എ ഐ വൈ എഫ് ഫുട്ബോൾ മേള സംഘടിപ്പിച്ചു

 

ഇരിങ്ങാലക്കുട: എ ഐ വൈ എഫ് സംസ്ഥാന സമ്മേളന പ്രചരണാർത്ഥം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുട്ബോൾ മേള സംഘടിപ്പിച്ചു.

പി കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും, കെ വി ഉണ്ണി സ്മാരക റണ്ണേഴ്സ് ട്രോഫിക്കും, അഡ്വ. കെ.ആർ തമ്പാൻ സ്മാരക സെക്കൻഡ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി നടന്ന ഫുട്ബോൾ മത്സരം കൈപ്പമംഗലം എം.എൽ.എ ഇ.ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വിജയികൾക്കുള്ള സമ്മാനദാനം എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി നിർവഹിച്ചു.

എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് ബിനോയ് ഷബീർ, സി പി ഐ മണ്ഡലം സെക്രട്ടറി പി മണി, എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ സി ബിജു, മണ്ഡലം സെക്രട്ടറി ടി വി വിബിൻ, ജില്ല കമ്മിറ്റി അംഗം ശ്യാംകുമാർ പി എസ്, മിഥുൻ പോട്ടോകാരൻ, സി സി സന്ദീപ് എന്നിവർ സംസാരിച്ചു.

എട്ടു മേഖല കമ്മിറ്റികളിൽ നിന്നായി നടന്ന മത്സരത്തിൽ വേളൂക്കര മേഖലാ കമ്മിറ്റി വിന്നേഴ്സ് ട്രോഫിയും, പൊറത്തിശ്ശേരി മേഖല കമ്മിറ്റി റണ്ണേഴ്സ് ട്രോഫിയും, കാട്ടൂർ മേഖല കമ്മിറ്റി സെക്കൻഡ് റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി.