കുമാര്‍, വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹക്ഷേത്രം മാനേജിങ് ട്രസ്റ്റി കെ.എന്‍ മേനോന്‍, ദേശിയ സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി യു എന്‍ ഹരിദാസ്, ആര്‍ എസ് എസ് ഖണ്ഡ് സംഘ്ചാലക് പി.കെ പ്രതാപവര്‍മ്മ എന്നീ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുമെന്ന് സേവാഭാരതി ഭാരവാഹികളറിയിച്ചു.