സഹകരണ സംഘങ്ങളിൽ സഹകരണ വകുപ്പിൻ്റെ അനാവശ്യ ഇടപെടലുകൾ ദുരുപദിഷ്ടം : സഹകരണ ജനാധിപത്യ വേദി

കരുവന്നൂർ ബാങ്ക് തട്ടിപ്പിനു ശേഷം നല്ല നിലയിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളിൽ പോലും സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർ അനാവശ്യമായി പരിശോധനകൾ നടത്തി സംഘങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കണമെന്നും, ഇത് സഹകരണ മേഖലയെ ആകെ കരിനിഴലിലാക്കുമെന്നും, ഈ മേഖലയുടെ വിശ്വാസ്യത തകർക്കുമെന്നും മുകുന്ദപുരം താലൂക്ക് സഹകരണ ജനാധിപത്യ വേദി യോഗം അഭിപ്രായപ്പെട്ടു.

യോഗം ഇരിങ്ങാലക്കുട ടൗൺ ബാങ്ക് ചെയർമാൻ എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു.

സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയർമാൻ എം കെ അബ്ദുൾ സലാം, ഡി സി സി സെക്രട്ടറി ആൻ്റോ പെരുമ്പുള്ളി, ഡേവിസ് അക്കര, ഡി സി സി സെക്രട്ടറി സതീഷ് വിമലൻ, ബാങ്ക് പ്രസിഡണ്ടുമാരായ ആൻ്റോ വർഗ്ഗീസ്, ടി വി പ്രഭാകരൻ, ജോമോൻ വലിയവീട്ടിൽ എന്നിവർ പ്രസംഗിച്ചു.

മുകുന്ദപുരം താലൂക്ക് സഹകരണ ജനാധിപത്യ വേദി ചെയർമാനായി ആൻ്റോ പെരുമ്പുള്ളിയേയും, ട്രഷററായി അയ്യപ്പൻ അങ്കാരത്തിനേയും തിരഞ്ഞെടുത്തു.