തൃശ്ശൂർ ജില്ലാ സീനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

തൃശ്ശൂർ ജില്ലാ സീനിയർ ആൺ, പെൺ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ചു.

കോളേജ് പ്രിൻസിപ്പാൾ ഡോ ഫാ ജോളി ആൻഡ്രൂസ് സി എം ഐ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ജില്ല ഹാൻഡ്ബോൾ അസോസിയേഷൻ പ്രസിഡന്റ് വി സജി വർഗീസ് ഉദ്ഘാടനം നിർവഹിച്ചു.

ക്രൈസ്റ്റ് കോളേജ് കോഡിനേറ്റർ ഡോ വിവേകാനന്ദൻ, സ്റ്റേറ്റ് ഹാൻഡ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജിബി വി പെരേപ്പാടൻ, ജില്ലാ ഹാൻഡ് ബോൾ അസോസിയേഷൻ ട്രഷറർ ശരത് പ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് ഡോ എൻ അനിൽകുമാർ സ്വാഗതവും, തൃശ്ശൂർ ജില്ല ഹാൻഡ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ ആർ സബീഷ് നന്ദിയ്യും പറഞ്ഞു.

12 ടീമുകളിലായി ഇരുന്നൂറോളം കായിക താരങ്ങൾ പങ്കെടുത്തു.