സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ ട്രാക്ടർ റാലിയും കർഷക ധർണ്ണയും നടത്തി

സംയുക്ത കർഷക സമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡൽഹി കർഷക സമരത്തിന്റെ വാർഷിക ദിനത്തോടനുബന്ധിച്ച് ട്രാക്ടർ റാലിയും ഹെഡ്പോസ്റ്റ്‌ ഓഫീസിന് മുൻപിൽ കർഷക ധർണ്ണയും നടത്തി.

ഠാണാവിലെ പൂതംകുളം പരിസരത്ത് നിന്നാരംഭിച്ച റാലിയിൽ നൂറുകണക്കിന് കർഷകർ പങ്കെടുത്തു.

കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം പി ആർ വർഗീസ് മാസ്റ്റർ ഉത്ഘാടനം ചെയ്തു.

കിസാൻ സഭ മണ്ഡലം സെക്രട്ടറി ഒ എസ്‌ വേലായുധൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കേരള കർഷക സംഘം ഏരിയ സെക്രട്ടറി ടി ജി ശങ്കരനാരായണൻ സ്വാഗതവും, കെ വി ജിനരാജദാസ് നന്ദിയും പറഞ്ഞു.

മുൻ എം എൽ എ പ്രൊഫ അരുണൻ മാസ്റ്റർ, കർഷക കേരള കോൺഗ്രസ്‌ നേതാവ് ടി കെ വർഗീസ് മാസ്റ്റർ, കിസാൻ ജനത നേതാവ് ഡേവിസ് കോക്കാട്ട്, കെ എസ്‌ കെ എസ്‌ ജില്ലാ സെക്രട്ടറി സിദ്ധാർഥൻ പട്ടേപ്പാടം, കർഷക സമിതി ഭാരവാഹികളായ ടി എസ്‌ സജീവൻ, പി ആർ ബാലൻ, കെ ജെ ജോൺസൻ, ഹരിദാസ് പട്ടത്ത്, എം ബി ലത്തീഫ്, കെ കെ ശിവൻകുട്ടി, കെ എം സജീവൻ എന്നിവർ പ്രസംഗിച്ചു.