കൂടൽമാണിക്യം ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി പോളശ്ശേരി ഫൗണ്ടേഷൻ ഒരു ലക്ഷം രൂപ കൈമാറി 

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറേ നടപ്പുരയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി പോളശ്ശേരി ഫൗണ്ടേഷൻ ഒരു ലക്ഷം രൂപ ക്ഷേത്രം തന്ത്രി പരമേശ്വരൻ നമ്പൂതിരിപ്പാടിന് കൈമാറി.

ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, പോളശ്ശേരി ഫൗണ്ടേഷൻ ചെയർമാൻ സുധാകരൻ പോളശ്ശേരി, ഫൗണ്ടേഷൻ ഭാരവാഹികൾ, ദേവസ്വം ബോർഡ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.