നന്തിക്കര സർക്കാർ ഹൈസ്കൂളിൽ എസ് പി സി യൂണിറ്റി൯െറ നേതൃത്വത്തിൽ “വായനയുടെ അയനങ്ങൾ ” എന്ന വായനാ പരിപോഷണ പരിപാടി നടത്തി

പ്രധാനാധ്യാപിക സി എം ഷാലി പരിപാടി ഉദ്ഘാടനം ചെയ്തു.

മുൻ പ്രധാനാധ്യാപകനു൦ തലോർ ഗ്രാമീണ വായനശാല പ്രസിഡണ്ടും കൂടിയായ കെ രാജൻ ക്ലാസ് എടുത്ത്, വായനയുടെ പ്രസക്തിയെ കുറിച്ച് വിവരിച്ചു.

കാലഘട്ടങ്ങളേയും, രാജ്യങ്ങളേയും സംസ്ക്കാരങ്ങളേയും തമ്മിൽ കൂട്ടിയിണക്കാനും അവയെ അറിയാനും വായനയിലൂടെ കഴിയുമെന്ന് കെ രാജൻ പറഞ്ഞു.

ഡോ സുകുമാർ അഴീക്കോട് ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ടും, തലോർ ഗ്രാമീണ വായനശാല പ്രസിഡണ്ടും നന്തിക്കര സ്ക്കൂൾ മുൻ പ്രധാന അദ്ധ്യാപകനുമാണ് കെ രാജൻ തലോർ.

ഒ എസ് എ സെക്രട്ടറി സുനിൽ കൈതവളപ്പിൽ, സി പി ഒ മാരായ എ യു ഷിഹാബുദ്ദീൻ, എം കെ പ്രീത, ദിയ വർഗീസ്, പാർവതി, ശ്രീദേവി സി മനോജ്‌കുമാർ, അനാമിക ഷൈൻ എന്നിവർ പ്രസംഗിച്ചു.