വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് ജോൺസൺ പള്ളിപ്പാട്ട് മെമ്മോറിയൽ ജില്ലാ തല ചെസ്സ് ടൂർണ്ണമെൻ്റിന് തുടക്കമായി.

 

തൃശ്ശൂർ ജില്ലാ ചെസ് അസോസിയേഷൻ
പ്രസിഡണ്ട് ശശിധരൻ അധ്യക്ഷത വഹിച്ച
യോഗത്തിൽ വെച്ച് മുരിയാട് പഞ്ചായത്ത്
പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പള്ളി ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്തു.

ലിസി ജോൺസൺ, ഷെയ്ഖ് ദാവൂദ്,
എ സി സുരേഷ് എന്നിവർ പ്രസംഗിച്ചു.

തൃശ്ശൂർ ജില്ലാ ചെസ് അസോസിയേഷൻ
സെക്രട്ടറി പീറ്റർ ജോസഫ് സ്വാഗതവും
വിഷൻ ഇരിങ്ങാലക്കുട കൺവീനർ കെ
എൻ സുഭാഷ് നന്ദിയും പറഞ്ഞു.

അമ്പതോളം കളിക്കാർ പങ്കെടുക്കുന്ന
ടൂർണ്ണമെന്റ് നാളെ സമാപിക്കും.