നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ഭരണഘടനാ ദിനാചാരണം സംഘടിപ്പിച്ചു 

നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു ഹ്യുമാനിറ്റീസിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാദിനം ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ആചരിച്ചു.

മുൻ പ്രിൻസിപ്പാൾ എം നസറുദ്ദീൻ ഉദ്ഘാടനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി.

ഇംഗ്ലീഷ് അധ്യാപിക സി ബി ഷക്കീല ഭരണഘടനയുടെ മൂല്യങ്ങൾ നിലനിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.

ക്ലാസ്സ്‌ ലീഡർ അൻസില സെനോവർ ഭരണഘടനാ ആമുഖം വായിക്കുകയും വിദ്യാർഥിനിയായ എം എസ് ദേവിക ഭരണഘടനയുടെ മൂല്യങ്ങളെ പരാമർശിക്കുന്ന സിനിമകളെകുറിച്ച് പരിചയപ്പെടുത്തുകയും ചെയ്തു.

ഇന്ത്യൻ ഭരണഘടന മറ്റുരാജ്യങ്ങളിൽ നിന്നും കടമെടുത്ത വ്യവസ്ഥകളെകുറിച്ച് നഫീസ നസ്രിന്റെ നേതൃത്വത്തിൽ സ്കിറ്റ് നടത്തുകയും സ്ത്രീധന നിരോധനദിനചാരണത്തിന്റെ ഭാഗമായി ഇ ആർ അതുല്യ ഡിജിറ്റൽ കൊളാഷിലൂടെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു.

ഭരണഘടന ആസ്പതമാക്കി ഗൂഗിൾ ഫോമിലൂടെ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം സി ജെ ജിൻസി, രണ്ടാം സ്ഥാനം കെ എൻ അഹ്സന മറിയം, പി എസ് ഐശ്വര്യ സജീഷ്, മൂന്നാം സ്ഥാനം ടി കെ അരുന്ധതി എന്നിവർ കരസ്ഥമാക്കി.

കെ കെ കാവ്യ സംഘടിപ്പിച്ച മാസ്സ് ക്വിസിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.